Cancel Preloader
Edit Template
Kerala

കരിപ്പൂരിൽ സ്വർണ്ണവേട്ട; ഷൂസിൻ്റെ സോളിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്

കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് കേസുകളിലായി 1.89 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1473 ഗ്രാം സ്വർണം പിടിച്ചെടുത്തു. പിന്നാലെ നടത്തിയ തെരച്ചിലിൽ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്ന് 1774 ഗ്രാം സ്വർണവും കസ്റ്റംസ് കണ്ടെത്തി. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.Read More

World

ജര്‍മനിയില്‍ ഇനി അവധി രണ്ടര ദിവസം, നാലര ദിവസം

ജീവനക്കാരുടെ തൊഴില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് ജര്‍മനി. അവധി സമയം കൂട്ടി കൂടുതല്‍ ക്രിയാത്മകമായ തൊഴില്‍ സാഹചര്യം വളര്‍ത്തുകയാണ് ലക്ഷ്യം. ജര്‍മനിയില്‍ ഇനി ജോലി സമയം ആഴ്ചയില്‍ നാലര ദിവസമായി ചുരുക്കി. മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരുടെ ആരോഗ്യവും സന്തോഷവും വര്‍ധിപ്പിക്കുക വഴി തൊഴില്‍ മേഖലയില്‍ അവരുടെ ഉല്‍പ്പാദനക്ഷമത വധിപ്പിക്കുകയാണ് ലക്ഷ്യം. ഇതോടെ അവധി ദിനങ്ങള്‍ വെള്ളി ഉച്ചക്ക് ശേഷം, ശനി, ഞായര്‍ എന്നിവയാകും. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് അവധി നല്‍കുക. […]Read More

Kerala

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ലോട്ടറി വില്‍പ്പനക്കാരിയെ ഏല്‍പ്പിച്ച്

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ലോട്ടറി വില്‍പ്പനക്കാരിയെ ഏല്‍പ്പിച്ച് അമ്മ കടന്നുകളഞ്ഞു. പാലക്കാട് കൂട്ട്പാതയില്‍ ആണ് സംഭവം.അസം സ്വദേശി ആണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വില്‍പനക്കാരിയെ ഏല്‍പ്പിക്കുകയായിരുന്നു. ഇവര്‍ തിരിച്ചെത്താതായതോടെയാണ് ഉപേക്ഷിച്ച് കടന്നതാണെന്ന് വ്യക്തമായത്. പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അച്ഛന്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് നല്‍കി അമ്മ കടന്നുകളഞ്ഞത്. അമ്മയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. Read More

Kerala

കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പാക്കം കാരേരിക്കുന്ന് കോളനിയിലെ വിജയന്‍ കമലാക്ഷി ദമ്പതികളുടെ മകന്‍ ശരത്തിനാണ് (14)പരിക്കേറ്റത്. വയനാട്ടിലെ പുല്‍പള്ളിയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പാക്കം കാരേരിക്കുന്നിലെ സുഹൃത്തുക്കള്‍ക്കൊപ്പം ശരത് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കോളനിക്ക് […]Read More

National Politics

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

രാജ്യസഭയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിൽ ഒഴിവ് വന്ന 56 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അശ്വിനി വൈഷ്‌ണവ്, ഭുപേന്ദ്ര യാദവ്, മന്‍സുഖ് മാണ്ഡവ്യ, നാരായണ്‍ റാണെ, പര്‍ഷോത്തം രുപാല, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.Read More

Weather

താപനില പൂജ്യം ഡിഗ്രിയില്‍;മൂന്നാറില്‍ വീണ്ടും അതിശൈത്യം

മൂന്നാറിൽ വീണ്ടും അതിശൈത്യം. കഴിഞ്ഞ ദിവസം രാവിലെ താപനില പൂജ്യം ഡിഗ്രിയിലെത്തിയിരുന്നു. ഗുണ്ടുമല അപ്പര്‍ ഡിവിഷന്‍, കടുകുമുടി എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഇത് ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ്. ഇന്നലെ പുലര്‍ച്ചെ മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, നടയാര്‍ എന്നിവിടങ്ങളില്‍ 4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.സാധാരണ ഒക്ടോബറിലാണ് ശൈത്യകാലം ആരംഭിക്കുന്നത്. എന്നാല്‍ ഇത്തവണ ഇത് ഏറെ വൈകി ജനുവരി […]Read More

Kerala Politics

നിയമ സഭ സമ്മേളനം വെട്ടിച്ചുരുക്കി: പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി

നിയമ സഭ സമ്മേളനം വെട്ടിചുരുക്കി.ഫെബ്രുവരി 15 ന് സമ്മേളനം അവസാനിക്കും.സംസ്ഥാന ബജറ്റ് അഞ്ചിനു തന്നെ അവതരിപ്പിക്കും.ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും.ബജറ്റ് രണ്ടിലേക്ക് മാറ്റണം എന്ന പ്രതിപക്ഷ ആവശ്യം തള്ളി.യുഡിഎഫ് ജാഥ നടക്കുന്ന സാഹചര്യത്തില്‍ ബജറ്റ് തീയതി ഫെബ്രുവരി അഞ്ചില്‍ നിന്നും രണ്ടിലേക്ക് മാറ്റുകയും ബജറ്റ് ചര്‍ച്ച ഫെബ്രുവരി 12,13, 15 തീയതികളില്‍ നിന്നും മാറ്റി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു. തീയതി […]Read More

Kerala

16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; മൂന്നുപേരും കുറ്റക്കാരെന്ന്

കോട്ടയം പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ16 കാരി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. സുഗന്ധ്, ശിവകുമാർ, ശ്യാം എന്നിവരാണ് കേസിലെ പ്രതികൾ‌. ഇവർ കുറ്റക്കാരാണെന്ന് കോടതി വിധിക്കുകയായിരുന്നു. ദേവികുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി. ഇവർക്കുള്ള ശിക്ഷ നാളെ വിധിക്കും .2022ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ആൺസുഹൃത്തിനൊപ്പം തേയില തോട്ടത്തിൽ ഇരിക്കവെയാണ് പെണ്‍കുട്ടിയെ ഒരു സംഘം ചേർന്ന് ആക്രമിച്ചത്. ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പതിനാറുകാരി ബഹളം വെച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. […]Read More

Kerala Politics

മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷ ഉദ്യോഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന്

നവകേരള യാത്രക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പേഴ്സണല്‍സുരക്ഷാ ഉദ്യോഗ്സ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഗൺമാൻ അനിൽകുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥന് എസ്.സന്ദീപിനോടും ഇന്ന് രാവിലെ പത്ത് മണിക്ക് ആലപ്പുഴ സൗത്ത് സ്റ്റേഷനില് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. ഇന്ന് അവധിയിലാണെന്ന് ഇവർ ആലപ്പുഴ പോലീസിനെ അറിയിച്ചു. സർവീസ് ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ള ക്രൂരമർദനത്തിനെതിനെതിര കേസെടുക്കാനാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. മുഖ്യമന്തിയുടെ ജീവൻ രക്ഷിക്കാനുള്ള സുരക്ഷാ […]Read More

Kerala

സൈബർ തട്ടിപ്പ്; ലക്ഷങ്ങൾ നഷ്ടപ്പെട്ട് യുവാവ്

പ്രമുഖ പെയിന്റ് കമ്പനിയുടെ ഡീലര്‍ഷിപ്പിനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കിട്ടിയ വെബ് സൈറ്റില്‍ പ്രവേശിച്ച് വിവരങ്ങള്‍ നല്‍കിയ കണ്ണൂര്‍ സ്വദേശിയായ യുവാവിന് സൈബര്‍ തട്ടിപ്പിലൂടെ 13,96,100 രൂപ നഷ്ടമായി. കമ്പനിയുടെ യഥാര്‍ത്ഥ വെബ് സൈറ്റാണെന്നു കരുതി വിവരങ്ങള്‍ നല്‍കുകയായിരുന്നു. ഫോണ്‍ നമ്പറും ഇമെയില്‍ ഐഡി യും നല്‍കിയതോടെ യുവാവിന്റെ വാട്ട്‌സ്ആപ്പിലേക്കും ഇമെയിലേക്കും കമ്പനിയില്‍ നിന്ന് ക്ഷണിച്ച് കൊണ്ട് സന്ദേശം വരികയും രജിസ്ട്രേഷനുള്ള ഫോമുകളും ഫോണ്‍ നമ്പറും അയച്ചു നല്‍കി. തുടര്‍ന്ന് ഫോമുകള്‍ പൂരിപ്പിച്ച് ഇ മെയില്‍ വഴി […]Read More