ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ്. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കപ്പെട്ട ആദായ നികുതി പരിധിയില്‍ ഒരു മാറ്റവും നിർദ്ദേശിച്ചിക്കാതെയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല. ടാക്സ് സ്ലാബുകളിൽ മാറ്റമില്ലെന്നും നിർമ്മല സീതാരാമൻ അറിയിച്ചു. ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. നേട്ടങ്ങള്‍ എണ്ണമിട്ട ധനമന്ത്രി സര്‍ക്കാര്‍ തുടരുമെന്ന പ്രതീക്ഷ മുന്‍പോട്ട് വച്ചാണ് ബജറ്റവതരണം പൂര്‍ത്തിയാക്കിയത്. 58 മിനിട്ടുകൊണ്ട് അവസാനിപ്പിച്ച […]Read More
രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്, 58 മിനിറ്റുകൾകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. 2019 ന് ശേഷമുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം ആണിത്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ചെറിയ ബജറ്റ് പ്രസംഗമാണിത്. 2019-ൽ,തന്റെ കന്നി ബജറ്റ് പ്രസംഗത്തിനായി രണ്ട് മണിക്കൂറും 15 മിനിറ്റുമാണ് നിർമ്മല സീതാരാമൻ ഉപയോഗിച്ചത്. 2020-ൽ രണ്ട് മണിക്കൂറും 42 മിനിറ്റുമായിരുന്നു ബജറ്റ് അവതരണം. 2021ൽ ധനമന്ത്രിയുടെ […]Read More
വണ്ടിപ്പെരിയറിൽ 6 വയസുകാരി പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയം. സിപിഎം ബന്ധമുള്ള പ്രതിയായിരുന്നയാൾ രക്ഷപ്പെട്ടത് പ്രോസിക്യൂഷന്‍റേയും പോലീസിന്‍റേയും വീഴ്ചയുടെ ഭാഗമായാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. സണ്ണി ജോസഫാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.കോടതിയുടെ പരിഗണനയിൽ നിൽക്കുന്ന വിഷയത്തില്‍ കൂടുതൽ വിശദീകരണത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംഭവം നടന്ന അന്ന് മുതൽ പ്രതിയെ രക്ഷിക്കാൻ ശ്രമം ഉണ്ടായെന്ന്സപ്രതിപക്ഷ നേതാവ് ആരോപിച്ചു,കുട്ടിയുടെ പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ ശ്രമിച്ചതിൽ […]Read More
മാവേലിക്കര അഡീ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെ അധിക്ഷേപവും ഭീഷണിയും നടത്തിയ സംഭവത്തിൽ 3 പേർ പിടിയിൽ. ബിജെപി നേതാവ് രൺജിത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെയാണ് ഭീഷണി ഉയർത്തിയത്.ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു അധിക്ഷേപവും ഭീഷണിയും.ഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്ജിക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്വാർട്ടേഴ്‌സിൽ ഉൾപ്പെടെ ജഡ്ജിക്ക് എസ് ഐ അടക്കം 5 പോലീസുകാരുടെ കാവലാണുള്ളത്.കോളിളക്കം സൃഷ്ടിച്ച കേസില്‍ വന്‍ […]Read More
പാചക വാതക സിലിണ്ടറിന് വില വര്‍ധന പ്രഖ്യാപിച്ച് എണ്ണ കമ്പനികൾ (ഒഎംസി). വാണിജ്യ എൽപിജിയുടെ വിലയാണ് വ്യാഴാഴ്ച വര്‍ധിപ്പിച്ചത്. 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 14 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് ഇന്ന് (ഫെബ്രുവരി 01) മുതൽ പ്രാബല്യത്തിൽ വന്നു. വിലവർധനവോടെ ദില്ലിയിൽ 19 കിലോ എൽപിജി സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില 1,769.50 രൂപയാകും. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരും. വാണിജ്യ-ഗാർഹിക എൽപിജി സിലിണ്ടറുകൾക്കായുള്ള പ്രതിമാസ വില മാറ്റങ്ങൾ […]Read More
കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചു. സമ്പദ് രംഗത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായെന്ന് ധനകാര്യമന്ത്രി അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ രാജ്യം പ്രതിസന്ധികളെ അതിജീവിച്ച് കുതിപ്പ് കൈവരിച്ചതായും നിർമല സീതാരാമന്‍ പറഞ്ഞു. പത്ത് വര്‍ഷത്തിനിടെ രാജ്യം നേടിയത് നിരവധി ഗുണപരമായ മാറ്റങ്ങള്‍. ദരിദ്രര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നീ നാല് വിഭാഗങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവര്‍ക്ക് പുരോഗതി ഉണ്ടാകുമ്പോഴാണ് രാജ്യത്തിന് നേട്ടമുണ്ടാകുന്നതെന്ന് ധനമന്ത്രി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ […]Read More
ജില്ലാ കോടതി പൂജയ്ക്ക് അനുമതി നൽകിയതിന് പിന്നാലെ വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്തി ഹിന്ദു വിഭാഗം. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. പള്ളിയുടെ താഴെ തെക്കുഭാഗത്തുള്ള നിലവറകളിലാണ് വാരാണസി കോടതി പൂജയ്ക്ക് അനുവാദം നൽകിയിരുന്നത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനാണ് ആരാധന തുടങ്ങിയ കാര്യം അറിയിച്ചത്. അതേസമയം, ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് കോടതി അനുമതി നൽകിയതോടെ വാരാണസിയിൽ സുരക്ഷ കൂട്ടി. ക്രമീകരണങ്ങൾ ശക്തമാക്കിയെന്നും കൂടുതൽ പോലീസുകാരെ നിയോഗിച്ചെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. […]Read More
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്ര സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. വ്യവസായ പ്രമുഖർ മുതൽ രാജ്യത്തെ സാധാരണക്കാരൻ വരെ ഉറ്റുനോക്കുന്ന ഇടക്കാല ബജറ്റിൽ, ആദായനികുതി സ്ലാബുകളിൽ കിഴിവ് ലഭിക്കുമെന്ന് തുടങ്ങി നിരവധി പ്രതീക്ഷകളാണ്. കൂടാതെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) റെഗുലേറ്ററി നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും വായ്പകൾ കൂടുതൽ ലഭിക്കുന്നതിനുമുള്ള നയങ്ങൾ സർക്കാർ കൊണ്ടുവരുമെന്നും കരുതപ്പെടുന്നു. വരാനിരിക്കുന്ന ഇടക്കാല ബജറ്റിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഫിറ്റ്നസ് സെൻ്ററുകളുടെയും ജിമ്മുകളുടെയും ജിഎസ്ടി, സർക്കാർ […]Read More
പി.സി.ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം (സെക്കുലർ) ബിജെപിയിൽ ലയിച്ചു. പാർട്ടി ചെയർമാൻ പി.സി.ജോർജ്, മകൻ ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവർ ബിജെപി അംഗത്വം സ്വീകരിച്ചു. ഡൽഹിയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ബിജെപി. കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ, അനിൽ ആന്റണി എന്നിവർ സന്നിഹിതരായ ചടങ്ങിലായിരുന്നു അംഗത്വം സ്വീകരണം. പ്രകാശ് ജാവദേക്കറും വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹൻദാസ് അഗർവാളും ചേർന്ന് പി.സി. ജോർജിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. പി.സി. ജോർജിന്റെ […]Read More
മകൾ വീണ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യമായാണ് വീണക്കും കമ്പനിക്കുമെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്. ആരോപണങ്ങൾ വ്യാജമാണെന്നും തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന തുടര്‍ ആരോപണങ്ങളുടെ ഭാഗമാണിതെന്നും പിണറായി വിമർശിച്ചു, മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് പറഞ്ഞ അദ്ദേഹം, നിങ്ങൾ ആരോപണം ഉയർത്തു, ജനം സ്വീകരിക്കുമോ എന്ന് കാണാമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഒരാരോപണവും തന്നെ ഏശില്ലെന്നും വ്യക്തമാക്കി. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോൾ […]Read More