Cancel Preloader
Edit Template
Kerala

കാസര്‍കോട് ദേശീയപാത തകര്‍ന്ന സംഭവം; നിര്‍മാണ കമ്പനിക്കെതിരെ കടുത്ത

ദില്ലി: കാസര്‍കോട് ചെര്‍ക്കളയിൽ ദേശീയപാത 66 തകര്‍ന്ന സംഭവത്തിൽ നിര്‍മാണം ഏറ്റെടുത്ത കരാര്‍ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ദേശീയ പാത അതോറിറ്റി. നിര്‍മാണ കമ്പനിയായ മേഘ എഞ്ചിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിനെ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. വിലക്കിന് പുറമെ ഒമ്പതു കോടി പിഴയും അടക്കണം. ഭാവിയിലുള്ള നിര്‍മാണ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് കമ്പനിയെ വിലക്കിയത്. ദേശീയപാത 66ൽ ചെങ്കള മുതൽ നീലേശ്വരം വരെയുള്ള സെക്ഷനിൽ ഉള്‍പ്പെടുന്ന ചെര്‍ക്കളയിൽ റോഡിന്‍റെ സുരക്ഷാ ഭിത്തി തകര്‍ന്നതടക്കമുള്ള സംഭവത്തിലാണ് നടപടി. അശാസ്ത്രീയമായ […]Read More

National World

പാരീസിലേക്ക് പറക്കാനിരിക്കെ വിമാനം റദ്ദാക്കി എയർ ഇന്ത്യ

ദില്ലി: ദില്ലിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട വിമാന സർവീസ് എയർ ഇന്ത്യ അവസാന നിമിഷണം റദ്ദാക്കി. ദില്ലി – പാരീസ് എഐ 143 വിമാനമാണ് റദ്ദാക്കിയത്. ദില്ലിയിൽ നിന്ന് പുറപ്പെടുന്നതിനു മുൻപുള്ള പരിശോധനയിൽ വിമാനത്തിൽ തകരാർ കണ്ടെത്തിയതാണ് വിമാന സർവീസ് റദ്ദാക്കാൻ കാരണമെന്നാണ് വിശദീകരണം. ഈ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ വിമാനക്കമ്പനി തുടങ്ങി. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്ക് ദില്ലിയിൽ തന്നെ ഹോട്ടലിൽ താമസ സൗകര്യം ഏർപ്പാടാക്കി. ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും എയർ […]Read More

Kerala

കൈക്കൂലി: ഇഡി അസി.ഡയറക്ടര്‍ ശേഖര്‍കുമാറിനെതിരെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ക്കപ്പുറം തെളിവൊന്നുമില്ലേയെന്ന്

എറണാകുളം: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസില്‍ ഇഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്‍റെ അറസ്റ്റ് തടഞ്ഞ നടപടി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും സമയം ചോദിച്ചതോടെയാണ് കോടതി നടപടി.  കേസില്‍ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ക്ക് അപ്പുറം വേറെ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. രണ്ടും നാലും പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് […]Read More

Kerala Politics

നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി, അണികളെ ഇളക്കി മറിച്ച് സ്ഥാനാർത്ഥികൾ

മലപ്പുറം: മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂ‌രിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. മൂന്നാഴ്ച നീണ്ട പ്രചാരണത്തിനാണ് നിലമ്പൂർ അങ്ങാടിയിൽ സമാപനമായത്. റോഡ് ഷോയോടെയാണ് മൂന്ന് സ്ഥാനാർത്ഥികളും നഗരത്തിലേക്ക് എത്തിയത്. പി വി അൻവർ കലാശക്കൊട്ട് ഒഴിവാക്കി പരസ്യപ്രചാരണത്തിന്റെ അവസാനമണിക്കൂറിൽ വോട്ടർമാരെ നേരിട്ടു കണ്ടു. വൈകിട്ട് മൂന്ന് മണിയോടെ പ്രവർത്തകർ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി ഡിസിസി പ്രസിഡന്റ് വി എസ് ജോയി, ഷാഫി പറമ്പിൽ എം. പി, യുഡിഎഫ് എംഎൽഎമാർ എന്നിവർ അണിചേർന്നു. […]Read More

National World

ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം

ദില്ലി: ഇസ്രായേലും ഇറാനും തമ്മിൽ ഏറ്റുമുട്ടൽ കനക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും. ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്ത് അതിർത്തി വഴി ഒഴിപ്പിക്കാൻ നീക്കം നടത്തുന്നതായി അധികൃതർ അറിയിച്ചു. ഇന്ത്യക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രാലയ വക്താവ് ജനറൽ എഫി ഡെഫ്രിൻ പറഞ്ഞു. ഇരുപത്തി അയ്യായിരത്തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.  ആശങ്കയിൽ കഴിയുന്ന ഇന്ത്യൻ സമൂഹവുമായി എംബസി ഉദ്യോഗസ്ഥർ സംസാരിച്ചു. ഇറാനിലും ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്. ഇരുനൂറിലേറെ വിദ്യാർത്ഥികൾ […]Read More

Kerala Politics

പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമ്പോൾ വോട്ടുറപ്പിക്കാൻ മുന്നണികളുടെ ശ്രമം

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് രാവിലെ 8 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ റോഡ് ഷോ നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വോട്ടർമാരെ നേരിട്ട് കാണും. ഉച്ചയ്ക്ക് 12 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും പങ്കെടുക്കും. ബിജെപി സ്ഥാനാർഥി മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആയിട്ട് വോട്ട് ചോദിക്കും. പി വി അൻവർ വ്യക്തിപരമായിട്ടുള്ള വോട്ട് ചോദിക്കലാണ് ഇന്ന് ആസൂത്രണം […]Read More

World

ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് കൂടുതൽ മിസൈലുകൾ; പ്രധാന ഇസ്രായേലി

ജറുസലേം: ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് കൂടുതൽ മിസൈലുകൾ എത്തിയെന്ന് റിപ്പോര്‍ട്ട്. പ്രധാന വടക്കന്‍ ഇസ്രായേലി നഗരങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ടെൽ അവീവിൽ, ഹൈഫ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ എത്തിയത് കൊണ്ടാണെന്ന് ഇസ്രായേലി വ്യോമസേന സ്ഥിരീകരിച്ചു. എന്നാല്‍ ഇറാന്‍റെ മിസൈലുകള്‍ക്ക് ഇസ്രായേലില്‍ യാതൊരു നാശനഷ്ടങ്ങളും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഈ മിസൈലുകള്‍ അന്തരീക്ഷത്തില്‍ വെച്ച് തന്നെ നശിപ്പിച്ച് കളഞ്ഞു എന്നാണ് ഇസ്രായേല്‍ സ്ഥിരീകരിക്കുന്നത്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കടുക്കുന്നു. ഇറാൻ […]Read More

Entertainment

അമ്പരപ്പിച്ച് പ്രഭാസും ടീമും : ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി രാജാസാബിന്റെ

റിബല്‍ സ്റ്റാര്‍ പ്രഭസിന്റെ പുതിയ ചിത്രമായ ‘ദി രാജാ സാബിന്റെ ടീസര്‍ പുറത്തിറങ്ങി. ഇതുവരെയും ഒരു സിനിമയിലും പരീക്ഷിക്കാത്ത പുതിയ രൂപഭാവത്തില്‍ എത്തിയിരിക്കുകയാണ് പ്രഭാസ്. അമ്പരപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങളാല്‍ സമ്പന്നമാണ് ടീസര്‍. ഭയം നിറയ്ക്കുന്ന നിരവധി ദൃശ്യങ്ങള്‍ ടീസറിലുണ്ട്. മികച്ച കമ്പ്യൂട്ടര്‍ ഗ്രാഫിക്സും സൌണ്ട് ഡിസൈനുമാണ് ടീസറിന്‍റെ പ്രത്യേകത. കലാസംവിധായകന്‍ രാജീവന്‍ നമ്പ്യാര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഭയപ്പെടുത്തുന്ന കൊട്ടാരത്തിന്‍റെ ദൃശ്യങ്ങളാണ് ടീസറിന്‍റെ പ്രധാന ആകര്‍ഷണം. മാരുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഡിസംബര്‍ 5 ന് ലോകവ്യാപകമായി റിലീസ് […]Read More

National

ഉത്തരാഖണ്ഡ് ഹെലികോപ്ടര്‍ അപകടം; കമ്പനിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

ദില്ലി: ഉത്തരാഖണ്ഡിലെ ഹെലികോപ്ടര്‍ അപകടത്തിൽ ഹെലികോപ്ടര്‍ കമ്പനിക്ക് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തൽ. ഹെലികോപ്ടര്‍ പറക്കുന്നതിനായി നിശ്ചയിച്ചു നൽകിയത സമയത്തിന് 50 മിനുട്ട് മുമ്പ് തന്നെ ഹെലികോപ്ടര്‍ ടേക്ക് ഓഫ് ചെയ്തുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഈ സമയം കാലാവസ്ഥ പ്രതികൂലമാണെന്നറിഞ്ഞിട്ടും ഹെലികോപ്ടര്‍ സര്‍വീസ് നടത്തിയെന്നും കണ്ടെത്തി. പ്രദേശത്ത് കാര്‍മേഘവും മൂടൽമഞ്ഞും നിറഞ്ഞിരുന്നു. ഈ സമയത്ത് ടേക്ക് ഓഫ് ചെയ്തത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ കമ്പനിയുടെ ഓപ്പറേഷണൽ മാനേജരടക്കം രണ്ടു പേര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഉത്തരാഖണ്ഡിൽ ഹെലികോപ്ട‍ർ […]Read More

World

ഗുരുതര ആരോപണവുമായി നെതന്യാഹു; ‘ട്രംപ് അവരുടെ ഒന്നാം നമ്പർ

ജറുസലേം: ഇറാനിലെ ഇസ്ലാമിക ഭരണകൂടം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രസിഡന്‍റിനെ ഒന്നാം നമ്പർ ശത്രു ആയിട്ടാണ് ഇറാൻ കാണുന്നതെന്നും നെതന്യാഹു ആരോപിച്ചു. ഫോക്സ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അവർക്ക് അദ്ദേഹത്തെ കൊല്ലണം. അദ്ദേഹം ഒന്നാം നമ്പർ ശത്രുവാണ്. അദ്ദേഹം ഒരു നിർണ്ണായക നേതാവാണ്. മറ്റുള്ളവർ ചെയ്തതുപോലെ ദുർബലമായ രീതിയിൽ അവരുമായി വിലപേശാൻ അദ്ദേഹം ഒരിക്കലും തുനിഞ്ഞിട്ടില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. ഇറാനുമായുള്ള […]Read More