Cancel Preloader
Edit Template

‘കേരളത്തിൽ ബിജെപി ജയിക്കില്ല’, ജയിച്ചുവരുന്ന ബിജെപിക്കാർ കോൺഗ്രസിൽ പോകും ; എം വി ഗോവിന്ദൻ

 ‘കേരളത്തിൽ ബിജെപി ജയിക്കില്ല’, ജയിച്ചുവരുന്ന ബിജെപിക്കാർ കോൺഗ്രസിൽ പോകും ; എം വി ഗോവിന്ദൻ

കോൺഗ്രസിലെ ഡസൻ കണക്കിനാളുകൾ ഓരോ ദിവസവും ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2 അക്ക നമ്പർ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ കേരളത്തിൽ ബിജെപി ജയിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ജയിച്ചുവരുന്ന കോൺഗ്രസുകാര്‍ ബിജെപിയിൽ പോകും.

എകെ ആന്റണിയുടെ മകൻ പോയി. കെ കരുണാകരന്റെ മകൾ പോയിക്കൊണ്ടിരിക്കുന്നു. നാളെ ആരാണ് പോവുകയെന്ന് പറയാനാവില്ല. കോൺഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാവുന്നത്. ആര് പോകുന്നു എന്നതല്ല. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളാണ് കാരണം. ബിജെപിയിലേക്ക് ചേരാൻ ഒരു കോൺഗ്രസ് നേതാവിനും കേരളത്തിലും മടിയില്ല എന്ന നില വന്നാൽ എന്താണവസ്ഥയെന്ന് ചോദിച്ച അദ്ദേഹം വടകരയിൽ ഇടത് മുന്നണി വലിയ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും പറഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *