നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. അതുകൊണ്ടുതന്നെ വിപണിയിൽ എത്തുന്ന ഓരോ മോഡലും ആളുകൾ ആവേശത്തോടുകൂടിയാണ് ഏറ്റെടുക്കാറ്. ഏതാണ് നല്ലത് ഏത് വേണം എന്നുള്ള കൃത്യമായ ധാരണ ഉപഭോക്താക്കൾ ഉണ്ട്.അങ്ങനെ ആളുകൾ കാത്തിരുന്ന ഒരു ഫോൺ കൂടെ വിപണിയിലേക്ക് എത്തുകയാണ്. വൺ പ്ലസ് 12. ജനുവരി 23ന് ഇന്ത്യയിൽ നടക്കുന്ന ‘സ്മൂത്ത് ബിയോണ്ട് ബിലീഫ്’ പരിപാടിയിൽ വൺ പ്ലസ് 12 ഔദ്യോഗികമായി പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. ഔപചാരികമായ ലോഞ്ചിന് കൃത്യം ഒരു ദിവസം മുമ്പ്, ഫോണുമായി […]Read More
“ നീണ്ട തപസ്യക്കൊടുവിൽ അയോധ്യയിൽ രാമനെത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാമവിഗ്രഹത്തിനരികിൽ വൈകാരികമായിട്ടാണ് ചെലവഴിച്ചതെന്നും കൂട്ടിച്ചേർത്തു. ഇന്ന് ഒരു തീയതി മാത്രമല്ല, ഒരു പുതിയ കാലഘട്ടത്തിന്റെ ഉദയമാണെന്നും മോദി വിശേഷിപ്പിച്ചു. അയോധ്യ ക്ഷേത്രനിർമാണം വൈകിയതിൽ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമൻ അഗ്നി അല്ല ഊർജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാമ ക്ഷേത്രം യാഥാർത്ഥ്യമാകില്ലെന്ന് ഒരുകാലത്ത് ചിലർ പറഞ്ഞു. അവർ ഇപ്പോൾ അയോധ്യയിൽ വന്നു കാണണമെന്നും മോദി കൂടി ചേർത്തു. രാമൻ വിവാദ പുരുഷനല്ല സമാധാനപ്രിയനാണെന്നും അദ്ദേഹം പറഞ്ഞു. […]Read More
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവർക്ക് എല്ലാവർക്കും ഒരേ അവകാശം ഉറപ്പ് വരുത്താൻ ബാധ്യത ഉണ്ട്. എല്ലാമതങ്ങൾക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടനയെന്നും പിണറായി വിജയൻ.ഒരു മത സ്ഥാപനത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രത്തിന്‍റെ പരിപാടിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് ഭരണഘടന മുന്നോട്ട് വയ്ക്കുന്നത്. മതം വ്യക്തിപരമായ വിഷയമാണ്. ഇപ്പോൾ മതവും രാഷ്ട്രവും തമ്മിലുള്ള അതിർവരമ്പ് നേർത്തുവരുന്നു.അയോധ്യയിലേക്ക് ട്രസ്റ്റിന്‍റെ ക്ഷണം ഉണ്ടായിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാതെ ഭരണഘടന […]Read More
അയോധ്യയിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് കേരളത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനാ പരിപാടികളും നടന്നു.ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ബിജപി നേതാക്കളും പങ്കെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് വീടുകളിൽ വിളക്ക് തെളിയിക്കുന്ന ചടങ്ങും നടക്കും. പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ എന്‍എസ്എസ് ആസ്ഥാനത്ത് ജി സുകുമാരൻ നായര്‍ വിളക്ക് കത്തിച്ചു. പത്തനംതിട്ട ജില്ലയിൽ […]Read More
അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായി. അയോധ്യയിൽ രാമലല്ലയുടെ വിഗ്രഹം സ്ഥാപിച്ചുകൊണ്ട് രാമക്ഷേത്രം രാജ്യത്തിനായി സമർപ്പിച്ചു. ആചാരപരമായ ചടങ്ങുകൾക്ക് പ്രധാനമന്ത്രി മോദി നേതൃത്വം നൽകി. ആർഎസ്എസ് മേധാവി മോഹൻ ഭഗവന്തും, യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള 84 സെക്കൻഡ് ശുഭമുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. […]Read More
പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ സിനിമാ താരങ്ങളായ അമിതാഭ് ബച്ചൻ, അനുപം ഖേർ, രൺദീപ് ഹൂഡ, മാധുരി ദീക്ഷിത്, രജനീകാന്ത്, കങ്കണ റണാവത്ത്, ആലിയ ഭട്ട്, അക്ഷയ് കുമാർ, സഞ്ജയ് ലീല ബൻസാലി, ചിരഞ്ജീവി, ജൂനിയർ എൻടിആർ, രജനികാന്ത് തുടങ്ങി നിരവധി പ്രമുഖ സിനിമാ താരങ്ങൾ അയോധ്യയില്‍ എത്തി.സച്ചിന്‍ തെന്‍ഡുല്‍ക്കർ ഉള്‍പ്പെടേയുള്ള ക്ഷണിക്കപ്പെട്ടിട്ടുള്ള ക്രിക്കറ്റ് താരങ്ങളും അയോധ്യയിലെത്തി. വിരാട് കോഹ്ലി ഉള്‍പ്പെടേയുള്ളവർക്കാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ക്ഷണമുള്ളത്.’പ്രാണപ്രതിഷ്ഠ’ ചടങ്ങിൽ പങ്കെടുക്കാൻ രൺദീപ് ഹൂഡ ഭാര്യ ലിൻ ലൈഷ്‌റാമുമായിട്ടാണ് […]Read More
ഓഗസ്റ്റ് അവസാനം ആരംഭിക്കുന്ന അടുത്ത അധ്യയന വർഷത്തിൽ കൂടുതൽ ഒഴിവുകൾ പ്രതീക്ഷിക്കുന്നത് ദുബൈയിലാണ്. അബുദാബിയിലും ഷാർജയിലും നിരവധി ഒഴിവുകൾ ഉണ്ടാകും.യുഎഇയിലെ സ്‌കൂളുകളിൽ 700-ലധികം അധ്യാപക ഒഴിവുകൾക്കാണ് സാധ്യത.ജോബ് സൈറ്റ് ടെസ് അനുസരിച്ച് (മുൻപ് ദ ടൈംസ് എഡ്യൂക്കേഷണൽ സപ്ലിമെന്റ്) ദുബൈയിൽ ഏകദേശം 500 ഒഴിവുകളും അബുദാബിയിൽ 150 ലധികവും ഷാർജയിൽ അമ്പതോളം ഒഴിവുകളും ഉണ്ടാകും. ജെംസ് എഡ്യൂക്കേഷൻ, താലീം, ബ്ലൂം എജ്യുക്കേഷൻ, അൽദാർ തുടങ്ങിയ യുഎഇയിലെ പ്രമുഖ സ്കൂൾ ഗ്രൂപ്പുകളിൽ ആയിരിക്കും കൂടുതൽ ഒഴിവുകൾ. ദുബൈ ബ്രിട്ടീഷ് […]Read More
ഡെന്റല്‍ പിജി കോഴ്‌സുകള്‍ക്കുള്ള നീറ്റ് എം.ഡി.എസ് പരീക്ഷ മാര്‍ച്ച് മൂന്നാം വാരത്തില്‍ നടത്തിയേക്കും. നീറ്റ് പിജി മാറ്റിയതിന് പിന്നാലെ നീറ്റ്- എംഡിഎസ് പരീക്ഷയും മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. പരീക്ഷ മാറ്റാന്‍ സാധ്യതയില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. മാര്‍ച്ച് 18ന് ശേഷം പരീക്ഷയുണ്ടാകുമെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.Read More
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ക്ഷേത്രദർശനത്തിന് എത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് അസം പോലീസ്. അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. അസമിലെ നാഗോണ്‍ ജില്ലയിലെ ബോര്‍ഡോവയിലാണ് ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം. ഭാരത് ജോഡോ യാത്രയുടെ ഒമ്പതാം ദിവസമായ ഇന്ന് ക്ഷേത്ര ദര്‍ശനം നടത്തിയശേഷം യാത്ര തുടരാനാണ് നിശ്ചയിച്ചിരുന്നത്.ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ഭക്തനാണ് രാഹുല്‍ ഗാന്ധിയെന്നും എന്താണ് കടത്തിവിടാത്തതെന്നും കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പോലീസുകാരോട് ചോദിച്ചെങ്കിലും വൈകിട്ട് സന്ദര്‍ശിക്കാനാണ് അനുമതി […]Read More
ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിലെ ശിക്ഷാ വിധി ഇന്നറിയാം. ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷൻ്റ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. പ്രതിഭാഗത്തിന്റെ വാദം ഇന്ന് നടക്കും.നിഷ്ഠൂരമായ കൊലപാതകത്തിൻ്റെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റ വാദം.കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. 2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ […]Read More