Cancel Preloader
Edit Template
National

അയോധ്യ പ്രാണപ്രതിഷ്ഠാദിനം; കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ദിനമായ ജനുവരി 22ന് രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, കേന്ദ്ര സ്ഥാപനങ്ങള്‍, കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ 22ന് ഉച്ചയ്ക്ക് 2.30വരെ പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവിറക്കി. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഏഴായിരത്തിലധികം ആളുകളെയാണ് രാജ്യത്തുടനീളം പ്രാൺപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 12.20ന് വാരാണസിയിൽ നിന്നുള്ള മതപുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് പ്രാണപ്രതിഷ്ഠ ചടങ്ങ് […]Read More

World

മരുഭൂമിയെ പച്ചപിടിപ്പിക്കാൻ ഒരുങ്ങി സൗദി ; പത്ത് ലക്ഷം

മരുഭൂമിയിൽ ഹരിത സസ്യവത്കരണം നടത്തുന്നതിന്റെ ഭാഗമായി 10 ലക്ഷം തൈകൾ നടുന്നു. സൗദി അറേബ്യയുടെ വടക്കൻ മേഖലയിൽ കിങ് സൽമാൻ പ്രകൃതി സംരക്ഷിത പ്രദേശത്താണ് തൈകൾ നടുന്നത്. ഭൂമിയിൽ സ്വാഭാവികമായി വളരുന്ന 13 ഇനം തദ്ദേശീയ വന്യ സസ്യയിനത്തിൽപ്പെട്ട മരങ്ങളാണ് പ്രദേശത്ത് നട്ടുപിടിക്കുന്നത്. കിങ് സൽമാൻ റോയൽ റിസർവ് ഡെവലപ്‌മെൻറ് അതോറിറ്റിയും ദേശീയ സസ്യ വികസന കേന്ദ്രവും ചേർന്നാണ് തൈകൾ നടുന്നത്.ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നതിനും ടൺ കണക്കിന് കാർബൺ ആഗിരണം ചെയ്യുന്നതിനും ഹരിത സസ്യവത്കരണം വർധിപ്പിക്കുന്നതിനും മരുഭൂമി പ്രദേശങ്ങൾ […]Read More

Kerala National Politics

ലോക്സഭാ തിരഞ്ഞെടുപ്പ്; പ്രതിപക്ഷത്തെ പാളത്തിൽ എത്തിക്കാൻ ബിജെപി നീക്കം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോൾ കോൺഗ്രസിലെ സ്വാധീനമുള്ള നേതാക്കളെ നോട്ടമിട്ട് ബിജെപി. കൂടുതൽ പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ പാളത്തിൽ എത്തിക്കാനാണ് ബിജെപി നീക്കം. ഇതിനായി ഉന്നതതല സമിതിക്ക് ചുമതല നൽകി.കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുൾപ്പെടുന്നതാണ് സമിതി. ബിജെപിക്ക് കാര്യമായി സ്വാധീനമില്ലാത്ത മേഖലകളിലെ പ്രതിപക്ഷ പാർട്ടികളിലെ അതൃപ്തരും എന്നാൽ സ്വാധീനമുള്ളവരുമായ നേതാക്കളെ പാളയത്തിലെത്തിക്കുന്ന ചുമതല ഈ സമിതിക്കാണ്. […]Read More

Kerala National

ട്രെയിനിനുള്ളില്‍ യുവാവ് മരിച്ച നിലയില്‍

യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മൈസൂരുവിൽ നിന്നെത്തിയ ട്രെയിനിലെ കമ്പാർട്ട്മെന്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.മൈസൂരുവിൽനിന്നെത്തിയ ട്രെയിൻ ശുചീകരിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. യുവാവിന്റെ വസ്ത്രത്തിൽനിന്ന് രണ്ട് ട്രെയിൻ ടിക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. ജനുവരി 15-ന് തൃശ്ശൂരിൽനിന്ന് ബെംഗളൂരുവിലേക്കും ജനുവരി 16-ന് ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കും യാത്രചെയ്ത ടിക്കറ്റുകളാണ് കണ്ടെടുത്തത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ആർ.പി.എഫ്. സംഘം തൃശ്ശൂർ ആർ.പി.എഫുമായി ബന്ധപ്പെട്ടിട്ടുണ്ട്.Read More

National Weather

അതി ശൈത്യത്തിൽ മുങ്ങി ഉത്തരേന്ത്യ; ഇന്നും റെയിൽ വ്യോമ

ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ദില്ലി,ഹരിയാന പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് അതിശൈത്യം തുടരുന്നത്. മൂടൽഞ്ഞും ശൈത്യവും യാത്രക്കാരെ വലച്ചു. ദില്ലി വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട 120 വിമാനങ്ങൾ വൈകി. 53 സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ഇരുപതോളം ട്രെയിൻ സർവീസുകളെയും മൂടൽമഞ്ഞ് ബാധിച്ചു. ഇതേ തുടർന്ന് നിരവധി യാത്രക്കാരാണ് ദില്ലി വിമാനത്താവളത്തിലും വിവിധ റെയിൽവേ സ്റ്റേഷനുകളിലുമായി കുടുങ്ങിയത്.കഴിഞ്ഞ ദിവസങ്ങളിലും ഇതേ സാഹചര്യം തന്നെയായിരുന്നു. ദില്ലിയെ കൂടാതെ മൂടൽ മഞ്ഞ് ഏറ്റവും കൂടുതൽ ബാധിച്ചത് പഞ്ചാബിലും, ഉത്തർപ്രദേശിന്റെ വിവിധ മേഖലകളിലും […]Read More

Kerala

മഹാരാജാസ് കോളേജ് സംഘര്‍ഷം; പ്രവര്‍ത്തകന് കുത്തേറ്റു,രണ്ടു പേര്‍ കസ്റ്റഡിയില്‍

എറണാകുളം മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം. വ്യത്യസ്ത സംഭവങ്ങളിലായി എസ്എഫ്‌ഐ പ്രവര്‍ത്തകനും അധ്യാപകനും കുത്തേറ്റു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ നിസ്സാമുദ്ദീന്‍ കെ എം എന്നിവര്‍ക്കാണ് കുത്തേറ്റത്. നാസര്‍ അബ്ദുള്‍ റഹ്‌മാനെ ആക്രമിച്ച കേസില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരടങ്ങുന്ന ആക്രമി സംഘമെന്ന് കോളേജ് യൂണിയൻ ചെയർമാൻ തമീം റഹ്മാൻ പറഞ്ഞു. കെഎസ് യു- ഫ്രട്ടേണിറ്റി […]Read More

World

ഗാസയില്‍ രോഗികള്‍ മരിച്ചു വീഴുന്നു; ചികിത്സയ്ക്ക് ദിവസങ്ങളോളം കാത്തിരിക്കുന്നെന്ന്

യുദ്ധമുഖമായ പലസ്തീന്‍ മേഖലയില്‍ താന്‍ ചെലവഴിച്ച അഞ്ച് ആഴ്ചകളിലും പൊള്ളലേറ്റതും ശരീരത്തില്‍ ചതവുകളേറ്റതുമായ രോഗികള്‍ ചികിത്സയ്ക്ക് വേണ്ടി മണിക്കൂറുകളും ദിവസങ്ങളുമാണ് കാത്തിരുന്നതെന്ന് അത്യാഹിത മെഡിക്കല്‍ ടീം കോര്‍ഡിനേറ്ററായ സീന്‍ കാസേയ് മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന 36 ആശുപത്രികളില്‍ 16 എണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു. അതില്‍ ആറെണ്ണം മാത്രമാണ് തനിക്ക് സന്ദര്‍ശിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഗാസയില്‍ രോഗികളുടെ അവസ്ഥ അതി ദാരുണമായാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആരോഗ്യപ്രവര്‍ത്തകരുടെയും അവശ്യ […]Read More

Weather

സൗദി അറേബ്യയില്‍ കടുത്ത ശൈത്യത്തിനു പിന്നാലെ ശീതകാല മഴ

സൗദി അറേബ്യയില്‍ കടുത്ത ശൈത്യത്തിനു പിന്നാലെ ശീതകാല മഴയെത്തുന്നു. കിഴക്കന്‍ പ്രവിശ്യകളിലാണ് ഇന്നും നാളെയും മഴ സാധ്യത. എയര്‍ ഡിപ്രഷനെ തുടര്‍ന്നാണ് മഴക്ക് കളമൊരുങ്ങുന്നത്. ഈ ആഴ്ച അവസാനം വരെ ഈ അന്തരീക്ഷസ്ഥിതി തുടരും. റിയാദിലും സമീപ പ്രവിശ്യകളിലും മഴ ലഭിക്കും. കിഴക്കന്‍ സൗദിയിലാണ് കൂടുതല്‍ മഴ സാധ്യത. മഴക്കൊപ്പം ആലിപ്പഴ വര്‍ഷവും ഇടിയും പ്രതീക്ഷിക്കണം. റിയാദ്, ഖാസിം മേഖലകളില്‍ ഇടത്തരം മഴയോ ഒറ്റപ്പെട്ട ശക്തമായ മഴയോ പ്രതീക്ഷിക്കാം. വ്യാഴാഴ്ച താപനിലയിലും കുറവു അനുഭവപ്പെടും. സൗദിയുടെ മധ്യ, […]Read More

Kerala Tech

ബി.ടെക്കുക്കാരേ വരൂ സി-ഡിറ്റിൽ അവസരം; പരീക്ഷയില്ല, അഭിമുഖം മാത്രം

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന പ്രോജക്ടിലേക്ക് താൽകാലിക നിയമനത്തിന് വാക്- ഇൻ-ഇന്റർവ്യൂ നടത്തും. നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ ഒഴിവുകളാണുള്ളത്. നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ B.Tech/ B.E (CS/IT)/ MCA, നെറ്റ് വർക് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. CCNA, RHCE, MSCE സർട്ടിഫിക്കേഷനുകൾ അഭിലഷണീയം. അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ 3 വർഷ Engineering Diploma in […]Read More

National

ജെല്ലിക്കെട്ടിനിടെ കാളകൾ വിരണ്ടോടി ; രണ്ടു മരണം, 70

തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് പരിപാടിക്കിടെ കാളകൾ വിരണ്ടോടി. രണ്ടു മരണം, എഴുപതോളം പേർക്ക് പരിക്ക്. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവമുണ്ടായത്. വിരണ്ടോടിയ ഒരു കാളയുടെ പരിശീലകന് ഗുരുതര പരിക്കു പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിരണ്ടോടിയ കാള കുറുകെ വന്ന ബെക്കിലിടിച്ച് ബെക്കിന്റെ പിന്നിലിരുന്ന യാത്രിക തെറിച്ച് വീഴുന്നതും വീഡിയോയിൽ കാണാം. തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപ്പേട്ട്, കൃഷ്ണഗിരി ജില്ലകളിൽ നിന്നായി 500 ലേറെ കാളകളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ കൊണ്ട് വന്നിരുന്നു. 1000 ലേറെ […]Read More