യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മൈസൂരുവിൽ നിന്നെത്തിയ ട്രെയിനിലെ കമ്പാർട്ട്മെന്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.മൈസൂരുവിൽനിന്നെത്തിയ ട്രെയിൻ ശുചീകരിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. യുവാവിന്റെ വസ്ത്രത്തിൽനിന്ന് രണ്ട് ട്രെയിൻ ടിക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. ജനുവരി 15-ന് തൃശ്ശൂരിൽനിന്ന് ബെംഗളൂരുവിലേക്കും ജനുവരി 16-ന് ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കും യാത്രചെയ്ത ടിക്കറ്റുകളാണ് കണ്ടെടുത്തത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ആർ.പി.എഫ്. സംഘം തൃശ്ശൂർ ആർ.പി.എഫുമായി ബന്ധപ്പെട്ടിട്ടുണ്ട്.Read More
ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ദില്ലി,ഹരിയാന പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് അതിശൈത്യം തുടരുന്നത്. മൂടൽഞ്ഞും ശൈത്യവും യാത്രക്കാരെ വലച്ചു. ദില്ലി വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട 120 വിമാനങ്ങൾ വൈകി. 53 സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ഇരുപതോളം ട്രെയിൻ സർവീസുകളെയും മൂടൽമഞ്ഞ് ബാധിച്ചു. ഇതേ തുടർന്ന് നിരവധി യാത്രക്കാരാണ് ദില്ലി വിമാനത്താവളത്തിലും വിവിധ റെയിൽവേ സ്റ്റേഷനുകളിലുമായി കുടുങ്ങിയത്.കഴിഞ്ഞ ദിവസങ്ങളിലും ഇതേ സാഹചര്യം തന്നെയായിരുന്നു. ദില്ലിയെ കൂടാതെ മൂടൽ മഞ്ഞ് ഏറ്റവും കൂടുതൽ ബാധിച്ചത് പഞ്ചാബിലും, ഉത്തർപ്രദേശിന്റെ വിവിധ മേഖലകളിലും […]Read More
എറണാകുളം മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം. വ്യത്യസ്ത സംഭവങ്ങളിലായി എസ്എഫ്‌ഐ പ്രവര്‍ത്തകനും അധ്യാപകനും കുത്തേറ്റു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ നിസ്സാമുദ്ദീന്‍ കെ എം എന്നിവര്‍ക്കാണ് കുത്തേറ്റത്. നാസര്‍ അബ്ദുള്‍ റഹ്‌മാനെ ആക്രമിച്ച കേസില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരടങ്ങുന്ന ആക്രമി സംഘമെന്ന് കോളേജ് യൂണിയൻ ചെയർമാൻ തമീം റഹ്മാൻ പറഞ്ഞു. കെഎസ് യു- ഫ്രട്ടേണിറ്റി […]Read More
യുദ്ധമുഖമായ പലസ്തീന്‍ മേഖലയില്‍ താന്‍ ചെലവഴിച്ച അഞ്ച് ആഴ്ചകളിലും പൊള്ളലേറ്റതും ശരീരത്തില്‍ ചതവുകളേറ്റതുമായ രോഗികള്‍ ചികിത്സയ്ക്ക് വേണ്ടി മണിക്കൂറുകളും ദിവസങ്ങളുമാണ് കാത്തിരുന്നതെന്ന് അത്യാഹിത മെഡിക്കല്‍ ടീം കോര്‍ഡിനേറ്ററായ സീന്‍ കാസേയ് മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന 36 ആശുപത്രികളില്‍ 16 എണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു. അതില്‍ ആറെണ്ണം മാത്രമാണ് തനിക്ക് സന്ദര്‍ശിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഗാസയില്‍ രോഗികളുടെ അവസ്ഥ അതി ദാരുണമായാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആരോഗ്യപ്രവര്‍ത്തകരുടെയും അവശ്യ […]Read More
സൗദി അറേബ്യയില്‍ കടുത്ത ശൈത്യത്തിനു പിന്നാലെ ശീതകാല മഴയെത്തുന്നു. കിഴക്കന്‍ പ്രവിശ്യകളിലാണ് ഇന്നും നാളെയും മഴ സാധ്യത. എയര്‍ ഡിപ്രഷനെ തുടര്‍ന്നാണ് മഴക്ക് കളമൊരുങ്ങുന്നത്. ഈ ആഴ്ച അവസാനം വരെ ഈ അന്തരീക്ഷസ്ഥിതി തുടരും. റിയാദിലും സമീപ പ്രവിശ്യകളിലും മഴ ലഭിക്കും. കിഴക്കന്‍ സൗദിയിലാണ് കൂടുതല്‍ മഴ സാധ്യത. മഴക്കൊപ്പം ആലിപ്പഴ വര്‍ഷവും ഇടിയും പ്രതീക്ഷിക്കണം. റിയാദ്, ഖാസിം മേഖലകളില്‍ ഇടത്തരം മഴയോ ഒറ്റപ്പെട്ട ശക്തമായ മഴയോ പ്രതീക്ഷിക്കാം. വ്യാഴാഴ്ച താപനിലയിലും കുറവു അനുഭവപ്പെടും. സൗദിയുടെ മധ്യ, […]Read More
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന പ്രോജക്ടിലേക്ക് താൽകാലിക നിയമനത്തിന് വാക്- ഇൻ-ഇന്റർവ്യൂ നടത്തും. നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ ഒഴിവുകളാണുള്ളത്. നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ B.Tech/ B.E (CS/IT)/ MCA, നെറ്റ് വർക് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. CCNA, RHCE, MSCE സർട്ടിഫിക്കേഷനുകൾ അഭിലഷണീയം. അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ 3 വർഷ Engineering Diploma in […]Read More
തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് പരിപാടിക്കിടെ കാളകൾ വിരണ്ടോടി. രണ്ടു മരണം, എഴുപതോളം പേർക്ക് പരിക്ക്. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവമുണ്ടായത്. വിരണ്ടോടിയ ഒരു കാളയുടെ പരിശീലകന് ഗുരുതര പരിക്കു പറ്റിയിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിരണ്ടോടിയ കാള കുറുകെ വന്ന ബെക്കിലിടിച്ച് ബെക്കിന്റെ പിന്നിലിരുന്ന യാത്രിക തെറിച്ച് വീഴുന്നതും വീഡിയോയിൽ കാണാം. തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപ്പേട്ട്, കൃഷ്ണഗിരി ജില്ലകളിൽ നിന്നായി 500 ലേറെ കാളകളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ കൊണ്ട് വന്നിരുന്നു. 1000 ലേറെ […]Read More
ഗുരുവായൂർ അമ്പലനടയിൽ വച്ച് നടന്ന മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ചലച്ചിത്രതാരം സുരേഷ് ഗോപി. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ മകളുടെ വിവാഹം നടത്താൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകൻ ശ്രേയസ്സ് മോഹൻ ആണ് ഭാഗ്യ സുരേഷിന്റെ വരൻ. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചു നടന്ന വിവാഹച്ചടങ്ങളുടെ ചിത്രങ്ങളാണ് കാണാനാകുക. ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്.പ്രധാന മന്ത്രി നരേന്ദ്രമോദിയെ കൂടാതെ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന […]Read More
പ്രധാനമന്ത്രി വന്നതു കൊണ്ട് ബിജെപി കേരളത്തിൽ ജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനും മതത്തെയും ആരാധനാലയങ്ങളെയും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്താനുമാണ് അവര്‍ ശ്രമിക്കുന്നത്. കേരളത്തിന്‍റെ മതേതര മനസ് ഇതൊന്നും സ്വീകരിക്കില്ല. ബിജെപിയുടെ വിദ്വേഷ ക്യാംപയിന്‍ കേരളത്തിന്‍റെ മതേതര മനസ് വെറുപ്പോടെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ മനസ് വര്‍ഗീയതയ്ക്ക് എതിരാണ്. കേരളത്തില്‍ ക്രൈസ്തവ ഭവനങ്ങളില്‍ കേക്കുമായി സന്ദര്‍ശനം നടത്തുന്നവര്‍ മറ്റു സംസ്ഥാനങ്ങളില്‍ പള്ളികള്‍ കത്തിക്കുകയും ക്രിസ്മസ് ആരാധനാക്രമങ്ങള്‍ തടസപ്പെടുത്തുകയും പാസ്റ്റര്‍മാരെയും പ്രീസ്റ്റുമാരെയും ജയിലില്‍ അടയ്ക്കുകയും […]Read More
നാലായിരം കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡിൽ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനലുകളടക്കമുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുളളവർ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഭാഗമാകാൻ സാധിച്ചുവെന്ന് പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു. അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠക്കു മുന്നോടിയായി തൃപ്രയാറിൽ രാമ ക്ഷേത്രത്തിൽ ദർശനം നടത്താൻ […]Read More