തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം. കവടിയാർ സ്വദേശിയായ കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനാണ് മരിച്ചത്. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. ഈ മാസം 20 ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽെ വെച്ചായിരുന്നു മരണം. ബന്ധുക്കൾക്കോ പ്രദേശത്തോ മറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പനിബാധയെ തുടർന്ന് ഈ മാസം 17 ആയിരുന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. Read More
dailyvartha.com
31 January 2025
ദില്ലി: ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത ഇന്ത്യയ്ക്കായുള്ള പരിഷ്കാരങ്ങള്‍ക്ക് ശക്തി പകരുകയാണ് ബജറ്റിന്റെ ലക്ഷ്യം. ബജറ്റ് സമ്മേളനത്തിന് മുമ്പ് മഹാലക്ഷ്മിയെ നമിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. മധ്യവര്‍ഗത്തിനടക്കം ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ഈ ബജറ്റ്. രാജ്യത്തെ ജനങ്ങൾ മൂന്നാമതും ഭരിക്കാനുള്ള വിശ്വാസം തന്നിലേല്‍പ്പിച്ചു. ഇത്തവണത്തെ ബജറ്റ് […]Read More
dailyvartha.com
2 January 2025
കോഴിക്കോട്: ജനങ്ങൾ തിങ്ങിപാർക്കുന്ന തിരുത്ത്യാടിയിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നുള്ള ശബ്ദമലിനീകരണം പ്രദേശവാസികൾക്ക് അസ്വസ്തത സൃഷ്ടിക്കുന്നുവെന്ന പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കോഴിക്കോട് നഗരസഭാ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയറും പരാതി പരിശോധിച്ച് 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കാറ്ററിംഗ് സ്ഥാപനത്തിലെ കിച്ചൻ ബ്ലോവറിൽ നിന്നുള്ള ശബ്ദമാണ് പരാതിക്ക് അടിസ്ഥാനം. ബ്ലോവർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ സ്ഥാപനത്തിലെ ജീവനക്കാർ മോശമായി പെരുമാറിയതായും പരാതിയിൽ പറയുന്നു. നടക്കാവ് […]Read More
dailyvartha.com
17 December 2024
കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ വയോധികനെ നല്ലളം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവണ്ണൂർ സ്വദേശി തെക്കനംകണ്ടി പറമ്പ് ബൈത്തുൽനൂർ വീട്ടിൽ അബ്ദുൽ അസീസാണ് (66) പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. എസ്.ഐമാരായ സജിത്, ലതീഷ്, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.Read More
dailyvartha.com
15 December 2024
കൂടരഞ്ഞി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 60 കോഴികൾ ചത്തു. കൂടരഞ്ഞി കോലോത്തും കടവ് ആയപ്പുരക്കൽ യൂനുസിന്റെ വളർത്തുകോഴികളാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണത്തിനിരയായത്. വീടിനോട് ചേർന്ന കോഴിക്കൂട് പൊളിച്ച് തെരുവുനായ്ക്കൂട്ടം അകത്തുകയറിയാണ് ആക്രമിച്ചത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം കൂടുതലാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്കൂളിലേക്കും മദ്റസയിലേക്കും പോകുന്ന കുട്ടികൾക്ക് നായ്ക്കൾ ഭീഷണിയാണ്. തെരുവുനായ്ക്കളെ പ്രതിരോധിക്കാൻ നടപടി വേണമെന്നും കർഷകന് നഷ്ടപരിഹാരം നൽകണമെന്നും മുസ്ലിം ലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ഐ. അബ്ദുൽ ജബ്ബാറും ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് […]Read More
dailyvartha.com
11 December 2024
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത 32 കേസുകളിൽ അന്വേഷണം തുടരുന്നതായി സർക്കാർ ഹൈക്കോടതിയിൽ. രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ തെളിവില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചു. ഒരു അതിജീവിതയുടെ പരാതിയിൽ മാത്രം 11 കേസുകളെടുത്തിട്ടുണ്ടെന്നും എസ് ഐ ടി സംഘം ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഹേമ കമ്മിറ്റിയിൽ പേരുളള എല്ലാവരേയും എസ് ഐ ടി ബന്ധപ്പെട്ടോ എന്ന് ഡബ്ല്യൂസിസി കോടതിയിൽ സംശയം പ്രകടിപ്പിച്ചു. റിപ്പോർട്ടിൽ പേരുളള എല്ലാവരുമായും സംസാരിച്ചെന്ന് സർക്കാർ മറപടി നൽകി. അന്വേഷണ […]Read More
dailyvartha.com
1 December 2024
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പിൽ സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കാൻ തീരുമാനമായി. ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ നിന്നും ശേഖരിച്ച് പരിശോധിക്കും. ക്ഷേമപെൻഷൻ തട്ടിയെടുത്തതിൽ സംസ്ഥാന സർക്കാരിന് മുന്നിൽ പരാതി പ്രളയമെന്നാണ് ലഭിക്കുന്ന വിവരം. അനർഹമായ പെൻഷൻ വാങ്ങുന്നുവെന്ന നിരവധി പരാതികൾ സർക്കാരിന് മുന്നിലേക്ക് എത്തിയിട്ടുണ്ട്. തട്ടിപ്പ് വിവരം പുറത്തായതോടെയാണ് കത്തായും ഇ- മെയിലായും പരാതികൾ എത്തുന്നത്. ഈ പരാതികൾ […]Read More
dailyvartha.com
20 November 2024
മംഗളുരു: പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനും ‘ദലിത് വോയ്സ്’ സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു. ബുധനാഴ്ച മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു. മംഗളൂരുവിലെ ശിവബാഗിലായിരുന്നു രാജശേഖറിന്റെ താമസം. രണ്ട് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ എക്സ്പ്രസില്‍ സേവനമനുഷ്ഠിച്ച രാജശേഖര്‍ 1981-ല്‍ ദലിത് വോയ്സ് ആരംഭിച്ചു. സംവരണത്തിന്റെയും ദലിത് അവകാശങ്ങളുടെയും ശക്തനായ വക്താവും സംഘപരിവാറിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു രാജശേഖര്‍. ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി ബഹുമതികള്‍ക്ക് അദ്ദേഹം അര്‍ഹനായിരുന്നു. രാജശേഖറിന്റെ മകന് […]Read More
dailyvartha.com
17 November 2024
ആലപ്പുഴ: മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയത് ഇന്നലെ കുണ്ടന്നൂരിൽ പിടിയിലായ സംഘമെന്ന് പൊലീസ്. പ്രാഥമിക ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയിൽ വെച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെൽവത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട സന്തോഷ് ശെൽവത്തെ നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ചതുപ്പിൽ നിന്നും സാഹസികമായി പിടികൂടിയത്. മണ്ണഞ്ചേരിയിലെത്തി കവർച്ച നടത്തിയത് സന്തോഷായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ചോദ്യംചെയ്യൽ തുടരുകയാണ്. ആലപ്പുഴയിലെ കവർച്ചകളുടെ സിസിടിവി ദൃശ്യത്തിലെ സാമ്യം നോക്കിയാണ് സന്തോഷിനെ തേടി […]Read More
dailyvartha.com
12 November 2024
കോഴിക്കോട്: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ നടത്തിയ മെഗാ അദാലത്തിൽ നിലവിലെ കേസുകളും പുതിയ പരാതികളുമായി 7,734 എണ്ണം തീർപ്പാക്കി. മൊത്തം 33,52,45,611 രൂപ വിവിധ കേസുകളിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി. നാഷനൽ ലീഗൽ സർവിസസ് അതോറിറ്റിയുടെയും കേരള ലീഗൽ സർവിസസ് അതോറിറ്റിയുടെയും നിർദേശപ്രകാരമാണ് അദാലത്ത് നടത്തിയത്. 9,347 കേസുകളാണ് പരിഗണനക്ക് വന്നത്. ജില്ല കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളിൽ […]Read More