Cancel Preloader
Edit Template

ബേലൂര്‍ മഖ്ന കർണാടകയിലേക്ക് മടങ്ങുന്നു; നിരീക്ഷിച്ച് ദൗത്യസംഘം

 ബേലൂര്‍ മഖ്ന കർണാടകയിലേക്ക് മടങ്ങുന്നു; നിരീക്ഷിച്ച് ദൗത്യസംഘം

വയനാട്ടിലെ ആളക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്ന കർണാടകയിലേക്ക് മടങ്ങി. ആന വീണ്ടും പുഴ മുറിച്ചു കടന്നതായാണ് വിവരം. നേരത്തെ, പെരിക്കല്ലൂരിലെത്തിയ ബേലൂർ മഖ്ന തിരിച്ച് ബൈരക്കുപ്പ ഭാഗത്തേക്കാണ് പോയത്. ആന തിരിച്ചെത്തിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഉള്ളവർക്ക് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ജനവാസ മേഖലയിൽ ആനയുള്ളത് ഭീതി പരത്തിയെങ്കിലും ആന തിരിച്ചുപോയ ആശ്വാസത്തിലാണ് വനംവകുപ്പ്.

കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കർണാടക കാടുകളിലായിരുന്നു. കേരള അതിർത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗർഹോള വനത്തിലാണ്. ഇക്കാരണത്താൽ മയക്കുവെടി ദൗത്യം നിലച്ചിരുന്നു. അതിനിടെ, പുൽപ്പള്ളി മുള്ളൻകൊല്ലി മേഖലയിൽ , കടുവയ്ക്ക് വേണ്ടിയും വനം വകുപ്പ് തിരച്ചിൽ നടത്തുന്നുണ്ട് . കൂടുകൾ സ്ഥാപിച്ച്, കെണിവെച്ച് കാത്തിരുന്നെങ്കിലും കടുവയെ പിടിക്കാൻ ആയിട്ടില്ല. കഴിഞ്ഞ ദിവസം മയക്കുവെടി സംഘം പുൽപ്പള്ളി മേഖലയിൽ തിരിച്ചു നടത്തിയെങ്കിലും കടുവയെ കണ്ടെത്തിയിരുന്നില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *