നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി
xകൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. എയര്‍ ഇന്ത്യയുടെ കൊച്ചി-ദമാം, ആകാശ എയറിന്റെ കൊച്ചി-മുംബൈ വിമാനങ്ങള്‍ക്കാണ് ഇന്ന് എക്‌സിലൂടെ ഭീഷണി സന്ദേശം എത്തിയത്. എന്നാല്‍ രണ്ട് വിമാനങ്ങളും കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചിരുന്നു.
ഇതുവരെയും ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. നമ്പര്‍ 6ഇ87 കോഴിക്കോട്-ദമാം ഇന്‍ഡിഗോ വിമാനത്തിനും നേരത്തെ ഭീഷണിയുണ്ടായിരുന്നു. വിമാനത്തിന് ഭീഷണി സന്ദേശം ലഭിച്ചാല്‍ സിവില്‍ ഏവിയേഷന്‍ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡമനുസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, ആകാശ എയര്‍ തുടങ്ങിയ കമ്പനികളുടെ നിരവധി വിമാനങ്ങള്‍ക്കാണ് ഇന്ന് മാത്രം ബോംബ് ഭീഷണിയുണ്ടായത്. 100ലധികം ബോംബ് ഭീഷണികളാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത്. വ്യോമയാന മന്ത്രാലയം വ്യാജ ഭീഷണി സന്ദേശങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുകയാണ്, അതേസമയം ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവരുടെ വിമാന യാത്രകള്‍ തടയുന്നതിനായി നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ പരിഗണിക്കുന്നുണ്ട്.