Cancel Preloader
Edit Template
National Politics

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. വ്യാഴാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുക.സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വെക്കില്ല. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി വിളിച്ച സര്‍വകക്ഷി യോഗം ഇന്നലെ രാവിലെ 11.30 ന് നടന്നു. രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ ആണ് നരേന്ദ്ര മോദി […]Read More

Kerala

59കാരനിൽ നിന്ന് പണം തട്ടി; ഹണിട്രാപ്പ് സംഘം അറസ്റ്റിൽ

കാസർകോട് 59കാരനിൽ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയിൽ. ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെ മേൽപ്പറമ്പ് പോലീസാണ് പിടികൂടിയത്. മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് മാങ്ങാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. വീണ്ടും ഭീഷണി തുടരുകയും കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ പരാതി നൽകുകയുമായിരുന്നു. അറസ്റ്റിലായ സംഘം റിമാൻ്റിലായി.Read More

Kerala

മാന്യത വേണം; സർക്കുലർ ഇറക്കി സംസ്ഥാന പോലീസ് മേധാവി

പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം എന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേശ് സാഹിബിന്റെ സെക്കുലർ. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് മുമ്പും സമാനമായ രീതിയിൽ സർക്കുലർ പുറത്തിറിക്കിയിരുന്നു. പരിശീലന കാലത്തെ മാന്യമായി പെരുമാറാനുള്ള ബോധവത്ക്കരണം നടത്തണമെന്നും പോലീസ് പ്രവർത്തനത്തിന്റെ ഓഡിയോ വീഡിയോ പൊതു ജനങ്ങൾ പകർത്തിയാൽ തടയേണ്ടതില്ല എന്നും സർക്കുലറിലുണ്ട്. പോലീസ് സേനാം​ഗങ്ങൾ‌ പൊതു ജനങ്ങളുമായി ഇടപെടുമ്പോൾ പാലിക്കേണ്ട മര്യാദയെ കുറിച്ച് വിവിധ സർക്കുലറുകളിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് […]Read More

Kerala

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുന്‍ ഗവ. പ്ലീഡര്‍

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനു പോലീസിൽ കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പോലീസ് മുമ്പാകെയാണ് ഇന്ന് രാവിലെ 8 മണിയോടെ മനു കീഴടങ്ങിയത്. മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പി ജി മനുവിനെതിരെ പോലീസ് കേസെടുത്തത്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ മനുവിന് കീഴടങ്ങാന്‍ പത്ത് […]Read More

Kerala Politics

ബിജെപിയിലേക്ക്;പി സി ജോർജും മകനും ഇന്ന് പാര്‍ട്ടി അം​ഗത്വം

പി സി ജോർജ് ഇന്ന് ബിജെപി അം​ഗത്വം സ്വീകരിച്ചേക്കും. മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അം​ഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അം​ഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്ത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ ദില്ലിയിലെത്തിയ പി സി ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇന്നും ചർച്ചകൾ തുടരും. വൈകീട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോർജ് പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും അടുപ്പിക്കാതെ വന്നതോടെ […]Read More

National Politics

ഇടക്കാല ബജറ്റ് നാളെ; വൻ പ്രഖ്യാപനങ്ങൾക്ക് സാധ്യത

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ലോക്സഭ തെര‍ഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപ് ജനപ്രീയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സർക്കാർ നീക്കം. ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍. സ്ത്രീകള്‍ക്കും കർഷകർക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യത. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റിലാണ് കർഷകർക്ക് വർഷം ആറായിരം രൂപ നല്‍കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പ്രഖ്യാപനം ഉണ്ടായത്. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതും അതേ ബജറ്റില്‍ […]Read More

Kerala

തീ പിടിച്ചെന്ന ഭീതിയിൽ യാത്രക്കാർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ

തീ പിടിച്ചെന്ന ഭീതിയിൽ യാത്രക്കാർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ ചെയിൻ വലിച്ചു നിർത്തിച്ചു. ഉച്ചയ്ക്ക് 1.45-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി (12075) എക്സ്പ്രസാണ് നിർത്തിച്ചത്. ഷൊർണൂരിന് മുമ്പത്തെ സ്റ്റേഷനായ കാരക്കാട് പിന്നിട്ടപ്പോഴായിരുന്നു സംഭവം. കാരക്കാടിനും ഷൊർണൂരിനുമിടയിൽ റെയിൽവെ ട്രാക്കിൽ പണി നടക്കുന്നുണ്ടായിരുന്നു. കാരക്കാട് പിന്നിട്ടപ്പോൾ ട്രെയിനിന്റെ ഭൂരിഭാഗം കോച്ചുകളിലേക്കും ഇരുവശത്ത് നിന്നും പൊടി അടിച്ചു കയറി. കാഴ്ച മറക്കുന്ന നിലയിൽ പൊടി കോച്ചിലേക്ക് കയറിയതോടെ പുകയാണെന്ന് തെറ്റിദ്ധരിച്ച് പരിഭ്രാന്തരായ യാത്രക്കാർ ചെയിൻ വലിക്കുകയായിരുന്നുവെന്നാണ് […]Read More

Kerala Politics

ധനസ്ഥിതി മോശമാകാൻ കാരണം ഇടതു സർക്കാർ; റോജി എം

സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്ത പ്രമേയചർച്ചയിൽ റോജി എം ജോണ്‍ എംഎല്‍എ അടിയന്തര പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന്ചൂണ്ടിക്കാണിച്ച റോജി എം ജോൺ ധനസ്ഥിതി മോശമാകാൻ കാരണം ഇടതുസർക്കാരെന്നും വിമർശിച്ചു. പ്രതിസന്ധിക്ക് കാരണം ധൂർത്ത്, നികുതി പിരിവും കാര്യക്ഷമമല്ല. ഇന്ധനസെസ് പിൻവലിക്കണമെന്നും റോജി എം ജോൺ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാടും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും റോജി എം ജോൺ പറഞ്ഞു. ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറാണ്. അന്ന് നടപ്പിലാക്കേണ്ട പല […]Read More

Kerala Viral News

കേരള നിയമ ചരിത്രത്തില്‍ ഇതാദ്യം; കോടതിയുടെ അപൂർവ വിധി

രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസിലെ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച മാവേലിക്കര സെഷന്‍സ് കോടതി വിധി കേരളത്തിലെ നിയമ-രാഷ്ട്രീയ ചരിത്രത്തിൽ ആദ്യത്തേത്‌. ഒരു ക്രിമിനൽ കേസിൽ ഏറ്റവും കൂടുതൽ പേർക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് ആദ്യമായിട്ടാണ്. വിചാരണ നേരിട്ട 15 പ്രതികൾക്കും വധശിക്ഷയാണ് മാവേലിക്കര അഡി. സെഷൻസ് കോടതി വിധിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലിക്കര കോടതി ശിക്ഷ വിധിച്ചത്. രാഷ്ട്രീയ കൊലപാതക കേസുകളിൽ അപൂർവമായിട്ടാണ് കോടതികൾ വധശിക്ഷ വിധിക്കാറുള്ളത്. കെടി ജയക്യഷ്ണൻ മാസ്റ്റർ വധക്കേസിലെ അഞ്ച് […]Read More

Kerala Weather

വെന്തുരുകി കൊല്ലം; പുനലൂരിൽ താപനില 36 ഡിഗ്രിക്ക്

കടുത്ത ചൂടിൽ വെന്തുരുകി കൊല്ലം ജില്ല. പുനലൂരിൽ രേഖപ്പെടുത്തിയ ചൂട് 36 ഡിഗ്രിയാണ്. കഴിഞ്ഞ 23ന് 36.8 ഡിഗ്രി ചൂടാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. ഈയാഴ്ച ശരാശരി 35 മുതൽ 36 ഡിഗ്രിക്ക് മുകളിൽ വരെ വിവിധ ദിവസങ്ങളിൽ പകൽ സമയത്ത് ചൂട് അനുഭവപ്പെട്ടു.നഗരത്തിലെ പ്രധാന കാഴ്ചയായ തൂക്കുപാലം സന്ദർശിക്കാൻ എത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ 38,39 ഡിഗ്രി വരെ പുനലൂരിൽ ചൂട് അനുഭവപ്പെട്ടിരുന്നു. പുലർച്ചെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില കഴിഞ്ഞ ദിവസങ്ങളിൽ 16 ഡിഗ്രി […]Read More