മൈസൂരിൽ ബൈക്ക് അപകടം; രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു

മൈസൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു.മൈസുരു അമൃത വിദ്യാപീഠത്തില്‍ അവസാന വര്‍ഷ ബി.സി.എ വിദ്യാര്‍ഥികളായ അശ്വിന്‍ പി നായരും(21), ജീവന്‍ ടോമുമാണ്(21) മരിച്ചത്. റോഡിലെ ബാരിക്കേഡ് ഒഴിവാക്കാന്‍ വേണ്ടി ബൈക്ക് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. വെള്ളിയഴ്ച പുലര്‍ച്ചെ 3.30 ഓടെ ഹുന്‍സുര്‍ ഭാഗത്തു നിന്ന് താമസസ്ഥലത്തേക്ക് വരുമ്പോള്‍ മൈസുരു കുവെമ്പു നഗര്‍ കെ.ഇ.ബി ഓഫിസിന് സമീപത്ത് വച്ചായിരുന്നു അപകടം. ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു.
കൊല്ലം കുണ്ടറ പെരുമ്പുഴ അശ്വനത്തില്‍ പ്രസാദ് -മഞ്ജു ദമ്പതികളുടെ മകനാണ് അശ്വിന്‍. മൈസുരു ഉദയഗിരി ശക്തി നഗര്‍ വിദ്യാശങ്കര്‍ ലേ ഔട്ടില്‍ താമസിക്കുന്ന കോട്ടയം മുണ്ടക്കയം ചോറ്റി സ്വദേശി ടോം ജോസഫ് -മിനി ദമ്പതികളുടെ മകനാണ് ജീവന്‍.
ജീവന്റെ പിതാവ് ടോം ജോസഫ് മൈസുരു ഓള്‍ ഇന്ത്യ റേഡിയോയില്‍ ജീവനക്കാരനാണ്. വിദ്യയും സ്‌നേഹയും സഹോദരിമാരാണ്. വിദ്യാര്‍ഥിനിയായ അശ്വിനിയാണ് അശ്വിന്റെ സഹോദരി. ജീവന്റെ സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് മൈസൂരു മൗണ്ട് കാര്‍മല്‍ ചര്‍ച് സെമിത്തേരിയില്‍ നടക്കും. അശ്വിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.