Cancel Preloader
Edit Template
World

ഹമാസിന്റെ വെടിനിർത്തൽ കരാർ തള്ളി നെതന്യാഹു

ഹമാസ് മുന്നോട്ടുവച്ച വെടിനിർത്തൽ കരാറിനുള്ള നിർദേശങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇന്റലിജിൻസ് മേധാവികളുമായി നടന്ന ചർച്ചയിൽ മുന്നോട്ടുവച്ച നിർദേശങ്ങൾക്കുള്ള മറുപടിയായിട്ടായിരുന്നു കഴിഞ്ഞ ദിവസം ഹമാസ് തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ചത്. 135 ദിവസം നീണ്ട മൂന്നുഘട്ടമായുള്ള വെടിനിർത്തൽ പദ്ധതിയായിരുന്നു ഹാമസിന്റേത്. ഇത് നിരസിച്ചതോടെ മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള നീക്കത്തിന് കൂടിയാണ് തിരിച്ചടിയാകുന്നത്. ഇസ്രയേലിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ ഹമാസിന് മേൽ സമ്പൂർണ വിജയം നേടുകയല്ലാതെ മറ്റ് വഴികളില്ല […]Read More

Kerala National Politics

കേന്ദ്ര അവഗണനക്കെതിരെ കേരളത്തിന്‍റെ പ്രതിഷേധം ഇന്ന്; മുഖ്യമന്ത്രി നയിക്കും

കേന്ദ്ര സർക്കാർ അവ​ഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃ‍ത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ്ണ. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽ ഡി എഫ് എം എൽ എമാരും എം പിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് വരിക. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സി പി എം നേതാക്കളും ഡി എം കെ, എ എ […]Read More

National Politics

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധത്തിന് തമിഴ്നാടും എത്തും

രാജ്യ തലസ്ഥാനം സമര വേദിയാകുന്നു. കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ കേരളത്തിന്‍റെ പ്രതിഷേധം നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവ‍ർ എത്തിയപ്പോൾ തമിഴ്നാടും സമാന പ്രതിഷേധവുമായി രംഗത്തുണ്ട്. തമിഴ്നാട് ഭരിക്കുന്ന ഡി എം കെ പാർട്ടിയാണ് ഇന്ന് ദില്ലിയിൽ പ്രതിഷേധിക്കുക. ഇന്നലെ കർണാടക സർക്കാരും സമാന വിഷയമുയർത്തി ദില്ലിയിൽ പ്രതിഷേധം നടത്തിയിരുന്നു.കേന്ദ്ര അവഗണനയ്ക്കെതിരെ തമിഴ്നാട്ടിലെ ഡി എം കെ സഖ്യമാണ് ദില്ലിയിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പാർലമെന്റ് മന്ദിരത്തോട് ചേർന്നുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കറുത്ത വസ്ത്രം ധരിച്ചാകും പ്രതിഷേധം. […]Read More

World

പാകിസ്താനിൽ ഇരട്ട സ്ഫോടനം; 26 പേർ കൊല്ലപ്പെട്ടു

പൊതുതിരഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പാകിസ്താനിലെ ബലൂചിസ്ഥാനിൽ ഇരട്ട സ്ഫോടനം. സ്ഫോടനങ്ങളിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ഓഫീസുകൾക്ക് പുറത്താണ് സ്ഫോടനം നടന്നത്. പിഷിനിലെ സ്വതന്ത്ര സ്ഥാനാർത്ഥി അസ്ഫന്ദ്യാർ കാക്കറിൻ്റെ തിരഞ്ഞെടുപ്പ് ഓഫീസിന് പുറത്ത് ഉച്ചയ്ക്ക് ശേഷമാണ് ആദ്യ സ്ഫോടനം റിപ്പോർട്ട് ചെയ്തത്. പിഷിൻ ഡെപ്യൂട്ടി കമ്മീഷണർ ജുമ്മ ദാദ് ഖാൻ നൽകിയ വിവരങ്ങൾ അനുസരിച്ച്, കുറഞ്ഞത് 14 പേർ ഇവിടെ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. […]Read More

Kerala

എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേയില്ല

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസിയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ(എസ്എഫ്‌ഐഒ) അന്വേഷണത്തിന് സ്‌റ്റേയില്ല. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെഎസ്ഐഡിസി നൽകിയ ഹർജി കോടതി 12 ലേക്ക് മാറ്റി. വിഷയത്തിൽ എന്തെങ്കിലും ഒളിക്കാനുണ്ടോയെന്ന് കെഎസ്‌ഐഡിസിയോട് ഹൈക്കോടതി ചോദിച്ചു. ഒന്നും ഇല്ലെന്ന് മറുപടി നൽകിയപ്പോൾ പിന്നെ എന്തിനാണ് ഭയക്കുന്നതെന്നായി കോടതിയുടെ ചോദ്യം. എസ്എഫ്‌ഐഒ ഉത്തരവ് തരാതെ പരിശോധന നടത്തുന്നതെന്ന കെഎസ്‌ഐഡിസിയുടെ ആരോപണത്തിൽ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തോട് ഹൈക്കോടതി വിശദീകരണം തേടി. സംസ്ഥാന വ്യവസായ […]Read More

Kerala National Politics

കേരളസർക്കാരിന്‍റെ ജന്തർമന്തറിലെ സമരത്തിന് പൂർണ്ണപിന്തുണയെന്ന് കർണ്ണാടക

കേരള സർക്കാരിന്‍റെ സമരത്തിന് പൂർണ്ണ പിന്തുണയെന്ന് കർണ്ണാടക. ജന്തർമന്തറില് ഇന്നു നടന്ന പ്രതിഷേധ ധർണ്ണയിൽ കർണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് കേരളത്തിൻറെ സമരത്തിന് ഐക്യദാർഡ്യം അറിയിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മോദി സർക്കാർ ഞെരുക്കുകയാണെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാറിനെതിരെയുള്ള സംസ്ഥാനങ്ങളുടെ സമരങ്ങൾക്കാണ് ദില്ലിയില് തുടക്കമായത്. രാവിലെ 11 മണിക്ക് തുടങ്ങിയ ചലോ ദില്ലി പ്രതിഷേധ ധർണ്ണ ഉച്ചയ്ക്ക് 1 മണിക്ക് അവസാനിച്ചു. കോൺഗ്രസിന്‍റെ കൊടിയോ പേരോ എവിടെയും ഉപയോഗിക്കാതെ സംസ്ഥാനത്തിന്‍റെ ബാനറിലാണ് ഭരണപക്ഷ നേതാക്കൾ സമരമിരുന്നത്. […]Read More

Kerala

തിരുവനന്തപുരത്ത് പി.എസ്.സി.പരീക്ഷയിൽ ആള്‍മാറാട്ടത്തിന് ശ്രമം

തിരുവനന്തപുരത്ത് പി.എസ്.സി.പരീക്ഷയിൽ ആള്‍മാറാട്ടത്തിന് ശ്രമം. പി.എസ്.സി.അധികൃതർ വിരലടയാള പരിശോധന നടത്തുന്നതിനിടെ ആള്‍മാറാട്ടം നടത്തിയാള്‍ പരീക്ഷ ഹാളിൽ നിന്നും ഇറങ്ങിയോടി. പൊലിസ് അന്വേഷണം തുടങ്ങി. കേരള സർവ്വകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടയിലാണ് ആള്‍മാറാട്ടം നടന്നത്. പരീക്ഷ കേന്ദ്രമായ പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ സ്കൂളിൽ ഉദ്യോഗാർത്ഥികള്‍ ഹാളിൽ കയറി ശേഷം ഗേറ്റടച്ചു. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പി.എസ്.സി.വിജിലൻസ് വിഭാഗം ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാള പരിശോധന തുടങ്ങി. ആള്‍മാറാട്ടം തടായാനായിരുന്നു പരിശോധന. ഈ സമയം നേമം സ്വദേശി അമൽജിത്തിൻെറ പേരിൽ […]Read More

Kerala

ചാവേർ ആക്രമണ പദ്ധതി: പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ,

കേരളത്തിൽ ചാവേർ ആക്രമണ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. കൊച്ചി എൻ ഐ എ കോടതിയുടേതാണ് കണ്ടെത്തൽ. പ്രതിക്കുള്ള ശിക്ഷാവിധി നാളെ വിധിക്കും. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസർഗോഡ് ഐ എസ് കേസിൻ്റെ ഭാഗമാണ് കേസ്. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എൻഐഎ […]Read More

Kerala

സിബിഐ അന്വേഷണം; അപ്പീൽ നല്‍കുമെന്ന് വന്ദനയുടെ പിതാവ്

ഡോ, വന്ദനദാസിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് പിതാവ് മോഹന്‍ദാസ് അറിയിച്ചു. കൃത്യമായ അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള ഏജൻസി വേണമെന്നായിരുന്നു ആഗ്രഹം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതിൽ തീരുമാനം ആകാത്തത് കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് വന്ദനയുടെ പിതാവ് പറഞ്ഞു. 20 തവണയാണ് ഹർജി മാറ്റിവച്ചത്. 6 ജഡ്ജിമാർ മാറി വന്നു. അതിനൊടുവിലാണ് സിബിഐ അന്വേഷണം വേണ്ടെന്ന വിധി വന്നത്.ഇതുവരെ സർക്കാരിനെതിരെ ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. കോടതിയിൽ […]Read More

Kerala

മികച്ച സിസിടിവി സ്‌റ്റോറേജിന് വെസ്‌റ്റേണ്‍ ഡിജിറ്റല്‍

പരമ്പരാഗത സുരക്ഷാ സംവിധാനങ്ങള്‍ക്കപ്പുറം സിസിടിവി ആപ്ലിക്കേഷനുകളുടെ വികാസം റിട്ടെയ്ല്‍ മാനെജ്‌മെന്റ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പോലുള്ള മേഖലകളില്‍ സ്മാര്‍ട്ട് വീഡിയൊകളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഉപഭോക്തൃ സൗഹൃദം മുതല്‍ അത്യാധുനിക എഐ വരെയുള്ള നിരവധി കാമറകളുടെ സാന്നിധ്യത്താല്‍ രാജ്യത്തെ സിസിടിവി വിപണി വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. അത് 2028ഓടെ 3.3 ബില്യണ്‍ ഡോളര്‍ മുതല്‍ 8.43 വരെ ആവാം. ഒരു സ്മാര്‍ട്ട് വീഡിയൊ സ്ഥാപിക്കുന്നതില്‍ പ്രത്യേക സ്റ്റോറേജിന് വലിയ പ്രാധാന്യമാണുള്ളത്. 24-7 സമയങ്ങളിലും വീഡിയൊ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന് ഉയര്‍ന്ന സ്‌റ്റോറേജ് തന്നെ […]Read More