ഗോവിന്ദ് പത്മസൂര്യയും ഗേപിക അനിലും എന്നും പ്രേക്ഷകരുടെ ഇഷ്ട്ടതാരങ്ങളാണ്. ഇരുവരുടേയും വിവാഹവാർത്തയും വിവാഹ നിശ്ചയവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി ഗോപികയുടെ ഒരു വലിയ ആഗ്രഹം സാധിച്ചുകൊടുത്ത സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് ജിപി.മോഹൻലാലിനൊപ്പം ‘ബാലേട്ടൻ’ എന്ന ചിത്രത്തിൽ ഗോപികയും അനിയത്തി കീർത്തനയും അഭിനയിച്ചിരുന്നു. പിന്നീട് ഇദേഹത്തെ കാണാൻ ഏറെ ആഗ്രഹിച്ചിരുന്നു എന്നും ഗോപിക ജിപിയോട് പറഞ്ഞിരുന്നു.തങ്ങളുടെ വിവാഹത്തിന് മോഹൻലാൽ എത്തുമ്പോൾ ഗോപികയ്‌ക്ക് സർപ്രൈസ് കൊടുക്കാമെന്നായിരുന്നു ജിപി പദ്ധതിയിട്ടത്. ഇക്കാര്യം മോഹൻലാലിനോട് ജിപി പറയുകയും ചെയ്തു. എന്നാൽ ഇരുവരുടെയും […]Read More
മോസ്കോയിലേക്ക് പോവുകയായിരുന്ന വിമാനം അഫ്ഗാനിസ്ഥാനില്‍ തകര്‍ന്നു വീണു. അഫ്ഗാനിസ്ഥാനിലെ ടോപ്ഖാനെ പര്‍വതത്തിലേക്കാണ് യാത്രാവിമാനം തകര്‍ന്ന് വീണത്. മോറോകോയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനമാണ് തകര്‍ന്നത്.വിമാനം ദിശ തെറ്റി സഞ്ചരിക്കുകയായിരുന്നു. അതേ തുടര്‍ന്ന് മലയില്‍ ഇടിച്ചു വീഴുകയായിരുന്നു. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടോന്നുള്ള വിവരങ്ങല്‍ ഒന്നും തന്നെ ലഭ്യമല്ല. വിമാനത്തില്‍ ഇന്ത്യക്കാര്‍ ഉണ്ടായിരുന്നില്ല എന്നതാണ് വ്യോമയാന മന്ത്രലയത്തിന്റെ റിപ്പോര്‍ട്ടുകള്‍. ഇന്നലെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം ടോപ്ഖാന മേഖലയിലെ ഉയര്‍ന്ന പര്‍വതനിരകളില്‍ തകര്‍ന്നുവീണതായണ് ബദാക്ഷനിലെ താലിബാന്‍ പോലീസ് കമാന്‍ഡ് പറയുന്നത്.ഇന്ത്യന്‍ വിമാനമാണ് തകര്‍ന്നുവീണതെന്ന് […]Read More
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ അഹമ്മദബാദിൽ തുടങ്ങുമെന്ന് ലുലു ഗ്രൂപ്പ്. 4000 കോടി മുടക്കിയാണ് ഷോപ്പിംഗ് മാള്‍ നിര്‍മിക്കുന്നത്. ഷോപ്പിംഗ് മാളിന്റെ നിർമാണം ഈ വര്‍ഷം തന്നെ തുടങ്ങുമെന്നാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി പറഞ്ഞത്. വൈബ്രന്‍റ് ഗുജറാത്ത് ആഗോള നിക്ഷേപ സംഗമത്തിനിടെ ആയിരുന്നു പ്രഖ്യാപനം. വൈബ്രന്റ് ഗുജറാത്തിലെ യുഎഇ സ്റ്റാളിൽ മാളിന്‍റെ മിനിയേച്ചർ പ്രദർശനത്തിന് വെച്ചിട്ടുമുണ്ട്. എസ്പി റിംഗ് റോഡിൽ വൈഷ്ണോദേവി സർക്കിളിനും തപോവൻ സർക്കിളിനും ഇടയിലായാണ് […]Read More
രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ നടക്കുന്ന അയോധ്യയിൽ നാളെ കടുത്ത തണുപ്പും മൂടൽമഞ്ഞും അനുഭവപ്പെടും.അയോധ്യ ഉൾപ്പെടെ ഉത്തരേന്ത്യക്ക് മുകളിൽ ജെറ്റ് സ്ട്രീം സാന്നിധ്യം തുടരുന്നത് മൂലമാണ് ഉത്തരേന്ത്യയിൽ കൊടും ശൈത്യം അനുഭവപ്പെടുന്നത്.അയോധ്യ ഉൾപ്പെടുന്ന മേഖലക്ക് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 12.6 കിലോമീറ്റർ ഉയരത്തിൽ 130 മുതൽ 140 വരെ നോട്ടിക്കൽ മൈൽ വേഗതയിലാണ് ജെറ്റ് സ്ട്രീം എന്ന കാറ്റിന്റെ പ്രവാഹം ഉള്ളത്.കാറ്റിൻ്റെ തണുപ്പ് 8.6 ഡിഗ്രിയാകും. അന്തരീക്ഷത്തിലെ ആർദ്രത 95%. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ മൂന്ന് കിലോമീറ്റർ […]Read More
പഠനത്തിനായി വിദ്യാർത്ഥികൾ വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോൾ കേരളത്തിലെ കോളേജുകളിൽ ഈ വർഷം മാത്രം ഒഴിഞ്ഞു കിടക്കുന്നത് 37 ശതമാനം സീറ്റുകൾ.എറണാകുളം പിറവത്തെ മണിമലക്കുന്ന് സർക്കാർ കോളേജിലെ ബിഎസ്‍സി ഫിസിക്സ് വകുപ്പില്‍ ആകെ 13 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് പഠിക്കുന്നത്. ബിഎസ്സി ഫിസിക്സ് ഒന്നാം വർഷ ക്ലാസില്‍ നാലു വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായി രണ്ടുപേരുമാണുള്ളത്. ഏഴു പേരാണ് മൂന്നാം വര്‍ഷം ഫിസിക്സ് ക്ലാസിലുള്ളത്. ഇതേ കോളേജിലെ കെമിസ്ട്രി വകുപ്പിലാകെ 27പേര്‍ മാത്രമാണുള്ളത്. പതിറ്റാണ്ടുകളായി ഒരു മാറ്റവും ഇല്ലാത്ത വ്യവസായ സ്ഥാപനങ്ങളിലേക്ക് […]Read More
രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രധാനമന്ത്രി നയിക്കുന്ന ദേശീയ പരിപാടിയായ പരീക്ഷ പേ ചര്‍ച്ചഇത്തവണ നിയന്ത്രിക്കുന്നത് മലയാളി പെണ്‍കുട്ടി. കോഴിക്കോട് ഈസ്റ്റ് ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം തരം വിദ്യാർത്ഥിനി മേഘ്ന എന്‍ നാഥിനാണ് ഈ അവസരം ലഭിച്ചത്. ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടി പരീക്ഷാ പേ ചര്‍ച്ചയിലെ അവതാരകയാകുന്നത്. പരീക്ഷകള്‍ എങ്ങനെ നേരിടാം സമ്മര്‍ദ്ദങ്ങള്‍ എങ്ങനെയൊക്കെ അഭിമുഖീകരിക്കാം തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രധാനമന്ത്രിയോട് ഉപദേശം തേടുകയും സംവദിക്കുകയും ചെയ്യുന്ന പരിപാടിയാണ് പരീക്ഷ പേ […]Read More
നടി ഷക്കീലയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. വളര്‍ത്തുമകള്‍ ശീതളിനെതിരെയാണ് പോലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ ചെന്നൈയിലെ വീട്ടില്‍ വച്ച് തര്‍ക്കമുണ്ടാകുകയും മര്‍ദ്ദിച്ച ശേഷം ശീതള്‍ പോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കേസെടുത്ത പോലീസ് ഷക്കീലയുടെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചു. അതേസമയം, ഷക്കീലക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ കോടമ്പാക്കം യുനൈറ്റഡ് ഇന്ത്യ കോളനിയിലാണ് ഷക്കീല താമസിക്കുന്നത്. ഇവിടെ വച്ചാണ് വളര്‍ത്തു മകള്‍ ശീതളും ഷക്കീലയും തമ്മില്‍ തര്‍ക്കമുണ്ടായത്. വാഗ്വാദം രൂക്ഷമായതിനൊടുവില്‍ ശീതള്‍ മര്‍ദ്ദിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് നടന്ന സംഭവം ഷക്കീല സുഹൃത്തിനെ […]Read More
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങില്‍ കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ 4 ജഡ്ജിമാരും പങ്കെടുക്കില്ല. ജസ്റ്റിസ് അശോക് ഭൂഷൺ മാത്രം ചടങ്ങിനെത്തും. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ നേതൃത്വത്തിലുള്ള 5 അംഗ ബെഞ്ചായിരുന്നു അയോധ്യ കേസിൽ വിധി പറഞ്ഞത്.ആ ബഞ്ചിലെ അംഗമായിരുന്ന നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉൾപ്പടെ അഞ്ച് ജഡ്ജിമാരെയാണ് പ്രതിഷ്ഠയ്ക്കായി ട്രസ്റ്റ് ക്ഷണിച്ചത്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സംഘപരിവാർ സംഘടനകളെ കൂടാതെ ഇതര രാഷ്ട്രീയപാർട്ടികളും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം അയോധ്യപ്രതിഷ്ഠദിനത്തോട് അനുബന്ധിച്ച് […]Read More
അയോധ്യയിൽ രാമ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ തുടരുന്നു.വാരണാസിയിൽ നിന്നുള്ള ആചാര്യൻ ലക്ഷ്മികാന്ത്ദക്ഷിതാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.അതിവാസ കലശ പൂജകൾ ഇന്ന് നടക്കും. പ്രതിഷ്ഠ ചടങ്ങിനു മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് അയോധ്യയിൽ നടത്തിയിട്ടുള്ളത്. ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നാളെ പത്തരയോടെ അയോധ്യയിൽ എത്തും.നാളെ രാവിലെ പത്തിന് പ്രതിഷ്ഠാ ചടങ്ങിന്‍റെ ഭാഗമായി 50ലധികം സംഗീതോപകരണങ്ങള്‍ അണിനിരത്തിയുള്ള സംഗീതാര്‍ച്ചന മംഗളധ്വനി നടക്കും. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ രണ്ട് മണിക്കൂർ നീളുന്ന അർച്ചനയിൽ പങ്കെടുക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.രാവിലെ 10.30ഓടെ […]Read More
കാസർകോട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ജനങ്ങൾ ഡിവൈഎഫ്ഐക്ക് ഒപ്പം അണിനിരന്നു. കാസർകോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജൻ അവസാന കണ്ണിയായി. വൈകിട്ട് നാലരയ്‌ക്ക് ട്രയൽച്ചങ്ങല തീർത്തശേഷം അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തു. തുടർന്ന് പ്രധാനകേന്ദ്രങ്ങളിൽ നടന്ന പൊതുസമ്മേളനത്തിൽ നേതാക്കൾ ജനങ്ങളെ അഭിസംബോധന ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം […]Read More