നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നതിനിടെ രണ്ടാം ബൂത്തിൽ ഒരാൾ രണ്ട് വോട്ട് ചെയ്തതായി വിവരം. എയുപിഎസ് തണ്ണിക്കടവ് രണ്ടാം ബൂത്തിലാണ് 2 വോട്ട് രേഖപ്പെടുത്തിയത്. പുരുഷനാണ് രണ്ടു വോട്ട് ചെയ്തത്. എന്നാൽ ഇത് അബദ്ധവശത്താൽ സംഭവിച്ചതെന്നാണ് പ്രിസൈഡിംഗ് ഓഫീസർ പറയുന്നത്. ബാലറ്റിൽ വോട്ട് ചെയ്തതിന് ശേഷം രണ്ടാമത്തെയാൾക്ക് വോട്ട് ചെയ്യാനായി ബാലറ്റ് ഇഷ്യു ചെയ്തു. ഈ സമയത്ത് ആദ്യം വോട്ട് രേഖപ്പെടുത്തിയയാൾ വോട്ട് രേഖപ്പെടുത്തിയത് പതിഞ്ഞില്ലെന്ന് പറഞ്ഞ് വീണ്ടും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ റിട്ടേണിംഗ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറുമെന്ന് […]Read More
ദില്ലി : അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാറുണ്ടായെന്ന് റിപ്പോർട്ട്. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് കേടുപാട് പറ്റിയത്. തകരാറ് സംഭവിച്ച സാഹചര്യത്തിൽ തദ്ദേശീയ സംവിധാനങ്ങൾ വഴി ഡാറ്റ വീണ്ടെടുക്കാൻ ബുദ്ധിമുട്ടുണ്ടായേക്കും. ഈ സാഹചര്യത്തിൽ വിവരങ്ങൾ വീണ്ടെടുക്കാനും കൂടുതൽ പരിശോധനയ്ക്കും വേണ്ടി ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയച്ചേക്കും. അങ്ങനെയെങ്കിൽ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ സർക്കാർ ഉടൻ അന്തിമ തീരുമാനം എടുത്തേക്കും. രണ്ട് ഉപകരണങ്ങൾ ചേർന്നതാണ് ‘ബ്ലാക്ക് […]Read More
തൃശൂർ: എംവി ഗോവിന്ദൻ്റെ ആർഎസ്എസ് പരാമർശം വീണ്ടും ചർച്ചയാക്കി കോൺഗ്രസ്. 75ലും 67 ലും 89 സിപിഎം- ആർഎസ്എസ് ബന്ധമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഗോവിന്ദനും ബിനോയിയും പിണറായിയും മൂന്നു കാര്യങ്ങളാണ് പറയുന്നത്. രാജീവ് ഗാന്ധിക്കെതിരായി 89 ൽ ഇഎംഎസും വാജ്പേയിയും ഒരുമിച്ച് പ്രചാരണം നടത്തിയത് എങ്ങനെയാണ്. ആർഎസ്എസുമായി കൂട്ടുകൂടുന്നതിൽ പ്രതിഷേധിച്ചാണ് സുന്ദരയ്യയുടെ രാജിയെന്നും വിഡി സതീശൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം വരുന്നത്. ഇപി ജയരാജനും രാജീവ് ചന്ദ്രശേഖരനും […]Read More
നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി അഞ്ചുമണിക്കൂറിലേക്ക് അടുക്കുമ്പോൾ മികച്ച പോളിംഗ്. 11 മണിവരെ 30.15 ശതമാനം വോട്ട് രേഖപ്പെടുത്തി. ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. അതിനിടെ, നേരിൽ കണ്ടപ്പോൾ പരസ്പരം ആശ്ലേഷിച്ചും ആശംസകൾ അറിയിച്ചും സ്വരാജും ഷൗക്കത്തും രംഗത്തെത്തി. നിലമ്പൂരിൽ പോളിങ് ട്രെൻഡ് എൽഡിഎഫിന് അനുകൂലമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഫലം പ്രഖ്യാപിക്കുന്നത് […]Read More
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തി. 35 മിനിറ്റ് നീണ്ടുനിൽക്കുന്നതായിരുന്നു ഫോൺ സംഭാഷണം. ഓപ്പറേഷൻ സിന്ധൂറിന് ശേഷം ഇതാദ്യമായാണ് മോദി ട്രംപുമായി സംസാരിക്കുന്നത്. പാകിസ്ഥാൻ അഭ്യർത്ഥിച്ചതോടെയാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്ന് മോദി ട്രംപിനോട് പറഞ്ഞു. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് മോദി നൽകിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിർസി പറയുന്നു. പാകിസ്ഥാന് ചുട്ട മറുപടി നൽകിയെന്നും മോദി പറഞ്ഞതായി വിക്രം മിർസി പറയുന്നു. […]Read More
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരിക്കേറ്റ നാലു വയസുകാരന് ദാരുണാന്ത്യം. പാറശ്ശാല പരശുവക്കലിലാണ് ദാരുണമായ സംഭവം. പനയറക്കൽ സ്വദേശികളായ രജിൻ-ധന്യ ദമ്പതികളുടെ നാലുവയസുള്ള മകൻ ഇമാനാണ് മരിച്ചത്. പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണാണ് കുട്ടിക്ക് പരിക്കേറ്റത്. താഴെകിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണപ്പോഴാണ് പിതാവിന്‍റെ കയ്യിലിരുന്ന കുട്ടി തലയടിച്ചു വീണത്. ഉടനെ തന്നെ കുട്ടി ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരിക്കുകയായിരുന്നു.Read More
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച കൂടുതൽ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി തുടരുന്നു. ഇതുവരെ 184 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. 158 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ കൈമാറും. അതേസമയം, അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ ഡിഎൻഎ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. അതിനിടെ, വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശ പ്രകാരം വിശ്വാസിനെ […]Read More
ടെഹ്റാൻ: നിരുപാധികം കീഴടങ്ങണമെന്ന ഡൊണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഇറാൻ. ശത്രുവിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി പറഞ്ഞു. ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് ഇറാന്‍റെ നിലപാട്. അതേസമയം, ഇസ്രയേൽ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളിൽ അമേരിക്ക നേരിട്ട് പങ്കാളി ആയേക്കുമെന്നാണ് സൂചന. പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കുന്നതായും പടയൊരുക്കം ശക്തിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ ആണവായുധം നേടുന്നതിന് തൊട്ടരികിൽ എത്തിയെന്നും തടയാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇന്നലെ രാത്രിയിൽ […]Read More
എറണാകുളം: ആര്‍ എസ് എസ് ധാരണ സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ് രംഗത്ത്.പഴയ കാര്യങ്ങളാണ് പുറത്തു വരുന്നത്.നിലമ്പൂരിലും സിപിഎം, ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്.എംവി ഗോവിന്ദൻ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ജനം വിലയിരുത്തട്ടെ.തുറന്നു പറഞ്ഞതിൽ നന്ദിയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു കള്ള വോട്ടുകൾ എങ്ങനെ ഉണ്ടാക്കാമെന്ന് ശാസ്ത്രീയമായി പഠിക്കുന്ന പാർട്ടിയാണ് സിപിഎം.കള്ളവോട്ടുകൾ ഉണ്ടാക്കി എന്ന് ജീ സുധാകരൻ പറഞ്ഞതിനെ എം വി […]Read More
തിരുവനന്തപുരം: തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം, കേരളത്തിന് മുകളിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും. ഇന്നും നാളെയും (ജൂൺ 17 […]Read More