Cancel Preloader
Edit Template
Entertainment

ജയ്ശ്രീറാമുമായി നയൻതാര; അന്നപൂരണി വിവാദത്തിൽ മാപ്പും

അന്നപൂരണി സിനിമയ്ക്ക് പിന്നാലെ ഉയർന്ന വിവാ​ദത്തിൽ ക്ഷമ ചോദിച്ച് നയൻതാര. താൻ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടേയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നയൻതാര വ്യക്തമാക്കി. സിനിമയിലൂടെ പോസിറ്റീവ് സന്ദേശം നൽകാൻ ആണ് ശ്രമിച്ചതെന്നും നയൻ താര പറഞ്ഞു. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ള ചിത്രം ഒ ടി ടിയിൽ എത്തുമ്പോൾ വിവാദമാകുമെന്ന് കരുതിയില്ലെന്നും നയൻതാര പറയുന്നു. ജയ് ശ്രീ റാം എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവെച്ചത്. തമിഴ്, ഇം​ഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് ക്ഷമാപണ കുറിപ്പ്.സിനിമയ്ക്ക് എതിരെ […]Read More

National

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക്: തണുത്തുവിറച്ച് തമിഴ്നാട്ടിലെ മലയോര

ഇതുവരെ കാണാത്ത തരത്തിലുള്ള കാലാവസ്ഥാമാറ്റമാണ് ഇപ്പോൾ മലയോരമേഖലയിലുള്ളതെന്ന് കാലാവസ്ഥാ വിദഗ്ധർ. അതിന് ഉദാഹരണമാണ് തമിഴ്നാട്ടിലെ മലയോര മേഖലയിലെ അതിശൈത്യം. നീലഗിരി ജില്ലയിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലേക്ക് കടക്കുകയാണ്. സാൻഡിനല്ല റിസർവോയർ മേഖലയിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഉദഗമണ്ഡലത്തിലെ കാന്തലിലും തലൈകുന്തയിലും 1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോളതാപനവും എൽ-നിനോ പ്രതിഭാസവുമാണ് ഈ മാറ്റത്തിന് കാരണമെന്ന് നീലഗിരി എൻവിറോമെന്റ് സോഷ്യൽ ട്രസ്റ്റ് (നെസ്റ്റ്) അംഗം വി.ശിവദാസ് പറയുന്നു. വൈകിയാണ് തണുപ്പ് […]Read More

National

യു.ജി.സി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജി.സി) 2023 ഡിസംബറില്‍ നടത്തിയ നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) എക്‌സാമിന്റെ ഫലം പുറത്തുവിട്ടു. ഉദ്യോഗാര്‍ഥികള്‍ക്ക് https://ugcnet.ntaonline.in/frontend/web/site/loginഎന്ന ലിങ്ക് വഴി റിസള്‍ട്ടറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.nic.in സന്ദര്‍ശിക്കുക. നേരത്തെ ജനുവരി 17ന് ഫലം പുറത്തുവിടുമെന്നാണ് യു.ജി.സി അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 6 മുതല്‍ ഡിസംബര്‍ 19 വരെ ഇന്ത്യയിലെ 292 നഗരങ്ങളിലായാണ് പരീക്ഷ നടന്നത്. ഇത്തവണ 9 ലക്ഷത്തിനടുത്ത് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതായാണ് കണക്ക്. തുടര്‍ന്ന് […]Read More

National

പ്രാണപ്രതിഷ്ഠാ ചടങ്ങ്;വിഐപി ചാർട്ടേഡ് വിമാനങ്ങൾ പാർക്ക് ചെയ്യാൻ12 വിമാനത്താവളങ്ങൾ

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തുന്ന വിഐപി അതിഥികളെ അയോധ്യയിലേക്ക് കൊണ്ടുപോകുന്ന ചാർട്ടേഡ് വിമാനങ്ങൾ പാർക്ക് ചെയ്യാൻ ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നി അഞ്ച് സംസ്ഥാനങ്ങളിലായിട്ടാണ് 12 വിമാനത്താവളങ്ങൾ സജ്ജമാക്കി സിവിൽ ഏവിയേഷൻ മന്ത്രാലയം. വിമാനങ്ങളുടെ ചിട്ടയായ പാർക്കിങ്ങിന് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22 ന് പുതുതായി ഉദ്ഘാടനം ചെയ്ത അയോധ്യ വിമാനത്താവളത്തിൽ 100 ​​ചാർട്ടേഡ് വിമാനങ്ങൾ ഇറങ്ങുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. 2014ൽ ഉത്തർപ്രദേശിൽ ആറ് […]Read More

Tech

സാംസങ്ങിനെ പിന്നിലാക്കി ആപ്പിൾ

സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ്ങിനെ പിന്നിലാക്കി ആപ്പിൾ. സാംസങ്ങിനെ വിൽപ്പനയിൽ 12 വർഷത്തെ മാർക്കറ്റിംഗ് പിന്നിലാക്കി ആപ്പിളിന്റെ പുതിയ ചുവടുവയ്പ്പ്. 2010 ന് ശേഷം ആദ്യമായാണ് ആപ്പിൾ സ്മാർട്ട് ഫോൺ വില്പനയിൽ സാംസങ് ഭീമനെ പിന്തള്ളുന്നത്. ആപ്പിൾ വ്യവസായത്തിൽ ഒന്നാം സ്ഥാനം വിപണിയിൽ നേടിയ ആപ്പിളിന് ആവശ്യക്കാർ ഏറെയാണ്. 2023ൽ ആഗോളതലത്തിൽ സ്മാർട്ട്ഫോൺ വിപണി വെല്ലുവിളികൾ നേരിട്ട വർഷമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഫോൺ കയറ്റുമതിയിൽ 3.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത് വർഷം പകുതി കഴിഞ്ഞപ്പോൾ മാറ്റങ്ങൾ കണ്ടു തുടങ്ങിയിരുന്നു, […]Read More

Kerala

മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ ബി. സന്ധ്യക്ക് പുനർനിയമനം

വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ഡോ. ബി. സന്ധ്യയെ പുനർനിയമിക്കാൻ സർക്കാർ തീരുമാനം. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെംബർ ആയി പുനർനിയമിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. 1988 ഐ.പി.എസ് ബാച്ചുകാരിയായ ബി.സന്ധ്യ ഡി.ജി.പി പദവിയിലെത്തിയശേഷമാണ് സര്‍വീസില്‍ നിന്നു വിരമിച്ചത്. 2021 ജൂലായിൽ ഋഷിരാജ് സിങ് വിരമിച്ചതിനെത്തുടർന്നാണ് ഡി.ജി.പി.യായത്. ​​ പോലീസിന്റെ പരിശീലനവിഭാഗം എ.ഡി.ജി.പി., എറണാകുളം, തൃശ്ശൂർ മേഖലാ ഐ.ജി., തിരുവനന്തപുരം റെയ്‌ഞ്ച് ഡി.ഐ.ജി. തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. ഒട്ടേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.Read More

Entertainment

ദൃശ്യ വിസ്മയമൊരുക്കി ‘മലൈക്കോട്ടൈ വാലിബൻ’ ട്രെയ്‌ലർ

ദൃശ്യവിസ്മയമൊരുക്കി മോഹൻലാൽ നായകനാവുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. കൊച്ചിയിൽ നടന്ന താരനിബിഡമായ ചടങ്ങിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. മധുനീലകണ്ഠന്റെ അതിഗംഭീര ദൃശ്യങ്ങളാണ് ട്രെയ്‌ലറിൽ ഉള്ളത്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാസ് എലമെന്റ് കൂടി ഉൾപ്പെടുത്തിയ ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നാണ് ട്രെയ്‌ലർ തരുന്ന സൂചന. ‘ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു […]Read More

National

അയോധ്യ പ്രാണപ്രതിഷ്ഠാദിനം; കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ദിനമായ ജനുവരി 22ന് രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍, കേന്ദ്ര സ്ഥാപനങ്ങള്‍, കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ 22ന് ഉച്ചയ്ക്ക് 2.30വരെ പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവിറക്കി. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഏഴായിരത്തിലധികം ആളുകളെയാണ് രാജ്യത്തുടനീളം പ്രാൺപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 12.20ന് വാരാണസിയിൽ നിന്നുള്ള മതപുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് പ്രാണപ്രതിഷ്ഠ ചടങ്ങ് […]Read More

World

മരുഭൂമിയെ പച്ചപിടിപ്പിക്കാൻ ഒരുങ്ങി സൗദി ; പത്ത് ലക്ഷം

മരുഭൂമിയിൽ ഹരിത സസ്യവത്കരണം നടത്തുന്നതിന്റെ ഭാഗമായി 10 ലക്ഷം തൈകൾ നടുന്നു. സൗദി അറേബ്യയുടെ വടക്കൻ മേഖലയിൽ കിങ് സൽമാൻ പ്രകൃതി സംരക്ഷിത പ്രദേശത്താണ് തൈകൾ നടുന്നത്. ഭൂമിയിൽ സ്വാഭാവികമായി വളരുന്ന 13 ഇനം തദ്ദേശീയ വന്യ സസ്യയിനത്തിൽപ്പെട്ട മരങ്ങളാണ് പ്രദേശത്ത് നട്ടുപിടിക്കുന്നത്. കിങ് സൽമാൻ റോയൽ റിസർവ് ഡെവലപ്‌മെൻറ് അതോറിറ്റിയും ദേശീയ സസ്യ വികസന കേന്ദ്രവും ചേർന്നാണ് തൈകൾ നടുന്നത്.ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നതിനും ടൺ കണക്കിന് കാർബൺ ആഗിരണം ചെയ്യുന്നതിനും ഹരിത സസ്യവത്കരണം വർധിപ്പിക്കുന്നതിനും മരുഭൂമി പ്രദേശങ്ങൾ […]Read More

Kerala National Politics

ലോക്സഭാ തിരഞ്ഞെടുപ്പ്; പ്രതിപക്ഷത്തെ പാളത്തിൽ എത്തിക്കാൻ ബിജെപി നീക്കം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോൾ കോൺഗ്രസിലെ സ്വാധീനമുള്ള നേതാക്കളെ നോട്ടമിട്ട് ബിജെപി. കൂടുതൽ പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ പാളത്തിൽ എത്തിക്കാനാണ് ബിജെപി നീക്കം. ഇതിനായി ഉന്നതതല സമിതിക്ക് ചുമതല നൽകി.കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുൾപ്പെടുന്നതാണ് സമിതി. ബിജെപിക്ക് കാര്യമായി സ്വാധീനമില്ലാത്ത മേഖലകളിലെ പ്രതിപക്ഷ പാർട്ടികളിലെ അതൃപ്തരും എന്നാൽ സ്വാധീനമുള്ളവരുമായ നേതാക്കളെ പാളയത്തിലെത്തിക്കുന്ന ചുമതല ഈ സമിതിക്കാണ്. […]Read More