Cancel Preloader
Edit Template
Kerala

പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം പറപ്പൂർ സ്വദേശി ഹാരിസാണ് അറസ്റ്റിലായത്. ഊട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസിൽ വെച്ചാണ് സംഭവം. ഇയാൾ പെൺകുട്ടിക്ക് നേരെ ലൈം​ഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ മലപ്പുറം വഴിക്കടവ് പൊലീസാണ് കേസെടുത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.Read More

Kerala

6.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

6.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ബേപ്പൂർ നടുവട്ടം കാഞ്ഞിരമുട്ടിൽ ബബീഷ് (39) ആണ് അറസ്റ്റിലായത്. ഇന്നു പുലർച്ചെ 2.30ന് നിദാ ആർക്കേഡിനു സമീപത്തുവച്ച് വടകര എസ്ഐ കെ.മുരളീധരനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടുള്ള സുഹൃത്ത് വഴിയാണ് പ്രതി 11,000 രൂപയ്ക്ക് എംഡിഎംഎ വാങ്ങിയത്. ഇതു പുറത്തു വിൽപന നടത്തിയാൽ 40,000 രൂപയോളം കിട്ടും. ഉത്സവ പറമ്പുകളിൽ ചട്ടി കളിക്കാൻ എത്തുന്നവർക്ക് വിൽക്കാൻ കൊണ്ടു വന്നതാണെന്നു പറയുന്നു. പ്രതിയെ പിടികൂടിയ സ്ഥലത്ത് ചട്ടി കളിക്കാർ […]Read More

Kerala

നിർത്തിയിട്ടിരുന്ന ബൈക്കുകളിലേക്ക് കാർ ഇടിച്ചുകയറി

ദേശീയപാത ചിറക്കൽപടിക്കു സമീപം നിർത്തിയിട്ടിരുന്ന ബൈക്കുകളിലേക്ക് കാർ ഇടിച്ചുകയറി. ഒഴിവായത് വൻ ദുരന്തം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം. മൈത്രി ഓഡിറ്റോറിയത്തിനടുത്തു കടകൾക്കു സമീപം റോഡരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളും മറ്റൊരു ബൈക്കുമായി യാത്രികനുമുണ്ടായിരുന്നു. ഇതിനിടെ പാലക്കാടു ഭാഗത്തു നിന്നു വന്നിരുന്ന കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ തകർന്നു. ബൈക്കിലിരുന്ന യാത്രികൻ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടം നടക്കുമ്പോൾ മറ്റു ബൈക്കുകളിലുള്ളവർ സ്ഥലത്തില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ദിവസങ്ങൾക്കു മുൻപു മൈത്രി ഓഡിറ്റോറിയത്തിനു സമീപം […]Read More

National

ഷാഹി ഈദ്ഗാഹ് നിർമിക്കാൻ ഔറംഗസേബ് മഥുര ക്ഷേത്രം തകർത്തു;

മഥുരയിലെ കേശവദേവ് ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് കൃഷ്ണന്റെ ജന്മസ്ഥലത്ത് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) റിപ്പോർട്ട്. യുപി സ്വദേശി അജയ് പ്രതാപ് സിംഗ് സമർപ്പിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായി നൽകിയ റിപ്പോർട്ടിലാണ് മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തെക്കുറിച്ചുള്ള 1920ലെ ഗസറ്റിൻ്റെ ചരിത്ര രേഖകളെ അടിസ്ഥാനമാക്കി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തൽ. 1920 നവംബറിലെ ഗസറ്റിൽ നിന്നുള്ള ഭാഗം ഉദ്ധരിച്ചാണ് റിപ്പോർട്ടിലെ പരാമർശം. നസുൽ കുടിയേറ്റക്കാരുടെ […]Read More

National Politics

ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ

ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി അവതരിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പടുക്കവേ സംസ്ഥാനങ്ങൾ വഴി ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതിന് തുടക്കം കുറിക്കുകയാണ് ഉത്തരാഖണ്ഡ്. രാവിലെ ഭരണഘടനയുമായി നിയമസഭയിലെത്തിയ മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി ഏറെ കാലത്തെ കാത്തിരിപ്പ് അവസാനിക്കുകയാണെന്നും നടപടികളോട് കോൺ​ഗ്രസ് സഹകരിക്കണമെന്നും പറഞ്ഞു. ബിജെപി എംഎൽഎമാരുടെ ജയ് ശ്രീറാം വിളികൾക്കിടയിലാണ് മുഖ്യമന്ത്രി ബിൽ അവതരിപ്പിച്ചത്. എന്നാൽ തിടുക്കത്തിലാണ് നടപടിയെന്നും, കരട് ബിൽ വായിക്കാൻ പോലും ബിജെപി സമയം നല്കിയില്ലെന്നും […]Read More

Kerala National Politics

കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിന്‍റെ സമരത്തിന് അനുമതി; മുഖ്യമന്ത്രി ഇന്ന്

കേന്ദ്ര അവഗണയ്‌ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഡൽഹി സമരം ജന്തർ മന്ദറിൽ നടത്താൻ അനുമതി. മുൻപ് രാംലീല മൈതാനിയിലേക്ക് വേദി മാറ്റണമെന്നാണ് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നത്. പിന്നടി പൊലീസ് അനുമതി നൽകുകയായിരുന്നു. സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലെത്തും. ഫെബ്രുവരി 8 നാണ് കേന്ദ്ര സർക്കാരിന്‍റെ അവഗണനയ്ക്കെതിരേ മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ സമരം നടത്തുന്നത്. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കും പ്രതികാര നടപടികൾക്കുമെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കോൺഗ്രസ് അധ്യക്ഷൻ […]Read More

Kerala

ഡോ.വന്ദനദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല

ഡോ വന്ദനദാസ് കൊലക്കേസില്‍ സി ബി ഐ അന്വേഷണം ഇല്ല. ഡോ. വന്ദനയുടെ അച്ഛൻ മോഹൻദാസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. അപൂർവ്വമായ സാഹചര്യം കേസിൽ ഇല്ലെന്ന് വിലയിരുത്തിയാണ് ഹര്‍ജി തള്ളിയത്. സന്ദീപ് മാത്രമാണ് കേസിലെ ഏക പ്രതിയെന്നും ഉദ്യോഗസ്ഥർക്ക് എതിരെ കണ്ടെത്തലൊന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഇടപെടാൻ സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. 106 സാക്ഷികളെ വിസ്തരിക്കുകയും സമഗ്രമായ അന്വേഷണത്തിന് ശേഷം 89-ാം ദിവസം അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും […]Read More

Health Kerala

ഒബിസിറ്റി സര്‍ജന്മാരുടെ ദേശീയ സമ്മേളനം ഏഴ് മുതല്‍ പത്ത്

കൊച്ചി: ഒബിസിറ്റി സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യയുടെ 21-ാം ദേശീയ സമ്മേളനം ഫെബ്രുവരി ഏഴ് മുതല്‍ പത്ത് വരെ കൊച്ചി ലേ മെറിഡിയനില്‍ നടക്കും. കേരളത്തില്‍ ആദ്യമായി നടക്കുന്ന ഒബിസിറ്റി സര്‍ജന്മാരുടെ സമ്മേളനം വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയുടെ മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗം, കീഹോള്‍ ക്ലിനിക്, വെര്‍വന്‍ഡൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഏഴിന് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് സര്‍ജന്‍സ് ഫോര്‍ ഒബിസിറ്റി പ്രസിഡന്റ് ഡോ. ഗര്‍ഹാള്‍ഡ് പ്രാഗര്‍(വിയന്ന) സമ്മേളനം […]Read More

Kerala Politics

​​​ഗണേഷ് കുമാറിന്റെ പ്രഖ്യാപനം നടപ്പിലായില്ല; ​മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ

ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്കുമാറിന് 20 പേഴ്ണൽ സ്റ്റാഫ് അം​ഗങ്ങൾ. പൊതുഭരണവകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞക്ക് മുമ്പ് പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങളുടെ എണ്ണം കുറക്കുമെന്ന് ​ഗണേഷ്കുമാർ അറിയിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനം നടപ്പിലായില്ല. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പേഴ്സണൽ സ്റ്റാഫം​ഗങ്ങളുടെ എണ്ണം കുറക്കുമെന്നായിരുന്നു ​ഗണേഷ് കുമാർ ആദ്യം പ്രഖ്യാപിച്ചിരുന്നത്. പരമാവധി 25 പേരെ ഒരു മന്ത്രിക്ക് പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താം.​ഗണേഷ്കുമാറിന്റെ പിഎസിന്റെയും ഒരു ഡ്രൈവറുടെയും ഉത്തരവാണ് ആദ്യം പുറത്തിറക്കിയത്. തുടർന്നാണ് മുഴുവൻ സ്റ്റാഫുകളെയും ഉൾപ്പെടുത്തി […]Read More

Kerala

എസ്എഫ്‌ഐ പ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 9

എസ്എഫ്‌ഐ പ്രവര്‍ത്തകയായ കോളേജ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയ കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. പടിഞ്ഞാറേ കല്ലട കോയിക്കല്‍ ഭാഗം സ്വദേശിയും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് പെണ്‍കുട്ടി ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കിയത്. പ്രതിക്ക് എതിരെ പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ്. 2022 ഒക്ടോബറിലാണ് വിശാഖ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. എസ്എഫ്‌ഐയുടെ മാതൃകം പരിപാടിക്കിടെയാണ് ഇരുവരും ആദ്യം കാണുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി. […]Read More