Cancel Preloader
Edit Template
Kerala

ഗുരുവായൂർ ദർശനം നടത്തി; വിവാഹത്തിൽ പങ്കെടുത്ത്,മാല എടുത്തു നൽകി

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹത്തിന് മാലയെടുത്ത് നൽകിയതും മോദിയാണ്. വധു വരൻമാർക്ക് ആശംസയും അറിയിച്ചു. ഇന്ന് വിവാഹിതരാകുന്ന മറ്റ് വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചതിനു ശേഷം മധുരവും നൽകി. സിനിമ മേഖലയിൽ നിന്നടക്കമുള്ള മറ്റു പ്രധാന വിഐപികളോ ടും മോദി സംസാരിച്ചു. വിവാഹ ചടങ്ങുകൾക്ക് ശേഷം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലിപാഡിൽ ഹെലികോപ്റ്ററിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗം ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ് […]Read More

Kerala

തുറന്ന വാഹനത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ; പൂക്കള്‍ വിതറി

കൊച്ചിയെ ഇളക്കിമറിച്ച് തുറന്ന വാഹനത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പൂക്കള്‍ വിതറി വഴിനീളെ സ്വീകരണം. കൈ വീശിയും മുദ്രവാക്യം വിളിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ വൈകിട്ട് 7.40ഓടെയാണ് ആരംഭിച്ചത്. പൂക്കളാല്‍ അലങ്കരിച്ച തുറന്ന വാഹനത്തിലാണ് റോഡ്ഷോ. പൂക്കള്‍ വിതറിയും കൈകള്‍ വീശിയും മുദ്രവാക്യം വിളിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.റോഡിനിരുഭാഗവും അണിനിരന്ന പ്രവര്‍ത്തകരെ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് […]Read More

Kerala

പാഠപുസ്തകത്തില്‍ ഭരണഘടനയുടെ ആമുഖം, മതനിരപേക്ഷതയും ലിംഗനീതിയും പഠിപ്പിക്കും

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയാറാക്കിയ പുതിയ പാഠപുസ്തകങ്ങള്‍ക്ക് സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടന ആമുഖം ചേര്‍ത്തിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം ക്ലാസ്സിലെ എല്ലാ പുസ്തകങ്ങള്‍ക്കും പ്രവര്‍ത്തന പുസ്തകം അഥവാ ആക്ടിവിറ്റി ബുക്ക് തയ്യാറാക്കും. അഞ്ചാം ക്ലാസ്സു മുതല്‍ കലാ […]Read More

National

ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വെയ്ക്ക് സുപ്രീംകോടതി സ്റ്റേ

ഷാഹി ഈദ്ഗാഹ് മസ്ജിദിലെ സര്‍വെ സുപ്രീംകോടതി സ്റ്റേ ചെയ്തു. മസ്ജി​ദിൽ സർവ്വേ നടത്താനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. അഡ്വക്കേറ്റ് കമ്മീഷന്‍റെ പരിശോധനയ്ക്കാണ് സുപ്രീകോടതി സ്റ്റേ. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണം, പള്ളിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടത്താൻ നിർദേശിക്കണമെന്നും പള്ളി പൊളിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയാണ് ഹർജി നൽകിയിരുന്നത്. എന്നാൽ ഇതേ വിഷയത്തിൽ […]Read More

Kerala National

മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിലേക്ക്; കേന്ദ്ര അവഗണനക്കെതിരെ ഫെബ്രുവരി 8

കേന്ദ്ര അവഗണനയ്ക്കെതിരെ സമരവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും. ജനപ്രതിനിധികളെയടക്കം സംഘടിപ്പിച്ച് ഫെബ്രുവരി എട്ടിന് സമരം നടത്താൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി.ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചു. കേരള ഹൗസിൽ നിന്ന് രാവിലെ 11.30 ന് ജാഥ ജന്തർ മന്ദറിലേക്ക് നീങ്ങും. ഇടത് സർക്കാരിന്റെ ജനപ്രീതി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ബോധപൂർവ്വം ശ്രമം നടത്തുകയാണെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ ആരോപിച്ചു. പണം അനുവദിക്കാതെ കേരളത്തിൽ വികസന മുരടിപ്പ് ഉണ്ടാക്കുന്നു. ഡൽഹിയിലെ സമര ദിവസം […]Read More

National

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വ്യോമ, റെയിൽ ഗതാഗതത്തെയും ബാധിച്ചു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മൂടൽമഞ്ഞ്. ശൈത്യ തരംഗം രണ്ട് ദിവസം കൂടെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശക്തമായ മൂടൽമഞ്ഞ് വ്യോമ റെയിൽ ഗതാഗതത്തെയും ബാധിച്ചു. ഡൽഹിയിലേക്കുള്ള നിരവധി തീവണ്ടികൾ വൈകിയോടി.മൂടൽമഞ്ഞിൽ നിരവധി വിമാനങ്ങൾ വൈകിയതോടെ മണിക്കൂറുകൾ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. ഗോവയിൽനിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോയുടെ വിമാനം മുംബൈയിൽ ഇറക്കി. മൂടൽമഞ്ഞിനെ തുടർന്നുള്ള വിമാനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി യാത്രക്കാർക്ക് നൽകാൻ ഡിജിസിഎ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. […]Read More

Kerala

ലൂർദ് മാതാവിന് സുരേഷ്ഗോപി പൊൻകിരീടം സമർപ്പിച്ചു

തൃശ്ശൂര്‍ ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ കുടുംബസമേതം എത്തി മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ച്‌ സുരേഷ് ഗോപി. മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബത്തോടൊപ്പം എത്തിയാണ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപി ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ എത്തി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സുരേഷ് ഗോപിയും കുടുംബവും ലൂര്‍ദ് പള്ളിയില്‍ എത്തിയത്. മകളുടെ വിവാഹത്തിന് മുന്‍പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന് നേരത്തെ നേര്‍ച്ച ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് സ്വര്‍ണ്ണക്കിരീട സമര്‍പ്പണമെന്ന് സുരേഷ്‌ഗോപി അറിയിച്ചു. ബുധനാഴ്ച ഗുരുവായൂരില്‍ വെച്ചാണ് […]Read More

Health

കാലാവസ്ഥാ മാറ്റം കേരളത്തെ പകര്‍ച്ചവ്യാധിയുടെ നാടാക്കും മുന്നറിയിപ്പ് നൽകി

കാലാവസ്ഥാ മാറ്റം കേരളത്തെ പകര്‍ച്ചവ്യാധിയുടെ നാടാക്കും.അനുകൂലമായ ഘടകങ്ങൾ ഒത്തു വന്നാൽ പകർച്ചവ്യാധി പൊട്ടി പുറപ്പെടാൻ വളരെ എളുപ്പമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.ഇവിടുത്തെ താപം, ഈർപ്പം തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങൾ പല തരത്തിലുള്ള വൈറസുകൾക്കും മറ്റു സൂക്ഷ്മാണുക്കൾക്കും വളരാൻ ഉചിതമായ അന്തരീക്ഷമാണ് ഒരുക്കുന്നത്. ഡെങ്കിപ്പനി പോലെയുള്ള രോഗം ഉണ്ടാക്കുന്ന ഫ്ലാവി വൈറസിന്റെ സാന്നിദ്ധ്യം കേരളത്തിൽ എപ്പോഴുമുണ്ട്. പണ്ട് കാട്ടിൽ പോയി ജോലി ചെയ്യുന്നവരിൽ മാത്രം കണ്ടിരുന്ന ചെള്ളു പനി ഇന്ന് നഗരത്തിൽ ഫ്ളാറ്റുകളിൽ താമസിക്കുന്നവരിൽ പോലും കാണുന്നു. നമുക്ക് […]Read More

Weather

തെക്കൻ കേരളത്തിൽ മഴ ശക്തമാകും

തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണത്തിനും തെക്കൻ കേരളത്തിൽ മഴയ്ക്കും സാധ്യത ഉണ്ടെന്നും മുന്നറയിപ്പ്. ഇന്ന് രാത്രി 11. 30 വരെ 0. 3 മുതൽ 1. 2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ​ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ തമിഴ്നാട് തീരത്തും രാത്രി 11. 30 വരെ 0. 3 മുതൽ 1. 5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്.Read More

National

ഗാസയിലേത് വംശഹത്യ’; ഇസ്രയേലിനെതിരെ യുദ്ധക്കുറ്റ ഹർജിയുമായി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര

ഗാസയില്‍ നടത്തുന്നത് ‘വംശഹത്യ’യാണെന്ന് ആരോപിച്ച് ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ)യിൽ യുദ്ധക്കുറ്റ ഹർജി ഫയൽ ചെയ്ത് ദക്ഷിണാഫ്രിക്ക. ഇസ്രയേലിന്റെ ‘കൊളോണിയൽ അധിനിവേശത്തിനും വംശവിവേചന ഭരണത്തിനും’ കീഴിൽ പലസ്തീനികൾ ദുരിതമനുഭവിക്കുകയാണെന്നും കൂടുതൽ അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ദക്ഷിണാഫ്രിക്കയുടെ ഹർജി. പലസ്തീൻ ജനതയെ സംരക്ഷിക്കാൻ കോടതി ഉടൻ നടപടിയെടുക്കണമെന്നും വംശഹത്യ അവസാനിപ്പിക്കാൻ ആവശ്യപ്പെടണമെന്നും ഹർജിയിൽ ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നതായി ഐസിജെ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.Read More