Cancel Preloader
Edit Template
Kerala

എത്ര ചിലവായി? നവകേരള സദസ്സിന്റെ കണ്ണൂർ അഴീക്കോട് മണ്ഡലങ്ങളിലെ

കണ്ണൂർ, അഴീക്കോട്‌ മണ്ഡലങ്ങളിലെ നവകേരള സദസ്സിന്റെ വരവ് ചെലവ് കണക്ക് ചോദിച്ചാൽ കിട്ടുന്ന മറുപടി ആകെ കൺഫ്യൂഷനാക്കും. അഴീക്കോട്‌ 40 ലക്ഷം രൂപ സ്പോൺസർഷിപ്പിലൂടെ കിട്ടിയെന്ന് പറയുന്നെങ്കിലും അത് ചെലവാക്കിയത് എങ്ങനെയെന്നു വിവരമില്ല. കണ്ണൂരിൽ പരിപാടി നടത്താൻ സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ല, സർക്കാർ തുക അനുവദിച്ചിട്ടുമില്ല. കെഎസ്‍യു നേതാവ് മുഹമ്മദ്‌ ഷമ്മാസിന്റെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആശയക്കുഴപ്പം. കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ നവകേരള സദസ്സിന് സ്പോൺസർഷിപ്പിലൂടെ എത്ര തുക കിട്ടി?. പരിപാടി നടത്താൻ എത്ര തുക സർക്കാർ അനുവദിച്ചു.?രണ്ട് […]Read More

Kerala Politics

കേന്ദ്രത്തിനെതിരെ നിയമസഭയിൽ പ്രമേയവുമായി സർക്കാർ

കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ട് വരും. ധനമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിൽ സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന വിമർശനമാണ് ഉള്ളത്. കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നു, കടമെടുപ്പ് പരിധി കുറയ്ക്കുന്നു തുടങ്ങിയ കാര്യങ്ങളും പ്രമേയത്തിൽ ചൂണ്ടിക്കാട്ടും. കേന്ദ്രസർക്കാരിനെതിരായ ദില്ലി സമരത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രമേയം. പ്രമേയത്തോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും പ്രധാനമാണ്. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന സാന്പത്തിക അവലോകന റിപ്പോ‍ർട്ട് ഇന്ന് നിയമസഭയിൽ വയ്ക്കും.Read More

Kerala National Politics

കേരളത്തെ അശേഷം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി, പൂര്‍ണ അവഗണനയെന്ന് പ്രതിപക്ഷ

ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്നാണ് പിണറായി അഭിപ്രായപ്പെട്ടത്. രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് നിര്‍മ്മല സിതാരാമന്‍ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റെന്നായിരുന്നു സതീശന്‍റെ പ്രതികരണം. കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും […]Read More

Kerala

മാനസിക സമ്മര്‍ദമുണ്ടെന്നുവച്ച് എന്തും ചെയ്യാമോ? പോലീസിനെതിരേ ഹൈക്കോടതി

ജനങ്ങളോടുള്ള പോലീസുകാരുടെ മോശം പെരുമാറ്റത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. ജോലി സമ്മര്‍ദവും മാനസിക സമ്മര്‍ദവുമുണ്ടെന്നു കരുതി എന്തും ചെയ്യാമെന്ന ചിന്താഗതി ശരിയല്ലെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അഭിഭാഷകനോട് എസ് ഐ മോശമായി പെരുമാറിയ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ചില പോലിസുകാർ മാനസിക സമ്മർദവും പ്രകോനവും മൂലമാണ് മോശമായി പെരുമാറുന്നതെന്ന പോലീസ് മേധാവിയുടെ വിശദീകരണത്തെ തുടർന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമര്‍ശനം. പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ സംബന്ധിച്ചുള്ള സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും […]Read More

National

​ഗ്യാൻവാപി പൂജ ; അടിയന്തര വാദത്തിന് മുസ്ലീം വിഭാഗം,

വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താനുള്ള ജില്ലാ കോടതിവിധിക്കെതിരെ അടിയന്തര വാദത്തിന് സുപ്രിം കോടതിയെ സമീപിച്ച് മുസ്ലീം വിഭാഗം. എന്നാൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് രജിസ്ട്രി നിർദേശം നൽകിയത്. അതിനിടെ, ഹിന്ദു വിഭാഗം തടസ്സ ഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഗ്യാൻ വ്യാപി മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് ആരാധന നടത്താൻ ജില്ലാ കോടതിയാണ് ഉത്തരവിട്ടത്. ഇതിനെതിരെ മുസ്ലിം വിഭാഗം ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹിന്ദു വിഭാഗത്തിൻ്റെ തടസ്സഹർജി കോടതിയിലെത്തിയത്. അതിനിടെ, കോടതി പൂജയ്ക്ക് അനുമതി […]Read More

National

ആദായ നികുതി പരിധിയില്‍ മാറ്റമില്ല; വമ്പന്‍ പ്രഖ്യാപനങ്ങളില്ല

ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ്. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കപ്പെട്ട ആദായ നികുതി പരിധിയില്‍ ഒരു മാറ്റവും നിർദ്ദേശിച്ചിക്കാതെയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല. ടാക്സ് സ്ലാബുകളിൽ മാറ്റമില്ലെന്നും നിർമ്മല സീതാരാമൻ അറിയിച്ചു. ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. നേട്ടങ്ങള്‍ എണ്ണമിട്ട ധനമന്ത്രി സര്‍ക്കാര്‍ തുടരുമെന്ന പ്രതീക്ഷ മുന്‍പോട്ട് വച്ചാണ് ബജറ്റവതരണം പൂര്‍ത്തിയാക്കിയത്. 58 മിനിട്ടുകൊണ്ട് അവസാനിപ്പിച്ച […]Read More

National Politics

വെറും 58 മിനിറ്റ്; ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്, 58 മിനിറ്റുകൾകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. 2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആണിത്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ചെറിയ ബജറ്റ് പ്രസംഗമാണിത്. 2019-ൽ,തന്റെ കന്നി ബജറ്റ് പ്രസംഗത്തിനായി രണ്ട് മണിക്കൂറും 15 മിനിറ്റുമാണ് നിർമ്മല സീതാരാമൻ ഉപയോഗിച്ചത്. 2020-ൽ രണ്ട് മണിക്കൂറും 42  മിനിറ്റുമായിരുന്നു ബജറ്റ് അവതരണം. 2021ൽ ധനമന്ത്രിയുടെ […]Read More

Kerala

വണ്ടിപ്പെരിയാർ കേസ്: ഒന്നാംപ്രതി സർക്കാര്‍, പുനരന്വേഷണം വേണം; നിയമസഭയില്‍

വണ്ടിപ്പെരിയറിൽ 6 വയസുകാരി പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയം. സിപിഎം ബന്ധമുള്ള പ്രതിയായിരുന്നയാൾ രക്ഷപ്പെട്ടത് പ്രോസിക്യൂഷന്‍റേയും പോലീസിന്‍റേയും വീഴ്ചയുടെ ഭാഗമായാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. സണ്ണി ജോസഫാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.കോടതിയുടെ പരിഗണനയിൽ നിൽക്കുന്ന വിഷയത്തില്‍ കൂടുതൽ വിശദീകരണത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംഭവം നടന്ന അന്ന് മുതൽ പ്രതിയെ രക്ഷിക്കാൻ ശ്രമം ഉണ്ടായെന്ന്സപ്രതിപക്ഷ നേതാവ് ആരോപിച്ചു,കുട്ടിയുടെ പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ശ്രമിച്ചതിൽ […]Read More

Kerala

ജഡ്ജിക്കെതിരെ ഭീഷണി; മൂന്ന് പേർ അറസ്റ്റിൽ

മാവേലിക്കര അഡീ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെ അധിക്ഷേപവും ഭീഷണിയും നടത്തിയ സംഭവത്തിൽ 3 പേർ പിടിയിൽ. ബിജെപി നേതാവ് രൺജിത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെയാണ് ഭീഷണി ഉയർത്തിയത്.ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു അധിക്ഷേപവും ഭീഷണിയും.ഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്ജിക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്വാർട്ടേഴ്‌സിൽ ഉൾപ്പെടെ ജഡ്ജിക്ക് എസ് ഐ അടക്കം 5 പോലീസുകാരുടെ കാവലാണുള്ളത്.കോളിളക്കം സൃഷ്ടിച്ച കേസില്‍ വന്‍ […]Read More

Kerala National

എൽപിജി ഗ്യാസ് സിലിണ്ടറിന് വിലകൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ

പാചക വാതക സിലിണ്ടറിന് വില വര്‍ധന പ്രഖ്യാപിച്ച് എണ്ണ കമ്പനികൾ (ഒഎംസി). വാണിജ്യ എൽപിജിയുടെ വിലയാണ് വ്യാഴാഴ്ച വര്‍ധിപ്പിച്ചത്. 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 14 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് ഇന്ന് (ഫെബ്രുവരി 01) മുതൽ പ്രാബല്യത്തിൽ വന്നു. വിലവർധനവോടെ ദില്ലിയിൽ 19 കിലോ എൽപിജി സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില 1,769.50 രൂപയാകും. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരും. വാണിജ്യ-ഗാർഹിക എൽപിജി സിലിണ്ടറുകൾക്കായുള്ള പ്രതിമാസ വില മാറ്റങ്ങൾ […]Read More