ദില്ലി: ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. മേജർ ബ്രിജേഷ് ഥാപ്പ ഉൾപ്പടെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ഡോഡയിലെ വനമേഖല ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം സേനയ്ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്ന ജമ്മു പൊലീസും സൈന്യം ചേര്‍ന്ന സംയുക്തസംഘത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.Read More
dailyvartha.com
23 June 2024
മലപ്പുറം: ശരീരത്തിൽ കമ്പി തുളച്ചു കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട് സ്വദേശി ആഷിക്ക് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് ആണ് ഇന്നലെ രാത്രി അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.Read More
dailyvartha.com
8 June 2024
യാത്ര പോകാൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ട് കുറെ ദിവസം നീളുന്ന യാത്ര പോകാൻ കഴിയാത്തവർക്ക് ഇതാ കോഴിക്കോട് ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന കുറച്ചു സ്ഥലങ്ങൾ പരിചയപ്പെടാം. ആദ്യത്തെ യാത്ര കുട്ടികൾക്കിഷ്ടമുള്ള സ്ഥലത്തേക്ക് തന്നെയാകാം. കുട്ടികള്‍ക്കായി വിവിധ ശാസ്ത്രകൗതുകങ്ങള്‍ ഉള്ള പ്ലാനിറ്റോറിയം. നിരവധി ശാസ്ത്രകാഴ്ചകളാണ് കുട്ടികൾക്ക് ഇവിടെ കാത്തിരിക്കുന്നത്. അണിഞ്ഞൊരുങ്ങി സഞ്ചാരികളെ കാത്തിരിക്കുകയാണ് കോഴിക്കോട് ബീച്ച്. നഗരത്തിലെത്തുന്നവര്‍ക്ക് എളുപ്പത്തില്‍ എത്തി ചേരാവുന്ന ഇടമാണ് ബീച്ച്. കൂടാതെ, പൈതൃകപദ്ധതികളായ കുറ്റിച്ചിറയും തളിയും […]Read More
dailyvartha.com
7 June 2024
ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ വിജയത്തെ കുറിച്ച് എൻഡിഎ യോഗത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ബിജെപി വിജയിക്കുന്നത് തടയാൻ രണ്ട് മുന്നണികളും പരമാവധി ശ്രമിച്ചു. പ്രവർത്തകർ ജമ്മു കാശ്മീരിലേതിനേക്കാൾ കേരളത്തിൽ ത്യാഗം സഹിച്ചു. അതിന്റെ ഫലമാണ് കേരളത്തിലെ വിജയം. തടസങ്ങൾക്കിടയിലും ശ്രമം തുടർന്ന് ഒടുവിൽ വിജയം നേടി. ഇപ്പോൾ അവിടെ നിന്ന് ഒരു ലോക്സഭാംഗത്തെ ലഭിച്ചിരിക്കുകയാണ്. കേരളത്തിലെ വിജയം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. നരേന്ദ്ര മോദി മൂന്നാം വട്ടവും പ്രധാനമന്ത്രി പദത്തിലേക്ക് എത്തുകയാണ്. എൻഡിഎ […]Read More
dailyvartha.com
25 May 2024
ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ നിലച്ചു. കഴിഞ്ഞ ഒരുമാസമായി ശസ്ത്രക്രിയകള്‍ നടക്കുന്നില്ല. കോടികള്‍ കുടിശ്ശിക ആയതോടെ വിതരണക്കാര്‍ സ്റ്റന്റ് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയതാണ് കാരണം. ബീച്ചാശുപത്രിയില്‍ നിന്ന് മൂന്ന് കോടി 21 ലക്ഷം രൂപയാണ് സ്റ്റന്റ് വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത്. കോഴിക്കോട് ബീച്ചാശുപത്രിയിലെ കാത്ത് ലാബ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ചുരുക്കം ആന്‍ജിയോഗ്രാമല്ലാതെ മറ്റൊന്നും നടക്കുന്നില്ല. കഴിഞ്ഞ മാസമാണ് അവസാനമായി ആശുപത്രിയിലെ കാത്ത് ലാബില്‍ ആന്‍ജിയോ പ്ലാസ്റ്റി നടന്നത്. അതിന് ശേഷം ആന്‍ജിയോപ്ലാസ്റ്റി, പേസ്മേക്കര്‍ ഉള്‍പ്പെടെ […]Read More
dailyvartha.com
23 May 2024
മലപ്പുറം വെളിയംകോട് കോടതി വിധി നടപ്പാക്കാന്‍ പൊലിസിന്റെ ആളുമാറി അറസ്റ്റ്. പൊന്നോനിയിലാണ് സംഭവം. ഗള്‍ഫിലുള്ള വടക്കേപ്പുറത്ത് അബൂബക്കറിന് പകരം അറസ്റ്റിലായത് ആലുങ്ങല്‍ അബൂബക്കര്‍.പൊലിസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. നാല് ദിവസമാണ് ഇയാള്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ആയിഷാബി എന്ന യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.വടക്കേപ്പുറത്ത് അബൂബക്കര്‍ എന്നയാള്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.എന്നാല്‍ പൊലിസ് അറസ്റ്റ് ചെയ്തത് അബൂബക്കര്‍ ആലുങ്ങല്‍ എന്നയാളെയാണ്. ഇരുവരുടെയും പിതാവിന്റെ പേരുകള്‍ ഒരേ പോലെയായതാണ് പൊലിസിനും […]Read More
dailyvartha.com
9 April 2024
തൃശ്ശൂരിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പരാജയപ്പെടുത്തുമെന്ന് പത്മജ വേണുഗോപാൽ. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്ത്രീ വോട്ടർമാർക്കാണ് കൂടുതൽ ആവേശം. കോൺഗ്രസിൽ നിന്ന് ഇനിയും കൂടുതൽ പേർ ബിജെപിയിലെത്തുമെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ഒഴുക്കുണ്ടാവും. തന്നെ തോൽപ്പിച്ചവരാണ് ഇപ്പോള്‍ മുരളീധരനൊപ്പമുള്ളത്. ഇവിടെ ചതിയുണ്ട് എന്ന് ഞാനന്ന് പറഞ്ഞിരുന്നു. എന്നെ ദ്രോഹിച്ച എല്ലാവരും മുരളീധരനെ വിടാതെ പിടികൂടിയിട്ടുണ്ട്. മുരളീധരന് ജയിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. […]Read More
dailyvartha.com
3 March 2024
6 ജില്ലകളിൽ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.2024 മാർച്ച് 3 മുതൽ 5 വരെ കൊല്ലം & കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, പാലക്കാട്, കോഴിക്കോട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) ഉയരാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് […]Read More
dailyvartha.com
27 February 2024
പുറത്തിറങ്ങാൻ പോലും പറ്റാത്ത ചൂടാണ് ഓരോ ദിവസവും വർദ്ധിച്ചു വരുന്നത്. വർദ്ധിച്ചുവരുന്ന ചൂടുകാരണം യാത്ര പോകാൻ മടിച്ചിരിക്കുകയാണോ? എങ്കിൽ ഈ കടുത്ത വേനലിലും മഞ്ഞുമൂടുന്ന കാഴ്ചകളുമായി സഞ്ചാരികളെ വിളിക്കുകയാണ് ഉറിതൂക്കി മല. കോഴിക്കോട് ജില്ലയിലാണ് ഉറിതൂക്കിമല. സാഹസികയാത്ര ഇഷ്ടപ്പെടുന്ന ആളുകൾക്ക് ആകർഷണീയമായ കാഴ്ചകൾ ഇവിടെയുണ്ട്.സമുദ്രനിരപ്പിൽ നിന്നും 2000ത്തോളം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടയ്ക്കിടെ വന്ന് മറഞ്ഞ് പോകുന്ന കോടമഞ്ഞും ഉയരംകൂടിയ കുന്നുകളും പാറക്കൂട്ടങ്ങളും നീർച്ചാലുകളും അരുവികളും പുൽമേടുകളുമെല്ലാമാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. അതു മാത്രമല്ല ഉറി […]Read More
dailyvartha.com
20 February 2024
The United Kingdom has opened its doorway to Indian citizens wanting to settle, work, or study in the Read More