കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി. 50ൽ അധികം പ്രവർത്തകരാണ് ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പോലീസിനെ ശകാരിച്ച ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിൽക്കുകയാണ്. സമീപത്തെ കടയിൽ കയറിയ ഗവർണർ വെള്ളം കുടിച്ചു. തുടർന്നും പോലീസിന് നേരെ തിരിഞ്ഞു. അതേസമയം, എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. എന്നാൽ ഗവർണർ അവിടെയിരുന്നു പ്രതിഷേധിക്കുകയാണ് പ്രതിഷേധം ഒരു മണിക്കൂർ പിന്നിട്ടു.പ്രധാനമന്ത്രിയെ ഫോണിൽ വിളിക്കാനും […]Read More
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എൻ.ഡി.എ ചെയർമാനുമായ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് കാസർകോട് നിന്ന് തുടങ്ങും. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പദയാത്ര ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ മധൂർ ക്ഷേത്ര ദർശനത്തോടെയാണ് കാസർകോട് ജില്ലയിലെ പരിപാടികൾ തുടങ്ങുക. രാവിലെ ഒമ്പതിന് വാർത്താസമ്മേളനം നടക്കും. രാവിലെ 10.30ന് കുമ്പളയിൽ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗം, ഉച്ച 12 മണിക്ക് ജീവാസ് മാനസ […]Read More
അയോധ്യക്ക് പിന്നാലെ ഏകീകൃത സിവിൽകോഡും ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാൻ ബിജെപി. ഉത്തരാഖണ്ഡിൽ യുസിസി ബിൽ ചർച്ച ചെയ്ത് പാസാക്കാൻ അടുത്തമാസം അഞ്ചിന് നിയമസഭ ചേരും. തെരഞ്ഞെടുപ്പിന് മുൻപ് മൂന്ന് സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽകോഡ് ബിൽ പാസാക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ ഏകീകൃത സിവിൽ കോഡ് വിഷയം ബിജെപി ഉയർത്തിയപ്പോൾ അസമടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കനത്ത പ്രതിഷേധം ഉയർന്നിരുന്നു. ആദിവാസി ഗോത്ര വിഭാഗങ്ങളുടേതടക്കം അവകാശങ്ങൾ ഇല്ലാതാക്കുമെന്നാണ് വിമർശനം. ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുന്നത് നിയമ […]Read More
ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും ഹൽദി ആഘോഷം കളറാക്കി സുഹൃത്തുക്കൾ. നടിമാരായ മിയ, പൂജിത തുടങ്ങി കഴിഞ്ഞ ദിവസം വിവാഹിതയായ സ്വാസിക വരെ പ്രിയ സുഹൃത്തിനു വേണ്ടി ചടങ്ങിനെത്തുകയുണ്ടായി. ഷഫ്ന, കുക്കു, ജീവ തുടങ്ങിയ ടെലിവിഷൻ സ്റ്റാർസും പരിപാടിക്കു മാറ്റുകൂട്ടി. ചടങ്ങിന്റെയും ആഘോഷത്തിന്റെയും ചിത്രങ്ങൾ ഗോപികയും ജിപിയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ജനുവരി 28നാണ് ആരാധകർ കാത്തിരിക്കുന്ന ഗോവിന്ദ് പത്മസൂര്യ–ഗോപിക അനിൽ വിവാഹം. വിവാഹ ആഘോഷങ്ങൾക്ക് ആദ്യം തുടക്കമിട്ടിരിക്കുന്നത് ഗോപികയാണ്. വിവാഹത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ കുടുംബത്തിനും […]Read More
മദ്രാസ് ഹൈക്കോടതിയില്‍ വിവിധ തസ്തികകളില്‍ ജോലിയവസരം. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ടൈപ്പിസ്റ്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, കാഷ്യര്‍, സെറോക്‌സ് ഓപ്പറേറ്റര്‍ പോസ്റ്റുകളിലാണ് നിയമനം. ഫെബ്രുവരി 13നുള്ളില്‍ അപേക്ഷിക്കണം. തസ്തിക& ഒഴിവ്മദ്രാസ് ഹൈക്കോടതിയില്‍ ടൈപ്പിസ്റ്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, കാഷ്യര്‍, സെറോക്‌സ് ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം. ടൈപ്പിസ്റ്റ്- 22, ടെലിഫോണ്‍ ഓപ്പറേറ്റര്‍ 1, കാഷ്യര്‍ 2, സെറോക്‌സ് ഓപ്പറേറ്റര്‍ 8 എന്നിങ്ങനെ ആകെ ആകെ 33 ഒഴിവുകളുണ്ട്. പ്രായപരിധി18 മുതല്‍ 32 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതടൈപ്പിസ്റ്റ്ബിരുദം, […]Read More
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഫെബ്രുവരി ഒന്നിന്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിൽ നിരവധി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സാമ്പത്തിക-രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യന്‍ സാമ്പത്തിക മേഖല കുതിക്കുകയാണ് എന്നവകാശപ്പെടുമ്പോഴും തൊഴിലില്ലായ്മയും പണപ്പെരുപ്പവും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ നിര്‍മ്മല സീതാരാമന്റെ അവസാന ബജറ്റില്‍ ഇത് മറികടക്കാനുള്ള പ്രഖ്യാപനങ്ങളുണ്ടായേക്കും എന്നാണ് സൂചന. നിലവില്‍ ശമ്പള നികുതി ദായകര്‍ക്ക് 50,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്. […]Read More
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതിയിൽ അവതരിപ്പിച്ച നാടകത്തിനെതിരെ പരാതി. ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച വൺ നേഷൻ വൺ വിഷൻ വൺ ഇന്ത്യ എന്ന നാടകത്തിനെതിരെയാണ് ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നൽകിയത്. പ്രധാനമന്ത്രിയേയും രാജ്യത്തേയും നാടകത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. നാടകത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി ആക്ഷേപിക്കുന്ന തരത്തിൽ ആണെന്നും പരാതിയിലുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കുമാണ് പരാതി നൽകിയത്.Read More
അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സവാദിനെ എൻഐഎ ഇന്ന് കൊച്ചി കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നാണ് വിവരം. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 13 വർഷമായി ഒളിവിലായിരുന്ന ഒന്നാം പ്രതിയായ സവാദിനെ കണ്ണൂരിൽ നിന്നാണ് കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്തത്. സവാദിനെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ കുറ്റപത്രം എൻ ഐ എ ഉടൻ […]Read More
തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് നാടിനെ നടുക്കിയ ദാരുണ ദുരന്തമുണ്ടായത്. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19) ഫെർഡിൻ (19) ലിബിനോൺ (19) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിലെ നാല് വിദ്യാർത്ഥികൾ തിരുവനന്തപുരം വെള്ളായണി കായലിന്‍റെ തീരത്തെ വവ്വാമൂലയിൽ കുളിക്കാനെത്തിയത്. ഇവിടെ വെച്ചാണ് അപകടമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന മുകുന്ദൻനുണ്ണി, ഫെർഡിനാൻ, ലിബിനോ എന്നിവരാണ് വെള്ളത്തിലേക്കിറങ്ങിയത്. കൂട്ടത്തിലൊരാൾ കയത്തിലേക്ക് വീഴുന്നത് കണ്ട് […]Read More
തിരുവനന്തപുരം വെള്ളറട കാറ്റാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു. 60 വയസുകാരി നളിനി ആണ് മരിച്ചത്. മകൻ മോസസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിനുള്ളിൽ നളിനിയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. പ്രതി സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് പറയുന്നു. മുമ്പ് മോസസ് പോക്സോ കേസിൽ പ്രതി ആയിട്ടുണ്ട്.Read More