കക്കൂസ് മാലിന്യ ദുർഗന്ധം: ഗുരുവായൂരിൽ ബിജെപി പ്രതിഷേധം

ഗുരുവായൂർ: പടിഞ്ഞാറെ നടയിലെ അർബൻ ബാങ്ക് സമീപത്തെ മാൻ ഹാളിൽ നിന്നും കക്കൂസ് മാലിന്യം പൊട്ടി ഒഴുകി ദുർഗന്ധം പരക്കുന്നതിനെതിരെ ബിജെപി ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പ്രദീപ് പണിക്കശ്ശേരി അധ്യക്ഷനായി.
മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ മനീഷ് കുളങ്ങര, ജ്യോതി രവീന്ദ്രനാഥ്, സെക്രട്ടറി പ്രസന്നൻ വലിയപറമ്പിൽ, ട്രഷറർ ദീപ ബാബു, ജിതിൻ കാവീട്, നിധിൻ മരയ്ക്കാത്ത്, ദീപക് തിരുവെങ്കിടം, കെ. കാളിദാസൻ, സൂരജ് താമരയൂർ, മനോജ് പൊന്നുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.