Cancel Preloader
Edit Template
Weather

ശീതകാല മഴയിൽ 890% കൂടുതൽ ; എന്നിട്ടും കേരളത്തിൽ

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജനുവരി ഒന്നു മുതൽ ജനുവരി 25 വരെയുള്ള ശീതകാല മഴയുടെ കണക്കിൽ കേരളത്തിൽ 890% കൂടുതൽ മഴ ലഭിച്ചു. ഈ കാലയളവിൽ കേരളത്തിൽ ആകെ ലഭിക്കേണ്ട മഴ 5.9 mm ആണ്. എന്നാൽ 58.4 mm മഴ ലഭിച്ചു. അതായത് 890% അധിക മഴ ലഭിച്ചു. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ 14.5 mm മഴ ലഭിക്കേണ്ടത് 156.2mm മഴ ലഭിച്ചു. 977% അധിക മഴ കിട്ടി. ജനുവരി ഒന്നു മുതൽ ഫെബ്രുവരി […]Read More

National

വാഹനങ്ങൾ കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു: കാർ രണ്ടായി പിളർന്നു;

തമിഴ്നാട്ടിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ കാറിന് തീപിടിച്ച് നാല് പേ‌ർ മരിക്കുകയും എട്ടുപേ‌ർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച ബെംഗളൂരു-സേലം ദേശീയപാതയിലെ തോപ്പൂർ ഘട്ട് സെക്ഷനിലാണ് അപകടമുണ്ടായത്. നെല്ല് കയറ്റിയ ലോറി, ട്രക്കുകൾ, കാറുകൾ എന്നിവയാണ് അപകടത്തിൽപെട്ടത്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. തമിഴ്നാട് അരിയല്ലൂർ ജില്ലയിലെ ജെ വിമൽ കുമാർ (30), ഭാര്യ മതി അനുഷ്‌ക (22), […]Read More

Kerala

​നയ പ്രഖ്യാപനം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസം​ഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എഎൻ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേർന്നാണ് ഗവർണറെ നിയമസഭയിൽ സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രി ബൊക്കെ നൽകിയെങ്കിലും മുഖത്ത് പോലും ഗവർണർ നോക്കിയില്ല. സൗഹൃദ ഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ​ഗവർണർ നയപ്രഖ്യാപന പ്രസം​ഗത്തിലെ അവസാന പാര​ഗ്രാഫ് വായിച്ച് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് നിയമസഭാ മന്ദിരത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ ഗവർണറെ മുഖ്യമന്ത്രിയും […]Read More

Entertainment

നടി സ്വാസിക വിവാഹിതയായി

നടി സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരൻ. സിനിമ സീരിയൽ രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ താരം തന്നെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം.27-ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, ദിലീപ്, ശ്വേത മേനോൻ, രചന നാരായണൻകുട്ടി, സരയൂ, മഞ്ജു പിള്ള എന്നിങ്ങനെ നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.Read More

National

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് 2 പേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കുമാണ് മെഡൽ ലഭിച്ചിരിക്കുന്നത്. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ​ഗോപേഷ് അ​ഗ്രവാൾ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് മെ‍ഡൽ നേടിയിരിക്കുന്നത്. ഐജി എ അക്ബർ, എസ്പിമാരായ ആർഡി അജിത്, വി സുനിൽകുമാർ, എസിപി ഷീൻ തറയിൽ, ഡിവൈഎസ്പി സുനിൽകുമാർ സികെ, എഎസ്പി വി സു​ഗതൻ, ഡിവൈഎസ്പി സലീഷ് എൻഎസ്, രാധാകൃഷ്ണപിള്ള എകെ, എഎസ്ഐ ബി സുരനേദ്രൻ, ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ […]Read More

Weather

വെട്ടുകിളി ഭീതിയിൽ അഫ്ഗാനിസ്ഥാൻ; ഫലപ്രദമായ കീടനാശിനി നൽകി ഇന്ത്യ

പ്രകൃതിദുരന്തങ്ങൾ മൂലം ഭക്ഷ്യസുരക്ഷ മുൻപ്തന്നെ അവതാളത്തിലായ അഫ്ഗാനിസ്ഥാന് വലിയ ഭീഷണിയായി വെട്ടുകിളികൾ . കടുത്ത വെട്ടുകിളി ഭീഷണി നേരിടുന്ന അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യയും എത്തി.ഇറാനിലെ ഛബ്രഹാർ തുറമുഖം വഴി 40,000 ടൺ മാലതിയോൺ കീടനാശിനിയാണ് അഫ്ഗാന് ഇന്ത്യ നൽകിയത്. വെട്ടുകിളികൾക്കെതിരെ ഏറെ ഫലപ്രദമായ കീടനാശിനിയാണ് മാലതിയോൺ. എന്താണ് വെട്ടുകിളികൾ? ഇവയെ നമുക്ക് നേരിടാൻ പറ്റുമോ? വെട്ടുക്കിളികള്‍ മനുഷ്യരെ കടിക്കുകയോ കുത്തുകയോ ഇല്ല, പക്ഷേ ഒട്ടേറെ പേരെ കനത്ത ദാരിദ്ര്യത്തിലേക്കു തള്ളിവിടാൻ ഇവയ്ക്ക് കഴിവുണ്ട്.പുരാതന കാലഘട്ടം മുതൽ മനുഷ്യന് […]Read More

National

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് നാലു വയസ്സുകാരിക്ക് ഗുരുതര

ബെംഗളൂരു കല്യാൺ നഗർ ചെല്ലിക്കെരെയിലെ സ്വകാര്യ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി പെൺകുട്ടിക്ക് പരുക്കേറ്റ സംഭവത്തിൽ സ്കൂൾ മാനേജ്‌മെന്റിനെതിരെ കേസെടുത്ത് ഹെന്നൂർ പോലീസ്. ബെംഗളൂരുവിലെ ഡൽഹി പബ്ലിക് സ്കൂൾ നഴ്‌സറി വിദ്യാർഥിനിയും കോട്ടയം മണിമല സ്വദേശികളായ ദമ്പതികളുടെ മകളുമായ ജിയന്ന ആൻ ജിറ്റോ(4) ക്കാണ് പരുക്കേറ്റത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ് കുട്ടി. കുട്ടി ഓടി കളിക്കുന്നതിനിടെ സ്കൂളിലെ ചുവരിൽ തലയിടിച്ചു തെറിച്ചു നിലത്തു വീണെന്നും നിർത്താതെ ഛർദിക്കുകയാണെന്നുമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് […]Read More

Kerala Politics

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; സഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടങ്ങും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രസംഗം മുഴുവൻ വായിക്കുമോ എന്നതാണ് ആകാംക്ഷ. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. വിവിധ വിഷയങ്ങളിലെ സർക്കാർ, പ്രതിപക്ഷ പോരിന് ഇനി സഭാതലം വേദിയാകും. മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് തുടക്കമാകുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ വിശദീകരണം പോലും ചോദിക്കാതെ ഗവർണ്ണർ ഒപ്പിട്ടതോടെ ആദ്യ കടമ്പ കടന്നതിന്റെ ആശ്വാസത്തിലാണ് സർക്കാർ. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലടക്കം […]Read More

National

എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിന ആഘോഷത്തിന് ഒരുങ്ങി രാജ്യം

എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിന ആഘോഷത്തിന് ഒരുങ്ങി രാജ്യം.റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ അവസാനഘട്ട ഒരുക്കങ്ങൾ ദില്ലിയിൽ പുരോഗമിക്കുകയാണ്.അതേസമയം, റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ അവാർഡുകളും വിശിഷ്ടസേവനങ്ങൾക്കുള്ള സേന, പോലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. സേന വിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ പട്ടികയും ഇന്ന് പുറത്തിറക്കും.Read More

National

ശ്രീലങ്കൻ മന്ത്രിയുൾപ്പെടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ചു

ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. പുലർച്ചെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.Read More