കഞ്ചിക്കോട് പുതുശ്ശേരിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനത്തിന്റെ ഉടമയ്ക്ക് ഹെൽമെറ്റ് ധരിച്ചില്ലെന്ന് ആരോപിച്ച് പിഴയിട്ട് മലപ്പുറം മോട്ടോർവാഹന വകുപ്പ്. പുതുശ്ശേരി കല്ലിങ്കൽ വീട്ടിൽ കെ പ്രേമകുമാറിനാണ് വകുപ്പ് പിഴയിട്ടത്.15 വർഷം പിന്നിട്ട മോപ്പഡ് രജിസ്ട്രേഷൻ പുതുക്കാനായി ആർടിഒ ഓഫീസിൽ ബന്ധപ്പെട്ടപ്പോഴാണ് പിഴയെ കുറിച്ച് പ്രേംകുമാർ അറിയുന്നത്. കഴിഞ്ഞ ഒക്ടോബർ 19 നായിരുന്നു രജിസ്ട്രേഷൻ പുതുക്കാനായി 65 കാരമായ പ്രേംകുമാർ ആർടിഒ ഓഫീസിൽ അപേക്ഷ നൽകിയത്. പുതുക്കിയ ആർസി ബുക്ക് തപാലിൽ അയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പ്രേംകുമാറിന്റെ പേരിൽ […]Read More
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിലായി. കൈക്കൂലി വാങ്ങുന്നതിനിടെയാണ് സംഭവം. ഫറോക്ക് സബ് ആർടിഒ ഓഫീസിലെ എംവിഐ അബ്ദുൽജലീലാണ് അറസ്റ്റിൽ ആയത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചാക്കിൽ നിന്നും പതിനായിരം രൂപ കണ്ടെടുത്തു. ഫറോക്കിലെ ഒരു വാഹന പുക പരിശോധന കേന്ദ്രം നടത്തിപ്പുകാരന്റെ പരാതിയിലാണ് നടപടി.Read More
മാലിദ്വീപ് പാർലമെന്റിൽ ഏറ്റുമുട്ടി എംപിമാർ. പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പി പി എം), പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പി എൻ സി) അംഗങ്ങളും മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എം ഡി പി), ദ് ഡെമോക്രാറ്റ്സ് പാർട്ടിയുടെ അംഗങ്ങളും തമ്മിലാണ് വലിയ രീതിയിലുള്ള സംഘർഷം ഉണ്ടായത്. മുയിസുവിൻ്റെ മന്ത്രിസഭയുടെ അംഗീകാരത്തിന് നിർണായകമായ സമ്മേളനം തുടരുന്നതിൽ നിന്ന് സ്പീക്കറെ തടയാൻ സർക്കാർ എംപിമാർ ശ്രമിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് പാർലമെൻ്റ് സാക്ഷ്യം വഹിച്ചത്. മന്ത്രിസഭയുടെ പാർലമെൻ്റിൻ്റെ അംഗീകാരത്തിന്മേലുള്ള സുപ്രധാന വോട്ടെടുപ്പ് […]Read More
ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ നാലാം ദിനം 231 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ആതിഥേയര്‍ 202 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്റെടുത്ത അരങ്ങേറ്റക്കാരന്‍ ടോം ഹാർട്ട്ലിയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകർത്തത്. ഒന്നാം ഇന്നിങ്സില്‍ 100 റണ്‍സിലധികം ലീഡ് നേടിയതിന് ശേഷം ഇന്ത്യ തോല്‍വി വഴങ്ങുന്നത് ആദ്യമായാണ്. 231 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ കരുതലോടെയായിരുന്നു തുടങ്ങിയത്. രോഹിത് ആക്രമിച്ചും യശസ്വി ജയ്സ്വാള്‍ പ്രതിരോധത്തിലൂന്നിയും ബാറ്റ് ചെയ്തു. എന്നാല്‍ 15 […]Read More
ബിഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നുരാവിലെ ബിഹാറിലെ മഹാസഖ്യ സര്‍ക്കാരിനെ വീഴ്ത്തി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ നിതീഷ് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നാണ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നിതീഷിനൊപ്പം ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവരും മറ്റ് ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇന്നുരാവിലെ രാജ് ഭവനില്‍ നേരിട്ടെത്തിയാണ് ഗവർണർക്ക് രാജി കൈമാറിയത്. ആർജെഡി-കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച് തന്റെ പഴയ മുന്നണിയായ എൻഡിഎയിലേക്ക് […]Read More
എസ്എഫ്‌ഐ പ്രതിഷേധത്തിന്റെ പേരില്‍ തെരുവിലിറങ്ങി പ്രതികരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമര്‍ശിച്ച് സിപിഎം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.ഗവര്‍ണര്‍ വിഡ്ഢിവേഷം കെട്ടുന്നു എന്ന് പരിഹസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും ആരോപിച്ചു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ല. മറ്റൊരാള്‍ വന്നാല്‍ ചിലപ്പോള്‍ ഇതിലും മോശമായ അവസ്ഥയാകും. ഇപ്പോഴുള്ളതിനേക്കാള്‍ മൂത്ത ആര്‍എസ്എസ് ആയിരിക്കും പിന്നീട് വരിക. ഒരാള്‍ മാറി മറ്റൊരാള്‍ വരണം എന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ല. ആര്‍ട്ടിക്കിള്‍ 356 പ്രകാരമുള്ള […]Read More
കാട്ടുതീയിൽ ചാമ്പലായി അർജന്റീനയിലെ ലോക പൈതൃക ഉദ്യാനം. അര്‍ജന്റീനയിലെ ലോസ് ആള്‍സസ് ദേശീയ പാര്‍ക്ക് കാട്ടുതീയോട് പൊരുതുന്നത്. വൈവിധ്യങ്ങളുടെ ഉദ്യാനത്തിന്റെ പകുതിയോളം കാട്ടുതീയില്‍ ചാമ്പലായി. തീ നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് അര്‍ജന്റീന അഗ്നിരക്ഷാസേന അറിയിക്കുന്നത്. ശനിയാഴ്ചയാണ് പെറ്റഗോണിയ ദേശീയ പാര്‍ക്കില്‍ തീപിടിത്തമുണ്ടായത്. 1500 ഹെക്ടറില്‍ അതിവിശാലമാണ് ഈ ഉദ്യാനം. 600 ഹെക്ടര്‍ പ്രദേശം ഇതിനകം ചാമ്പലായി. തീ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ പ്രയത്‌നിക്കുകയാണെന്നും പാര്‍ക്കിലെ മേധാവിയും ഫയര്‍, കമ്മ്യൂണിക്കേഷന്‍സ് ആന്റ് എമര്‍ജന്‍സി മേധാവിയുമായ മരിയോ […]Read More
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ഇനി എൻഡിഎയ്ക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കും. എൻഡിഎ മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ രാജ്ഭവനിൽ തുടങ്ങി. ഇന്ന് വൈകീട്ടാകും മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞ. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയു- ബിജെപി ധാരണ. സുശീൽ മോദിയും രേണുദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കർ പദവി ബി ജെ പിക്ക് നൽകാനും ധാരണയായതായെന്നാണ് വിവരം. ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ബിജെപിക്ക് നൽകും. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ […]Read More
കോഴിക്കോട് പേരാമ്പ്രയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സൊസൈറ്റിയുടെ പേരില്‍ പണം പിരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. വീടുകയറി പിരിവ് നടത്താനായി ജീവനക്കാരെ നിയോഗിച്ചാണ് പണം തട്ടിയത്. വീടുകൾ കയറിയിറങ്ങി പണപ്പിരിവ് നടത്താനായി പതിനായിരം രൂപ ശമ്പളത്തിൽ 19 ഓളം പേരെ നിയോഗിച്ചിരുന്നു.ആലപ്പുഴ സ്വദേശി ഹാരിസും പെരുവയല്‍ സ്വദേശി സമീറയുമാണ് ഈ ജോലിയേല്‍പ്പിച്ചതെന്ന് ജോലിക്കാർ പറയുന്നു. തിരുവനന്തപുരത്തുള്ള സ്വപ്നക്കൂട് എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരിലാണ് വീടുകൾ കയറിയിറങ്ങി പണപ്പിരിവ് നടത്തിയത്.ഇതിനായി സ്വപ്നക്കൂടിന്‍റെ പേരിലുള്ള റസീറ്റും ഹാരിസിന്‍റെ […]Read More
ജപ്പാനില്‍ ശക്തമായ ഭൂചലനം. ടോക്യോയിലും കിഴക്കന്‍ മേഖലയിലുമാണ് ഭൂചലനമുണ്ടായത്. മധ്യ ടോക്യോയിലെ 7 സെസ്മിക് സ്‌കെയിലില്‍ നാല് തീവ്രതയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക സമയം രാവിലെ 8.59 നാണ് ഭൂചലനം. ടോക്യോ ബേക്ക് സമീപം 80 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പില്ലെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. മധ്യ ടോക്യോയിലെ കിഴക്കന്‍ മേഖലയായ കനാഗവയിലും ഭൂചലനം അനുഭവപ്പെട്ടതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ലെന്ന് ടോക്യോ മെട്രൊപൊളിറ്റന്‍ പൊലിസ് അറിയിച്ചു. […]Read More