അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: 16 കാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 16 കാരനടക്കം രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ സുധീഷാണ് അറസ്റ്റിലായ കൂട്ടുപ്രതിയെന്നും കുട്ടി നേരിട്ടത് ക്രൂര പീഡനമാണെന്ന് അടൂര്‍ ഡിവൈഎസ്പി പറഞ്ഞു.
ഞായറാഴ്ച്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവമുണ്ടായത്. പ്രദേശവാസിയായ 16കാരനും എറണാകുളം സ്വദേശിയായ സുധീഷും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 16കാരന്‍ കുട്ടിയെ വായ പൊത്തിപ്പിടിച്ച് ബലമായി പിടിച്ചു കൊണ്ടുപോവുകയും കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരികളെ ഭീഷണിപ്പെടുത്തി, പിടിച്ചു നിര്‍ത്തിയാണ് കുട്ടിയെ പ്രതികള്‍ കൊണ്ടുപോയതെന്ന് പൊലിസ് പറഞ്ഞു.
കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു. പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത അടൂര്‍ പൊലിസ് ഇന്നലെയാണ് ഇരു പ്രതികളെയും കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെയും സുധീഷിനെ മജിസ്‌ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി. സുധീഷിനെ റിമാന്‍ഡ് ചെയ്തു.