Cancel Preloader
Edit Template
Weather

വെട്ടുകിളി ഭീതിയിൽ അഫ്ഗാനിസ്ഥാൻ; ഫലപ്രദമായ കീടനാശിനി നൽകി ഇന്ത്യ

പ്രകൃതിദുരന്തങ്ങൾ മൂലം ഭക്ഷ്യസുരക്ഷ മുൻപ്തന്നെ അവതാളത്തിലായ അഫ്ഗാനിസ്ഥാന് വലിയ ഭീഷണിയായി വെട്ടുകിളികൾ . കടുത്ത വെട്ടുകിളി ഭീഷണി നേരിടുന്ന അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യയും എത്തി.ഇറാനിലെ ഛബ്രഹാർ തുറമുഖം വഴി 40,000 ടൺ മാലതിയോൺ കീടനാശിനിയാണ് അഫ്ഗാന് ഇന്ത്യ നൽകിയത്. വെട്ടുകിളികൾക്കെതിരെ ഏറെ ഫലപ്രദമായ കീടനാശിനിയാണ് മാലതിയോൺ. എന്താണ് വെട്ടുകിളികൾ? ഇവയെ നമുക്ക് നേരിടാൻ പറ്റുമോ? വെട്ടുക്കിളികള്‍ മനുഷ്യരെ കടിക്കുകയോ കുത്തുകയോ ഇല്ല, പക്ഷേ ഒട്ടേറെ പേരെ കനത്ത ദാരിദ്ര്യത്തിലേക്കു തള്ളിവിടാൻ ഇവയ്ക്ക് കഴിവുണ്ട്.പുരാതന കാലഘട്ടം മുതൽ മനുഷ്യന് […]Read More

National

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് നാലു വയസ്സുകാരിക്ക് ഗുരുതര

ബെംഗളൂരു കല്യാൺ നഗർ ചെല്ലിക്കെരെയിലെ സ്വകാര്യ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി പെൺകുട്ടിക്ക് പരുക്കേറ്റ സംഭവത്തിൽ സ്കൂൾ മാനേജ്‌മെന്റിനെതിരെ കേസെടുത്ത് ഹെന്നൂർ പോലീസ്. ബെംഗളൂരുവിലെ ഡൽഹി പബ്ലിക് സ്കൂൾ നഴ്‌സറി വിദ്യാർഥിനിയും കോട്ടയം മണിമല സ്വദേശികളായ ദമ്പതികളുടെ മകളുമായ ജിയന്ന ആൻ ജിറ്റോ(4) ക്കാണ് പരുക്കേറ്റത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ് കുട്ടി. കുട്ടി ഓടി കളിക്കുന്നതിനിടെ സ്കൂളിലെ ചുവരിൽ തലയിടിച്ചു തെറിച്ചു നിലത്തു വീണെന്നും നിർത്താതെ ഛർദിക്കുകയാണെന്നുമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് […]Read More

Kerala Politics

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; സഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടങ്ങും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രസംഗം മുഴുവൻ വായിക്കുമോ എന്നതാണ് ആകാംക്ഷ. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. വിവിധ വിഷയങ്ങളിലെ സർക്കാർ, പ്രതിപക്ഷ പോരിന് ഇനി സഭാതലം വേദിയാകും. മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് തുടക്കമാകുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ വിശദീകരണം പോലും ചോദിക്കാതെ ഗവർണ്ണർ ഒപ്പിട്ടതോടെ ആദ്യ കടമ്പ കടന്നതിന്റെ ആശ്വാസത്തിലാണ് സർക്കാർ. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലടക്കം […]Read More

National

എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിന ആഘോഷത്തിന് ഒരുങ്ങി രാജ്യം

എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിന ആഘോഷത്തിന് ഒരുങ്ങി രാജ്യം.റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ അവസാനഘട്ട ഒരുക്കങ്ങൾ ദില്ലിയിൽ പുരോഗമിക്കുകയാണ്.അതേസമയം, റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ അവാർഡുകളും വിശിഷ്ടസേവനങ്ങൾക്കുള്ള സേന, പോലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. സേന വിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ പട്ടികയും ഇന്ന് പുറത്തിറക്കും.Read More

National

ശ്രീലങ്കൻ മന്ത്രിയുൾപ്പെടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ചു

ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. പുലർച്ചെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.Read More

Sports

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ഹൈദരാബാദിൽ രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുക. ഒന്‍പത് മണിക്ക് ടോസ് വീഴും. സ്പിൻ കരുത്തിൽ പ്രതീക്ഷയർപ്പിച്ച് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചുകളില്‍ ബാസ്ബോൾ ശൈലിയുടെ വിധി നിശ്ചയിക്കാനാണ് ഇംഗ്ലണ്ടിന്‍റെ വരവ്. വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും പരിക്കേറ്റ പേസർ മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക. കോലിക്ക് പകരം സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെയെയും ചേതേശ്വർ പൂജാരയെയും തഴഞ്ഞ് രജത് പാടിദാറിനെ ടീമിൽ […]Read More

Kerala

ക്രിസ്മസ് ബമ്പർ ഫലം പ്രഖ്യാപിച്ചു; ബംപർ XC- 224091

ക്രിസ്മസ് ന്യൂ ഇയർ ബംപർ ഒന്നാം സമ്മാനം- XC 224091 നമ്പറിന്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരത്ത് ​ഗോർഖി ഭവനിലാണ് നറുക്കെടുപ്പിലാണ് വിജയിയെ പ്രഖ്യാപിച്ചത്. 20 പേർക്ക് ഒരോ കോടി വീതമാണ് രണ്ടാം സമ്മാനം. 400 രൂപയായിരുന്നു ടിക്കറ്റ് വില. പത്ത് സീരിസുകളിലായാണ് ഇത്തവണ ക്രിസ്മസ് ന്യൂയർ ബംപർ പുറത്തിറക്കിയത്. പാലക്കാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. സമാശ്വാസ സമ്മാനം – 1,00,000/- XA 224091 XB 224091 XD […]Read More

World

സൈനിക വിമാനം തകർന്നുവീണ് റഷ്യയിൽ വൻ ദുരന്തം, 65

റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് 65 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും റഷ്യൻ തടവുകാരായ യുക്രൈൻ സൈനികരാണെന്നാണ് വിവരം. റഷ്യയുടെ ഐ എൽ 76 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. റഷ്യ – യുക്രൈൻ അതിർത്തി പ്രദേശമായ ബെൽഗ്രോഡ‍് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായതെന്നാണ് വിവരം. തടവുകാരെ മാറ്റി പാർപ്പിക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടയത്. വിമാനത്തിലെ 6 ക്രൂ മെമ്പർമാരും 3 റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിനകത്തുണ്ടായിരുന്നതായി റഷ്യൻ ഡിഫൻസ് മിനിസ്ട്രി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.Read More

Politics

ആരും വേണ്ട; ബിജെപിയെ ഒറ്റയ്ക്ക് നേരിടുമെന്ന് മമതാ ബാനർജി

പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’യുടെ സീറ്റ് വിഭജന ചർച്ചകള്‍ക്ക് കനത്ത തിരിച്ചടി.പശ്ചിമബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ മമത ബാനർജി.ബംഗാളിൽ ഒറ്റയ്ക്ക് പോരാടുമെന്ന്എ പ്പോഴും പറഞ്ഞിട്ടുള്ളതാണെന്ന് മമത.കോൺഗ്രസുമായി ചർച്ചയൊന്നും ചെയ്തിട്ടില്ലെന്നും ബിജെപിയെ ബംഗാളിൽ ഒറ്റയ്ക്ക് നേരിട്ടു കൊള്ളാമെന്നുമാണ് മമതയുടെ പ്രതികരണം.അതേസമയം “ഞാൻ ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമാണ്. എന്നിരുന്നാലും , രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര എന്റെ സംസ്ഥാനത്തിലൂടെ കടന്നുപോകുന്നതിനെക്കുറിച്ച് ഞങ്ങളെ അറിയിച്ചിട്ടില്ല’ മമത ബാനർജി പറഞ്ഞു.ഇതിനിടെ ബംഗാളിലെ കൂച് ബിഹാർ മേഖലയിൽ രാഹുൽ […]Read More

Politics

ബിജെപി മൂന്നാം സ്ഥാനത്ത് പോകും; “മാതാവ് തന്നെയും രക്ഷിക്കട്ടെ”

സുരേഷ് ഗോപി ലൂർദ്ദ് പള്ളിയിൽ സ്വർണ്ണ കിരീടം സമർപ്പിച്ച വിഷയത്തിൽ പ്രതികരിച്ച് ടി എൻ പ്രതാപൻ.വിശ്വാസം എല്ലാവരേയും രക്ഷിക്കട്ടെ. മാതാവ് എന്നെയും രക്ഷിക്കട്ടെയെന്നും പ്രതാപൻ പറഞ്ഞു.ബിജെപി ടാർജറ്റ് ചെയ്ത തന്നെ സംരക്ഷിക്കേണ്ട ബാധ്യത നല്ല കമ്യൂണിസ്റ്റുകൾക്കുണ്ട്. തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോവുമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു. അതേസമയം തൃശൂരിലെ ജനങ്ങൾ ലോക്‌സഭാംഗമായിരിക്കാൻ പറഞ്ഞാൽ അതാണ് സന്തോഷമെന്ന് ടിഎൻ പ്രതാപൻ എംപി. രാജി വയ്ക്കേണ്ട സാഹചര്യം ഇനിയുമുണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. പള്ളിയിൽ പോയാൽ ബൈബിളും ക്ഷേത്രത്തിൽ […]Read More