Cancel Preloader
Edit Template
Kerala National

റേഷൻ കടകളിൽ മോദി ചിത്രം; ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയെന്ന്

റേഷൻ കടകളിൽ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര നിർദ്ദേശം ലഭിച്ചു, പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ റേഷൻ ഷോപ്പുകളിൽ പ്രചരിപ്പിക്കുകയെന്നത് ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയാണ്. കേരളം ഇത് നടപ്പാക്കില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ഭക്ഷ്യസെക്രട്ടറി സംസ്ഥാന ഭക്ഷ്യസെക്രട്ടറിക്ക് നൽകിയ കത്തിലെ നിർദ്ദേശങ്ങളിൽ റേഷൻ കടകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ചിത്രമുളള ബാനറുകൾ സ്ഥാപിക്കണം, പ്രധാനമന്ത്രിയുടെ ചിത്രങ്ങളുള്ള കവറുകൾ […]Read More

Kerala

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം; ഉന്നത തലയോഗം

വയനാട്ടില്‍ തുടരുന്ന വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിൽ ഉന്നത തലയോഗം വിളിച്ച് മുഖ്യമന്ത്രി.വനമന്ത്രിയും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും ഉന്നതലയോഗത്തില്‍ പങ്കെടുക്കും. അതേസമയം വയനാട്ടിലെ ജനങ്ങളുടെ ആശങ്ക മാറ്റുന്നതിൽ സർക്കാർ പൂർണ്ണ പരാജയെമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ബോധമില്ലാത്ത ആനയല്ല, കഴിവ് കേട്ട സർക്കാർ ആണ്‌ അജീഷിന്‍റെ മരണത്തിൽ ഒന്നാം പ്രതിയെന്നും അദ്ദേഹം പറഞ്ഞു.വയനാട്ടില്‍ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവച്ച് […]Read More

Kerala National

വീണയ്ക്ക് ഇന്ന് നിർണായകം; എക്സാലോജിക്കിന്റെ ഹർജി ഇന്ന് കർണാടക

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ചിന് മുന്നിലാണ് ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഐ ടി കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്‌എഫ്ഐഒ അന്വേഷണത്തിനു തടയിടണമെന്നാണ് ഹർജിയില്‍ കമ്പനി ആവശ്യപ്പെടുന്നത്. എസ്‌എഫ്ഐഒ ഇപ്പോൾ നടത്തി വരുന്ന അന്വേഷണത്തിന് ആധാരമായ വിവരങ്ങൾ കമ്പനിക്ക് ലഭ്യമാക്കണമെന്നും ഏജൻസിയുടെ തുടർനടപടികൾക്കെല്ലാം ഇടക്കാല സ്റ്റേ അനുവദിക്കണമെന്നുമാണ് ഹർജിയിലെ […]Read More

Kerala

ആളെക്കൊല്ലി ബേലൂര്‍ മഖ്‌നയെ ഇന്ന് പിടികൂടാൻ നടപടികള്‍ ആരംഭിച്ചു

കാട്ടാന ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള നടപടികള്‍ ഇന്ന് രാവിലെ വീണ്ടും തുടങ്ങുമെന്ന് വനംവകുപ്പ്. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്ന മുറയ്ക്കാകും ദൗത്യ സംഘം നീങ്ങുക. ആന ഏതു ഭാഗത്തു തമ്പടിക്കുന്നു എന്ന് നോക്കി ആദ്യം ട്രാക്കിങ് വിദഗ്ധര്‍ ഇറങ്ങും. കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിനറി സംഘം മയക്കുവെടി വയ്ക്കാന്‍ നീങ്ങും. അതിവേഗത്തില്‍ ആണ് ആനയുടെ നീക്കം. ഇത് ദൗത്യത്തിനു വെല്ലുവിളിയാണ്. രാവിലെ തന്നെ മോഴയെ ട്രാക് ചെയ്യനായാല്‍ എളുപ്പം നടപടികള്‍ പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ. […]Read More

Kerala National World

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെ സ്വതന്ത്രരാക്കി

ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം 8 പേരെയും വിട്ടയച്ചു. ഇവരിൽ ഏഴു പേരും നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് […]Read More

Kerala

ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി

ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു.ഉടുമ്പൻചോല പാറക്കൽ ഷീലയാണ് മരിച്ചത്. അയൽവാസിയായ ശശികുമാറാണ് വെള്ളിയാഴ്ച്ച ഷീലയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി അപായപ്പെടുത്തിയത്. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രതിയായ ശശികുമാർ പൊലീസ് കസ്റ്റഡിയിലാണ്. സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ ജീവനക്കാരാണ് ഷീലയും ശശികുമാറും. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. ഏലം ശേഖരിക്കുന്ന സ്റ്റോറിനടുത്തുവെച്ച് ഷീലയെ ശശികുമാര്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് എസ്റ്റേറ്റ് ലയത്തിനുള്ളിലേക്ക് […]Read More

Kerala

എറണാകുളത്ത് ബാറിൽ വെടിവെപ്പ് ;രണ്ടു പേര്‍ക്ക് പരുക്ക്

എറണാകുളത്തെ ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് പരുക്ക്. കത്രിക്കടവ് ഇടശേരി ബാറിന് മുന്നിലാണ് സംഭവം. ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഭവം. സിജിന്റെ വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ തന്നെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സിസി […]Read More

Kerala

തിരുനെല്ലിയിലും മാനന്തവാടിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 12) ജില്ലാ കളക്റ്റർ രേണു രാജ് അവധി പ്രഖ്യാപിച്ചു. അതേസമയം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തും ആനയുടെ സഞ്ചാരദിശ നിരീക്ഷിക്കുന്നതിനുമായി 13 ടീമിനെ വനം വകുപ്പ് ചുമതലപ്പെടുത്തി. അതോടൊപ്പം പോലീസിൻ്റെ പട്രോളിംഗ് ടീമും രംഗത്തുണ്ട്. ജനവാസ […]Read More

Kerala

തെരുവ് നായയുടെ ആക്രമണത്തിൽ മൂന്നര വയസ്സുകാരന് ഗുരുതര പരിക്ക്

കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്നര വയസ്സുകാരന് ഗുരുതര പരിക്ക്. അതിഥി തൊഴിലാളിയുടെ മകന്റെ മുഖത്താണ് തെരുവുനായ കടിച്ചത്. ക്വാർട്ടേഴ്സിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞിന് നായയുടെ കടിയേറ്റത്. തെരുവുനായുടെ ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റു. കുഞ്ഞിന്റെ മുഖത്തും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്. കുട്ടിയെ ആദ്യം വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആക്രമിച്ച നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നായുടെ ആക്രമണത്തെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്.Read More

Kerala

ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു; വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ തടഞ്ഞ്

വയനാട് മാനന്തവാടിയില്‍ ആളെ കൊല്ലി കാട്ടാനയെ പിടികൂടുന്നതിനുള്ള മണ്ണുണ്ടി ഭാഗത്തെ ദൗത്യം അവസാനിപ്പിച്ചു. രണ്ടിടത്ത് തിരഞ്ഞെങ്കിലും ആന മറ്റു ഭാഗങ്ങളിലേക്ക് നീങ്ങിയതോടെയാണ് ദൗത്യസംഘം ശ്രമം താത്കാലികമായി അവസാനിപ്പിച്ചത്. സ്ഥലത്ത് നിന്ന് മടങ്ങാന്‍ തുടങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അതേസമയം സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന  വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ  അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളത്തോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനജീവിതം […]Read More