ബിഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നുരാവിലെ ബിഹാറിലെ മഹാസഖ്യ സര്‍ക്കാരിനെ വീഴ്ത്തി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ നിതീഷ് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നാണ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നിതീഷിനൊപ്പം ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവരും മറ്റ് ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇന്നുരാവിലെ രാജ് ഭവനില്‍ നേരിട്ടെത്തിയാണ് ഗവർണർക്ക് രാജി കൈമാറിയത്. ആർജെഡി-കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച് തന്റെ പഴയ മുന്നണിയായ എൻഡിഎയിലേക്ക് […]Read More
എസ്എഫ്‌ഐ പ്രതിഷേധത്തിന്റെ പേരില്‍ തെരുവിലിറങ്ങി പ്രതികരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമര്‍ശിച്ച് സിപിഎം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.ഗവര്‍ണര്‍ വിഡ്ഢിവേഷം കെട്ടുന്നു എന്ന് പരിഹസിച്ച സിപിഎം സംസ്ഥാന സെക്രട്ടറി ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും ആരോപിച്ചു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ല. മറ്റൊരാള്‍ വന്നാല്‍ ചിലപ്പോള്‍ ഇതിലും മോശമായ അവസ്ഥയാകും. ഇപ്പോഴുള്ളതിനേക്കാള്‍ മൂത്ത ആര്‍എസ്എസ് ആയിരിക്കും പിന്നീട് വരിക. ഒരാള്‍ മാറി മറ്റൊരാള്‍ വരണം എന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ല. ആര്‍ട്ടിക്കിള്‍ 356 പ്രകാരമുള്ള […]Read More
കാട്ടുതീയിൽ ചാമ്പലായി അർജന്റീനയിലെ ലോക പൈതൃക ഉദ്യാനം. അര്‍ജന്റീനയിലെ ലോസ് ആള്‍സസ് ദേശീയ പാര്‍ക്ക് കാട്ടുതീയോട് പൊരുതുന്നത്. വൈവിധ്യങ്ങളുടെ ഉദ്യാനത്തിന്റെ പകുതിയോളം കാട്ടുതീയില്‍ ചാമ്പലായി. തീ നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് അര്‍ജന്റീന അഗ്നിരക്ഷാസേന അറിയിക്കുന്നത്. ശനിയാഴ്ചയാണ് പെറ്റഗോണിയ ദേശീയ പാര്‍ക്കില്‍ തീപിടിത്തമുണ്ടായത്. 1500 ഹെക്ടറില്‍ അതിവിശാലമാണ് ഈ ഉദ്യാനം. 600 ഹെക്ടര്‍ പ്രദേശം ഇതിനകം ചാമ്പലായി. തീ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ പ്രയത്‌നിക്കുകയാണെന്നും പാര്‍ക്കിലെ മേധാവിയും ഫയര്‍, കമ്മ്യൂണിക്കേഷന്‍സ് ആന്റ് എമര്‍ജന്‍സി മേധാവിയുമായ മരിയോ […]Read More
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ഇനി എൻഡിഎയ്ക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കും. എൻഡിഎ മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ രാജ്ഭവനിൽ തുടങ്ങി. ഇന്ന് വൈകീട്ടാകും മുഖ്യമന്ത്രിയായുളള സത്യപ്രതിജ്ഞ. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയു- ബിജെപി ധാരണ. സുശീൽ മോദിയും രേണുദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കർ പദവി ബി ജെ പിക്ക് നൽകാനും ധാരണയായതായെന്നാണ് വിവരം. ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ബിജെപിക്ക് നൽകും. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ […]Read More
കോഴിക്കോട് പേരാമ്പ്രയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സൊസൈറ്റിയുടെ പേരില്‍ പണം പിരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. വീടുകയറി പിരിവ് നടത്താനായി ജീവനക്കാരെ നിയോഗിച്ചാണ് പണം തട്ടിയത്. വീടുകൾ കയറിയിറങ്ങി പണപ്പിരിവ് നടത്താനായി പതിനായിരം രൂപ ശമ്പളത്തിൽ 19 ഓളം പേരെ നിയോഗിച്ചിരുന്നു.ആലപ്പുഴ സ്വദേശി ഹാരിസും പെരുവയല്‍ സ്വദേശി സമീറയുമാണ് ഈ ജോലിയേല്‍പ്പിച്ചതെന്ന് ജോലിക്കാർ പറയുന്നു. തിരുവനന്തപുരത്തുള്ള സ്വപ്നക്കൂട് എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരിലാണ് വീടുകൾ കയറിയിറങ്ങി പണപ്പിരിവ് നടത്തിയത്.ഇതിനായി സ്വപ്നക്കൂടിന്‍റെ പേരിലുള്ള റസീറ്റും ഹാരിസിന്‍റെ […]Read More
ജപ്പാനില്‍ ശക്തമായ ഭൂചലനം. ടോക്യോയിലും കിഴക്കന്‍ മേഖലയിലുമാണ് ഭൂചലനമുണ്ടായത്. മധ്യ ടോക്യോയിലെ 7 സെസ്മിക് സ്‌കെയിലില്‍ നാല് തീവ്രതയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക സമയം രാവിലെ 8.59 നാണ് ഭൂചലനം. ടോക്യോ ബേക്ക് സമീപം 80 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പില്ലെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. മധ്യ ടോക്യോയിലെ കിഴക്കന്‍ മേഖലയായ കനാഗവയിലും ഭൂചലനം അനുഭവപ്പെട്ടതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ലെന്ന് ടോക്യോ മെട്രൊപൊളിറ്റന്‍ പൊലിസ് അറിയിച്ചു. […]Read More
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായി. മലയാള സിനിമയിലും ടെലിവിഷൻ ഷോകളിലുടെയും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. അതേപോലെ സിനിമ സീരിയൽ രംഗത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗോപിക അനിൽ.ഇരുവരുടേയും വിവാഹവാർത്തയും വിവാഹ നിശ്ചയവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതി ജിപി വെളിപ്പെടുത്തിയിരുന്നു.Read More
ബീഹാറില്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയും ബിജെപി ധാരണ. 2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകും. സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യത. സ്പീക്കർ പദവി ബി ജെ പി ക്ക് നൽകാനും ധാരണയായതായിട്ടാണ് സൂചന. ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ബിജെപിക്ക് നൽകും. ഇന്ത്യ സഖ്യം വിടാനുള്ള തീരുമാനമെടുത്തത് കഴിഞ്ഞ യോഗത്തിന് ശേഷമാണ്. കൺവീനർ പദവിയിൽ രാഹുൽ […]Read More
സംസ്ഥാന ബജറ്റിൽ ഇത്തവണയും ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാനിടയില്ല. രണ്ടാം പിണറായി സര്‍ക്കാർ കാലാവധി തീര്‍ക്കുമ്പോൾ പെൻഷൻ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിത നയമായിരുന്നെങ്കിലും സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന നിലപാടിലാണ് ധനമന്ത്രി. അതേസമയം സപ്ലൈകോ അടക്കം പൊതുജനങ്ങളോട് നേരിട്ട് ഇടപെടുന്ന മേഖലകളിൽ അനുകൂലമായ ഒട്ടേറെ പ്രഖ്യാപനങ്ങൾക്കും ഇത്തവണ സാധ്യതയുണ്ട്. സാമൂഹ്യ സുരക്ഷാ പദ്ധതികളെ പെൻഷനപ്പുറം വിശാല അര്‍ത്ഥത്തിൽ കാണാനുള്ള തയ്യാറെടുപ്പും ബജറ്റ് മുൻനിര്‍ത്തി നടത്തുന്നുണ്ടെന്നാണ് വിവരം. ജനങ്ങളോട് നേരിട്ട് ഇടപെടുന്ന മേഖലകളിൽ സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള പ്രഖ്യാപനങ്ങൾ ഇത്തവണയുണ്ടാകും. വില […]Read More
വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. സ്ഥലവും വീടും പണയപ്പെടുത്തി എടുത്തിരുന്ന വായ്പയുടെ കുടിശിഖയായ ഏഴു ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് അയച്ചതിനെ തുടർന്നാണ് നടപടി. വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കുടുംബത്തിന് ആകെയുള്ള 14 സെൻ്റ് സ്ഥലം പണയപ്പെടുത്തി 2019 ൽ ബാങ്ക് വായ്പയെടുത്തിരുന്നു. പീരുമേട് താലൂക്ക് സഹകരണ കാർഷിക – ഗ്രാമ വികസന ബാങ്കിൽ നിന്നാണ് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത്. കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ […]Read More