കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവിന്‍റെ രണ്ട് ബോഗികൾ പാളം തെറ്റി. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് ട്രെയിൻ പാളം തെറ്റിയത്.ഇന്ന് രാവിലെ 4.40ന് ട്രെയിന്‍ പുറപ്പെടാനായി പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇതേതുടര്‍ന്ന് ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് കണ്ണൂരില്‍നിന്ന് പുറപ്പെട്ടത്. ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിനിടെ ട്രെയിന്‍റെ ഏറ്റവും പിന്നിലായുള്ള രണ്ടു ബോഗികളാണ് പാളം തെറ്റിയത്. അപകടം നടക്കുമ്പോള്‍ യാത്രക്കാരുണ്ടായിരുന്നില്ല. ബോഗികള്‍ പാളം തെറ്റിയപ്പോള്‍ സിഗ്നല്‍ ബോക്സ് ഉള്‍പ്പെടെ തകര്‍ന്നു. പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പാളത്തിലാണ് സംഭവം നടന്നത്. അതിനാല്‍ […]Read More
കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്നാരംഭിച്ച് തിരുവനന്തപുരത്ത് രാജ്‌ഭവൻ വരെ ഡി വൈ എഫ് ഐ ഇന്ന് പ്രതിരോധച്ചങ്ങല തീർക്കും. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ് മനുഷ്യചങ്ങല തീർക്കുക. ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തിയാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്.കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരും പത്ത് ലക്ഷത്തിലധികം യുവജനങ്ങളോടൊപ്പം പങ്കെടുക്കുമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം കാസർഗോഡ് […]Read More
ഇനി ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സർവ്വീസ് നഷ്ടമാണെന്നുമുള്ള ഗണേഷിന്‍റെ പ്രസ്താവനക്കെതിരെ വലിയ വിമർശനമാണ് പൊതുവേ ഉയരുന്നത്. വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത് തുടങ്ങിവച്ച വിമർശനം സി പി എം സംസ്ഥാന സെക്രട്ടറി വരെ ഏറ്റെടുത്തതോടെ മന്ത്രി പ്രതിസന്ധിയിലാണ്.സർക്കാരിനോടോ സി പി എമ്മിനോടോ പോലും ആലോചിക്കാതെയുള്ള മന്ത്രിയുടെ പ്രസ്താവന തുടക്കത്തിലെ കല്ലുകടിയായി മാറിയിട്ടുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി തന്നെ ഗതാഗത മന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തി.മന്ത്രി മാത്രമല്ലല്ലോ, […]Read More
“ മലയാള സിനിമയിലും ടെലിവിഷൻ ഷോകളിലുടെയും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. അതേപോലെ സിനിമ സീരിയൽ രംഗത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗോപിക അനിൽ. ഇരുവരുടെയും വിവാഹനിശ്ചയ വാർത്ത മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തതാണ്. ഇപ്പോൾ ഇതാ ഇവരുടെ വിവാഹ തീയതി അറിയിച്ചിരിക്കുന്നു.ഗോവിന്ദ് പത്മസൂര്യ തന്നെയാണ് വിവാഹ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.ജിയും ജിയും ഒന്നാകുന്ന ദിവസം. ‘GpzGopz’, ‘GG Celebrations’, എന്നീ ഹാഷ്ടാഗോടു കൂടിയാണ് വീഡിയോയിലൂടെ 28 ജനുവരി 2024 […]Read More
യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിനെ സ്ഥലം മാറ്റി സര്‍ക്കാര്‍. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റ ഉത്തരവിറക്കിയത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളായ ഡോ.വിഎസ്. ജോയിയെ പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളേജിലേക്കാണ് സ്ഥലംമാറ്റിയത്. എസ്എഫ്ഐ നേതാവ് വിദ്യയുടെ വ്യാജരേഖ കേസില്‍ പോലീസിലെ പരാതിക്കാരനായിരുന്നു വിഎസ് ജോയി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലും പ്രതിയായിരുന്നു. മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് […]Read More
സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗ്യാലക്സി എസ്24 അള്‍ട്ര വിപണിയിലേക്ക്. ഏറ്റവും നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഗ്യാലക്സി എസ്24 അള്‍ട്രയുടെ വരവ്. കഴിഞ്ഞ ദിവസമാണ് കമ്പനി ഫോണ്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. സ്നാപ്ഡ്രാഗണ്‍ 8 ജനറേഷന്‍ 3 എസ്ഒസിയിലാണ് ഫോണ്‍ പ്രവർത്തിക്കുന്നത്. ബേസ് വേരിയന്റിന് 1.29 ലക്ഷം രൂപയാണ് വില.ഇന്ത്യയ്ക്ക് പുറത്തുള്ള പല രാജ്യങ്ങളിലും ഫോണിന്റെ വിലയില്‍ വലിയ ഇടിവുണ്ട്. ഇന്ത്യയിലും ഫോണിന് ചില കിഴിവുകള്‍ ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. 22,000 രൂപ വരെ കിഴിവ് ലഭിച്ചേക്കാം.ഗ്യാലക്സി എസ്24 അള്‍ട്രയുടെ […]Read More
“ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് തൃശ്ശൂർ. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ തൃശ്ശൂർ മണ്ഡലത്തിൽ സജീവം.കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ എംപി, ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി എന്നിവർക്കു പിന്നാലെ സിപിഐ നേതാവ് വിഎസ് സുനിൽകുമാറിനായും മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു. സുനിൽകുമാറിന് വോട്ടു തേടി സമൂഹ മാധ്യമങ്ങളിലാണ് പ്രചാരണം തുടങ്ങിയത്. ‘സുനിലേട്ടന് ഒരു വോട്ട്’ എന്ന വാചകത്തോടെയാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാർട്ടിയുടെ അറിവോടെയല്ല പ്രചാരണം നടക്കുന്നതെന്ന് വി.എസ്.സുനില്‍ കുമാർ […]Read More
ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ നൽകിയ ഇടക്കാല ജാമ്യം കോടതി സ്ഥിരമാക്കുകയായിരുന്നു. ഇഡി രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കോഴ കേസിൽ ഒന്നാം പ്രതിയായ എം ശിവശങ്കർ 2023 ഫെബ്രുവരി 14 മുതൽ റിമാൻഡിലായിരുന്നു. പിന്നീട് ആഗസ്റ്റിലാണ് ജയിൽ മോചിതനാവുന്നത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചായിരുന്നു അന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം […]Read More
ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവത്തിലാണ് അസിസ്റ്റന്‍റ് എൻജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. മന്ത്രി റിയാസിന്‍റെ നിര്‍ദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. കരാറുകാരന്‍റെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കാനും തീരുമാനിച്ചു. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റൂട്ടിലെ 110 മീറ്റർ റോഡാണ് ടാറിംഗ് കഴിഞ്ഞയുടൻ തകർന്നത്. കരാറുകാരൻ സ്വന്തം ചെലവിൽ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ ക്ലീനിങ് നടത്താതെ ടാർ ചെയ്തതാണ് […]Read More
സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും പരാമർശിച്ച് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്. വീണയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ പേരും ആർഒസി റിപ്പോർട്ടിൽ പരാമർശിക്കുന്നത്. മുഖ്യമന്ത്രിക്ക് സിഎംആർഎല്ലിൽ പരോക്ഷ നിയന്ത്രണമുണ്ടെന്നും കെഎസ്ഐഡിസിക്ക് ഓഹരിയുള്ള കമ്പനിയാണ് സിഎംആർഎൽ എന്നും റിപ്പോർട്ടിൽ പറയുന്നു.എക്‌സാലോജിക്കുമായി നടന്നത് തൽപര കക്ഷി ഇടപാടാണെന്നും ഇത് വെളിപ്പെടുത്താതിരുന്നത് നിയമലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. .മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിൽ നടത്തിയ ഇടപാടിൽ ദുരൂഹതയുണ്ടെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് പുറത്തുവിട്ട റിപ്പോർട്ടിൽ […]Read More