അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഹരിയാനയിൽ രാംലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്‍റെ വേഷമിട്ടയാൾ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. ഹരിയാനയിലെ ഭിവാനിയിൽ നടന്ന നാടകത്തിനിടെയാണ് ഹനുമാൻ വേഷമിട്ട ഹരീഷ് മേത്ത എന്ന ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് ഹരീഷ് മേത്ത മരിച്ചതെന്ന് പോലിസ് വ്യക്തമാക്കി.നാടകം അവതരിപ്പിക്കുന്നതിനിടെ ഹരീഷ് ഹൃദായാഘതം മൂലം കുഴഞ്ഞ് വീഴുകയായിരുന്നു. ഹനുമാന്‍റെ വേഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. എന്നാൽ വേദിയിലുണ്ടായിരുന്നവർ കരുതിയത് ഇത് നാടകത്തിന്‍റെ […]Read More
കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടിൽ ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചൻ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വികലാംഗ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചൻ നേരത്തെ പഞ്ചായത്ത് ഓഫീസിൽ കത്തു നൽകിയിരുന്നു. കിടപ്പു രോഗിയായ മകൾക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെൻഷൻ മുടങ്ങിയിരുന്നു.Read More
വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ തരുവണ കരിങ്ങാരിയിലെ നെൽപ്പാടത്തിനടുത്ത് ഒളിച്ചിരുന്ന കുറ്റിക്കാട്ടിൽ നിന്ന് പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചു. ഇവിടെ നിന്ന് തോട്ടത്തിലേക്ക് പോയ കരടിയെ മയക്കുവെടി വെക്കാനാണ് തീരുമാനം. ഇതിനായി കരടിയെ വയലിലേക്ക് ഇറക്കാൻ ശ്രമം തുടങ്ങി. വെറ്ററിനറി സംഘം നെൽപ്പാടത്ത് ഉണ്ട്. ഡാര്‍ട്ട് ചെയ്യാനുള്ള സംഘവും സ്ഥലത്ത് കാത്ത് നിൽക്കുന്നുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് പയ്യള്ളി മേഖലയിൽ കരടി ഇറങ്ങിയത്. അവിടെ ഒരു വീടിന്റെ സിസിടിവിയിൽ കരടിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. പിന്നാലെ വള്ളിയൂർക്കാവിലും, അത് […]Read More
ആലപ്പുഴ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസൻ വധക്കേസില്‍ പ്രതികളുടെ മാനസിക നില പരിശോധിക്കാൻ പ്രതികളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കോടതി നിർദ്ദേശപ്രകാരമാണ് നടപടി. പ്രതികൾക്ക് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് മാനസിക നില പരിശോധന നടത്തുന്നത്. ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷൻ്റ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. നിഷ്ഠൂരമായ കൊലപാതകത്തിൻ്റെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റ വാദം. ഈ വരുന്ന […]Read More
വരാനിരിക്കുന്ന ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയില്‍ ആകെ 2,70, 99, 326 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പുതുതായി 5,74,175 പേരാണ് വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത്. 32,79,172 മലപ്പുറത്തെ വോട്ടര്‍മാരുടെ എണ്ണം. വയനാടാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ജില്ല. 6,21,880 വോട്ടര്‍മാരാണ് വയനാട്ടില്‍ ഉള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 3,75,867 പേരെ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം അന്തിമ വോട്ടര്‍ […]Read More
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് 2023-24 അധ്യായന വർഷത്തിൽ വിദേശ സർവ്വകലാശാലകളിൽ ബിരുദം/ബിരുദാനന്തര ബിരുദം(Degree only)/പി എച്ച് ഡി കോഴ്‌സുകൾക്ക് ഉന്നത പഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന സ്‌കോളർഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 വരെ നീട്ടി. വിദേശ ഉപരി പഠനത്തിനായി വിദ്യാർത്ഥികൾ ഇന്ത്യയിലെ ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ അല്ലെങ്കിൽ കേരള സംസ്ഥാന ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്‌സിഡിയാണ് സ്‌കോളർഷിപ്പായി […]Read More
ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് പോലീസ് തടഞ്ഞു. രാഹുലിന്‍റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ച് നീക്കി. ഇതിനിടെ, യാത്ര ബിഹാറില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ബംഗാള്‍ സിപിഎമ്മിനെയും യാത്രയില്‍ പങ്കെടുക്കാൻ കോണ്‍ഗ്രസ് ക്ഷണിച്ചു. ഗുവാഹത്തി നഗരത്തിലൂടെയുള്ള രാഹുല്‍ഗാന്ധിയുടെ യാത്ര കടന്നുപോകുന്നത് അസം പോലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് കോണ്‍ഗ്രസ് പ്രവർത്തകർ പൊളിച്ച് നീക്കി. ഇതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. രാഹുല്‍ഗാന്ധി […]Read More
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ യു.എ.ഇയിലേക്ക് ഐ.ടി.വി ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. പ്രധാന കവാടത്തില്‍ നിന്ന് യാര്‍ഡിലേക്ക് കണ്ടെയ്‌നറുകള്‍ കൊണ്ടുപോകുക എന്നതായിരിക്കും പ്രധാനപ്പെട്ട ജോലി. നൂറിലേറെ ഒഴിവുകളിലേക്ക് സൗജന്യമായാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം ഒഡാപെകിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യോഗ്യത25 മുതല്‍ 41 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ക്ക് ഹെവി വെഹിക്കിള്‍ ജിസിസി/ അല്ലെങ്കില്‍ യു.എ.ഇ ലൈസന്‍സ് ഉണ്ടെങ്കില്‍ മുന്‍ഗണന ലഭിക്കും. ഇതിന് പുറമെ ഇന്ത്യന്‍ ട്രെയിലര്‍ ലൈസന്‍സും പരിഗണിക്കും. മിനിമം പത്താം […]Read More
വിവാഹാഘോഷങ്ങൾക്ക് തുടക്കമിട്ട് ഗോപിക അനിൽ. ബ്രൈറ്റ് ടു ബി ആഘോഷമാക്കിയിരിക്കുകയാണ് ഗോപിക. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഒപ്പമാണ് ആഘോഷം.കേക്ക് മുറിച്ചും പാർട്ടി നടത്തിയും ആണ് ഗോപിക ആഘോഷം നടത്തിയത്.സിൽവർ നിറത്തിലുള്ള ബോഡി കോൺ ഷിമറി ഡ്രസ്സായിരുന്നു ഗോപികയുടെ വേഷം. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.‘‘മൈ ഗേൾ… എക്കാലത്തെയും സുന്ദരിയായ വധു… കൗണ്ട്ഡൗൺ ഔദ്യോഗികമായി ഓണ്‍’’… എന്നാണ് ചേച്ചിയുടെ ബ്രൈഡ് ടു ബി ചിത്രങ്ങൾ പങ്കിട്ട് കീർത്തന അനിൽ കുറിച്ചത്. ചിത്രം പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണ് താരത്തിനു ആശംസകള്‍ നേർന്ന് […]Read More
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിരാട് കോലി പിന്മാറി. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് കോലിയുടെ പിന്മാറ്റമെന്ന് ബിസിസിഐ അറിയിച്ചു. ‘ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ടീം മാനേജ്മെന്റ്, സെലക്ടര്‍മാര്‍ എന്നിവരുമായി വിരാട് സംസാരിച്ചു, രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എല്ലായ്‌പ്പോഴും തന്റെ മുന്‍ഗണനയാണ്, എന്നാല്‍ വ്യക്തിരമായ, ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് കോലി വ്യക്തമാക്കി’ ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. ഈ സമയത്ത് വിരാട് കോലിയുടെ സ്വകാര്യതയെ മാനിക്കാനും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ബിസിസിഐ അഭ്യര്‍ഥിച്ചു. കോലിക്ക് […]Read More