ഇന്നും പൊള്ളും: 7 ജില്ലകളിൽ ജാഗ്രത; നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത
കേരളത്തിൽ കനത്ത ചൂട് തുടരുന്നുണ്ടെങ്കിലും വിവിധ ജില്ലകളിൽ ചൂടിന് ആശ്വാസമായി ഇന്നും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കാണ് സാധ്യത. ഇന്നലെയും തിരുവനന്തപുരം ജില്ലയിൽശക്തമായ മഴ ലഭിച്ചിരുന്നു.
അതേസമയം ഇന്ന് 7 ജില്ലകളിൽ താപനില ഉയരുമെന്ന മുന്നറിയിപ്പുണ്ട്. പത്തനംതിട്ട,കോട്ടയം, തൃശ്ശൂർ,ആലപ്പുഴ, പാലക്കാട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാലാവസ്ഥ വകുപ്പ് നൽകുന്ന നിർദ്ദേശം അനുസരിച്ച് മാർച്ച് 7 വരെ സംസ്ഥാനത്ത് താപനില ഉയരും. പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മാർച്ച് 7 വരെ 36 ഡിഗ്രി സെൽഷ്യസ് മുതൽ 38 ഡിഗ്രി വരെ താപനില ഉയരുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഉയർന്ന തിരമാലയ്ക്ക് സാധ്യത
ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 1.2 മീറ്റര്‍ വരെ ഉയരത്തില്‍ കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശവും ഉണ്ട്.