പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കിട്ടി. പത്തനംതിട്ട റാന്നി ചന്തക്കടവിലാണ് സംഭവം. ഉദിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരജ്ഞന, അനിൽകുമാറിന്റെ സഹോദരീപുത്രൻ ഗൗതം എന്നിവരാണ് ഒഴുക്കിൽപെട്ട് മരിച്ചത്. ഗൗതമിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. പിന്നീട് അനിൽകുമാറിന്റെയും നിരജ്ഞനയുടെയും മൃതദേഹം ലഭിച്ചു. സഹോദരൻ്റെ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും ഗൗതത്തെയും കൂട്ടി നദിയിൽ തുണി നനയ്ക്കാൻ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽകുമാറും നിരഞ്ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു.Read More
പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പീഡനം. കേസിൽ 18 പ്രതികളെന്ന് സൂചന. നഗ്ന ചിത്രം പ്രചരിപ്പിച്ചുവെന്നും പരാതി ലഭിച്ചു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതികൾ കുട്ടിയുമായി അടുപ്പത്തിലാവുകയും. പിന്നീട് പീഡനത്തിന് ഇരയാവുകയും ചെയ്തുവെന്നാണ് പരാതി. ശിശു സംരക്ഷണ സമിതി വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തു. കുട്ടി സ്കൂളിൽ പോകാൻ മടി കാണിച്ചതിനെ തുടർന്ന് വാർഡ് മെമ്പറും കൗൺസിലറും ഇടപെട്ടു.ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ കുട്ടിയെ എത്തിച്ചു തുടർന്നാണ് വിവരം അറിയുന്നത്. കേസിൽ 18 പ്രതികൾ ഉണ്ട് അതിൽ […]Read More
ആൾത്തിരക്കുള്ള ബസ് സ്റ്റാൻഡിലിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവ്. അടുത്തു ചെന്നവർ ഞെട്ടി. പൂച്ചയുടെ ശരീരാവശിഷ്ടങ്ങളാണ് പച്ചയ്ക്കുതിന്നുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ പൊലീസ് മാംസാവശിഷ്ടം യുവാവിന്റെ കയ്യിൽനിന്നെടുത്തു കളഞ്ഞു. ഭക്ഷണം വാങ്ങിക്കൊടുത്തു. പൊലീസ് നൽകിയ ഷവർമയും പഴവും ആർത്തിയോടെ കഴിച്ച യുവാവു പിന്നീട് ആൾത്തിരക്കിൽ മറഞ്ഞു. പൊലീസിനോട് ഇയാൾ പറഞ്ഞത്: ‘4 ദിവസമായി ഭക്ഷണം കഴിച്ചിട്ട്. അസം സ്വദേശിയാണ്’ ഇന്നലെ വൈകിട്ട് അഞ്ചിനു കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണു സംഭവം. നന്നായി വസ്ത്രം ധരിച്ച യുവാവ് പൊതിയിൽനിന്ന് എന്തോ എടുത്തു […]Read More
കെഎസ്ആർടിസി ബസിനെ കാറിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം ബസിൽ നിന്ന് ഡ്രൈവറെ വലിച്ചിറക്കി മർദിച്ചതായി പരാതി. കോഴിക്കോട്–പാലക്കാട് റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവറായ മുണ്ടേരി മുക്കിനി സ്വദേശി എം.സി.പ്രദീപിനെ (44) ആണ് മർദിച്ചത്. തലയ്‌ക്ക് പരുക്കേറ്റ ഇയാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒൻപതോടെയാണ് സംഭവം. യാത്രയ്‌ക്കിടെ കാറിൽ ബസ് ഉരസിയതായി ആരോപിച്ചാണ് സംഘം മർദിച്ചതെന്ന് പറയുന്നു. എന്നാൽ എന്താണ് അതിക്രമത്തിന് കാരണമെന്ന് അറിയില്ലെന്ന് ആശുപത്രിയിലുള്ള പ്രദീപ് പറഞ്ഞു. നിലമ്പൂർ ഡിപ്പോയിലായിരുന്ന പ്രദീപ് ഇന്നലെയാണ് […]Read More
കൈക്കുഴയ്ക്കു പരുക്കേറ്റു ചികിത്സയിലിരിക്കെ സ്കൂൾ വിദ്യാർഥി മരിച്ചത് റാന്നിയിലെ സ്വകാര്യ ആശുപത്രിയുടെ പിഴവാണെന്നാരോപിച്ച് ആശുപത്രിക്കു മുന്നിൽ പ്രതിഷേധം. ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവർ സംയുക്തമായും കുട്ടി പഠിച്ചിരുന്ന പ്ലാങ്കമൺ എൽപി സ്കൂൾ പിടിഎയുമാണ് സമരം നടത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകർ മറിച്ചിട്ട ബാരിക്കേഡിന് അടിയിൽപെട്ടു ഗ്രേഡ് എസ്ഐ അടക്കം 3 പൊലീസുകാർക്കു പരുക്കേറ്റു. അയിരൂർ നോർത്ത് തേക്കുങ്കൽ പരുത്തിക്കാട്ടിൽ കെ.കെ.വിജയന്റെ മകൻ ആരോൺ വി.വർഗീസിന്റെ (5) അസ്വാഭാവിക മരണത്തിലുള്ള പ്രതിഷേധമാണ് ആശുപത്രിക്കു മുന്നിൽ നടന്നത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരെ ആശുപത്രിക്കു […]Read More
രാമക്ഷേത്രവും അയോധ്യയിൽ നിര്‍മ്മിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമാണെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങളുടെ പ്രസംഗത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വെള്ളത്തിന് തീ പിടിക്കുമ്പോൾ അത് കെടുത്താൻ ആണ് തങ്ങൾ ശ്രമിച്ചതെന്നും തീവ്രവാദ സ്വഭാവമുള്ള സംഘങ്ങൾ വർഗീയ ചേരി തിരിവിന് ശ്രമിക്കുമ്പോൾ സംഘർഷം ഒഴിവാക്കാനാണ് തങ്ങൾ ഇങ്ങനെ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു. സാഹിത്യ അക്കദമിയെ സിപിഎം രാഷ്ട്രീയ വത്കരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പാർട്ടി ഓഫീസ് […]Read More
‘ അയോധ്യയിൽ പുതുതായി പണികഴിപ്പിച്ച രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പ്രസംഗം വിവാദത്തിൽ. അയോധ്യയിലെ രാമക്ഷേത്രവും തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബരി മസ്‌ജിദും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം. ജനുവരി 24ന് മഞ്ചേരിക്കടുത്ത് പുൽപറ്റയിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും സെൻസിറ്റീവായ മുസ്ലിങ്ങൾ കേരളത്തിലാണെന്നും പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ ഐഎൻഎല്ലും സമൂഹ മാധ്യമങ്ങളിലെ വിമര്‍ശകരുമാണ് രംഗത്ത് വന്നിരിക്കുന്നത്. ആര്‍എസ്എസിന്റെ രാഷ്ട്രീയ […]Read More
യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക ബ്രിട്ടന്‍ സൈന്യങ്ങളുടെ നേതൃത്വത്തില്‍ വീണ്ടും കനത്ത ആക്രമണം. 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. ചെങ്കടലില്‍ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്നാണ് യെമനിലെ ആക്രമണങ്ങള്‍ക്ക് യുഎസ് – യുകെ സംയുക്ത സേന നല്‍കുന്ന വിശദീകരണം. ഹൂതികള്‍ക്കുള്ള ശക്തമായ സന്ദേശമാണ് ആക്രമണത്തിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും അമേരിക്ക വ്യക്തമാക്കുന്നു. ചെങ്കടൽ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന ആയുധങ്ങൾ സംഭരിച്ചിരുന്ന കേന്ദ്രങ്ങൾ, മിസൈൽ സംവിധാനങ്ങൾ, ലോഞ്ചറുകൾ എന്നിവയ്ക്ക് നേരെയായിരുന്നു അമേരിക്ക- ബ്രിട്ടൻ […]Read More
കേരള ഗാന വിവാദത്തിൽ ശ്രീകുമാരൻ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. വസ്തുതകൾ മനസിലാക്കി പ്രശ്നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് പ്രശ്നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടുമായി നേരിട്ട് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് വസ്തുതയാണ്. മറ്റ് കലാകാരന്മാര്‍ക്ക് ലഭിക്കുന്ന സഹായവും ബഹുമാനവും സാഹിത്യകാരന്മാര്‍ക്ക് ലഭിക്കുന്നില്ല. അക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ശ്രീകുമാരൻ തമ്പി ഉൾപ്പടെ നിരവധി പേരിൽ […]Read More
കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് തൃശൂരിലെത്തുന്നു. വൈകിട്ട് മൂന്നിന് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന മഹാജന സഭ എഐസിസി അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യ സഖ്യം കേരളത്തില്‍ ഇല്ലെന്നും സിപിഎമ്മുമായി നേരിട്ടുള്ള പോരാട്ടമാണെന്നും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി ഉഴുതു മണിച്ചിട്ട തൃശൂരില്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുകയാണ്. കേരളത്തില്‍ പോരാട്ടം എല്‍ഡിഎഫുമായി നേരിട്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തൃശൂരടക്കം സീറ്റ് […]Read More