Cancel Preloader
Edit Template

നിലമ്പൂരില്‍ പ്രചാരണം മുറുകുന്നു; പൊരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയിലും പ്രചാരണത്തിരക്ക്

 നിലമ്പൂരില്‍ പ്രചാരണം മുറുകുന്നു; പൊരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയിലും പ്രചാരണത്തിരക്ക്

മലപ്പുറം: പെരുന്നാൾ ആഘോഷങ്ങൾക്കിടയിലും പ്രചാരണത്തിരക്കിൽ നിലമ്പൂരിലെ സ്ഥാനാർത്ഥികൾ. മണ്ഡലത്തിലെ വിവിധ മുസ്ലിം പള്ളികളിലെ പെരുന്നാൾ നമസ്കാര ചടങ്ങുകളിൽ സ്ഥാനാർത്ഥികൾ പങ്കെടുക്കും. രാവിലെ എട്ടരയ്ക്ക് പെരുന്നാൾ നമസ്കാരത്തിന് ശേഷം യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പാട്ടക്കരിമ്പ് ഉന്നതിയിൽ പെരുന്നാൾ ആഘോഷിക്കും. ആര്യാടൻ ഷൗക്കത്തിന് ഇന്ന് മറ്റ് പൊതുപര്യടന പരിപാടികൾ ഇല്ല. വിവിധ പള്ളികൾ സന്ദർശിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്, വീടിന് പരിസരത്തുള്ള വീടുകളിലെ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കാളിയാവും. ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് പോത്തുകല്ല് പഞ്ചായത്തിലാണ് ഇന്ന് പര്യടനം നടത്തുക. സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ എടക്കരയിൽ നടക്കുന്ന ഈദ് ഗാഹിൽ പങ്കെടുക്കും.

മുന്നണി സ്ഥാനാർത്ഥികൾക്കും അൻവറിനും പുറമെ മറ്റു ആറ് സ്ഥാനാർത്ഥികൾ കൂടി നിലമ്പൂരിൽ ജനവിധി തേടുന്നുണ്ട്. പല പ്രശ്നങ്ങൾ ഉയർത്തി വോട്ട് ചോദിക്കുന്ന ഇവരെല്ലാം പ്രചാരണത്തിലും സജീവമാണ്. എന്നാൽ, ജയിക്കാനല്ല തന്റെ മത്സരം എന്നാണ് നിലമ്പൂർ കോവിലകം അംഗമായ സ്ഥാനാർത്ഥി പറയുന്നത്. പ്രധാനമുന്നണികൾക്ക് നാട്ടുകാരുടെ നാട്ടങ്കമാണ് നിലമ്പൂരിൽ. യുഡിഎഫിനും എൽഡിഎഫിനും എൻഡിഎക്കും സ്ഥാനാർത്ഥി മണ്ഡലത്തിൽ നിന്നാണ്. നാട്ടുകാരല്ലെങ്കിലും പി വി അൻവറും, എസ‍്ഡിപിഐ സ്വതന്ത്രനും അയൽക്കാരാണ്. ഇതിനിടയിലാണ് തിരുവനന്തപുരത്ത് നിന്നും കൊല്ലത്ത് നിന്നും എത്തിയവരുടെ മത്സരം. അവർക്ക് വോട്ട് ചോദിക്കാൻ പലം കാരണങ്ങളുണ്ട്. സ്ഥാനാർത്ഥി രാധാകൃഷ്ണൻ നമ്പൂതിരിപ്പാടിന്റേത് വിത്യസ്ഥ കാരണമാണ്. രാജകുടുംബാംഗം ആദിവാസി ജനതയുടെ ക്ഷേമത്തിനാണ് വോട്ട് തേടുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *