2047ല്‍ വികസിത ഭാരതം ലക്ഷ്യം’; ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി
കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചു. സമ്പദ് രംഗത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായെന്ന് ധനകാര്യമന്ത്രി അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ രാജ്യം പ്രതിസന്ധികളെ അതിജീവിച്ച് കുതിപ്പ് കൈവരിച്ചതായും നിർമല സീതാരാമന്‍ പറഞ്ഞു.
പത്ത് വര്‍ഷത്തിനിടെ രാജ്യം നേടിയത് നിരവധി ഗുണപരമായ മാറ്റങ്ങള്‍. ദരിദ്രര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നീ നാല് വിഭാഗങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവര്‍ക്ക് പുരോഗതി ഉണ്ടാകുമ്പോഴാണ് രാജ്യത്തിന് നേട്ടമുണ്ടാകുന്നതെന്ന് ധനമന്ത്രി.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിര്‍മല സിതാരാമന്‍. 2024ല്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പ്രതീക്ഷ പങ്കുവച്ച ധനമന്ത്രി സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവരുടെ വികാസനം എന്ന ലക്ഷ്യത്തിനൊപ്പം 2047ല്‍ വികസിത ഭാരതം ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും പറഞ്ഞു.