ഡോ, വന്ദനദാസിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് പിതാവ് മോഹന്‍ദാസ് അറിയിച്ചു. കൃത്യമായ അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള ഏജൻസി വേണമെന്നായിരുന്നു ആഗ്രഹം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതിൽ തീരുമാനം ആകാത്തത് കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് വന്ദനയുടെ പിതാവ് പറഞ്ഞു. 20 തവണയാണ് ഹർജി മാറ്റിവച്ചത്. 6 ജഡ്ജിമാർ മാറി വന്നു. അതിനൊടുവിലാണ് സിബിഐ അന്വേഷണം വേണ്ടെന്ന വിധി വന്നത്.ഇതുവരെ സർക്കാരിനെതിരെ ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. കോടതിയിൽ […]Read More
പരമ്പരാഗത സുരക്ഷാ സംവിധാനങ്ങള്‍ക്കപ്പുറം സിസിടിവി ആപ്ലിക്കേഷനുകളുടെ വികാസം റിട്ടെയ്ല്‍ മാനെജ്‌മെന്റ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പോലുള്ള മേഖലകളില്‍ സ്മാര്‍ട്ട് വീഡിയൊകളുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഉപഭോക്തൃ സൗഹൃദം മുതല്‍ അത്യാധുനിക എഐ വരെയുള്ള നിരവധി കാമറകളുടെ സാന്നിധ്യത്താല്‍ രാജ്യത്തെ സിസിടിവി വിപണി വന്‍ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. അത് 2028ഓടെ 3.3 ബില്യണ്‍ ഡോളര്‍ മുതല്‍ 8.43 വരെ ആവാം. ഒരു സ്മാര്‍ട്ട് വീഡിയൊ സ്ഥാപിക്കുന്നതില്‍ പ്രത്യേക സ്റ്റോറേജിന് വലിയ പ്രാധാന്യമാണുള്ളത്. 24-7 സമയങ്ങളിലും വീഡിയൊ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന് ഉയര്‍ന്ന സ്‌റ്റോറേജ് തന്നെ […]Read More
വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ കാര്യത്തിൽ കോടതികളിൽ തുടരെ തുടരെ ഹർജികൾ എത്തുന്നതിൽ അതൃപ്തിയുമായി അലഹബാദ് ഹൈക്കോടതി. പല ഹർജികളും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് വിമർശിച്ച ഹൈക്കോടതി ഹർജികൾ ഒന്നിച്ചാക്കണമെന്ന് നീരീക്ഷിച്ചു. പള്ളിയിലെ നിലവറകളിൽ സമഗ്ര സർവേ ആവശ്യപ്പെട്ടുള്ള ഹർജി ഈ മാസം15ന് ജില്ലാ കോടതി പരിഗണിക്കും. പള്ളിയിലെ നിലവറയിൽ പൂജ നടത്താനുള്ള ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിജ് കമ്മറ്റി നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് രോഹിത്ത് രഞ്ജൻ ആഗർവാൾ വിമർശനം ഉന്നയിച്ചത്. പല ഹർജികളും ഗ്യാൻവാപ്പികേസിനെ സങ്കീർണ്ണമാക്കുകയാണ്. പഴയ […]Read More
എൻസിപിയിലെ പിളർപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിൽ അജിത് പവാർ വിഭാഗത്തെ യഥാർത്ഥ എൻ സി പി യായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തോടെ നിലവിലെ എന്‍സിപിയെന്ന പാര്‍ട്ടി പേരും ചിന്ഹവും ഉള്‍പ്പെടെ ശരദ് പവാര്‍ വിഭാഗത്തിന് നഷ്ടമാകും. എൻസിപി എന്ന പേരും ചിഹ്നവും അജിത് പവാർ പക്ഷത്തിനായിരിക്കും ഇനി ഉപയോഗിക്കാനാകുക. എന്‍സിപി അജിത് പവാര്‍ വിഭാഗമാണ് യഥാര്‍ത്ഥ എന്‍സിപിയെന്നും ശരദ് പവാര്‍ വിഭാഗം […]Read More
വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങി. പുൽപള്ളി സുരഭിക്കവലയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. പാലമറ്റം സുനിലിന്റെ ആടിനെ ഇന്നലെ രാത്രി എട്ടുമണിയോടെ കടുവ ആക്രമിച്ചു കൊന്നു. വയനാട്ടിൽ ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് കടുവയുടെ ആക്രമണം ഉണ്ടാവുന്നത്. ഈ മേഖലയിൽ സ്ഥിരമായി കടുവയുടെ സാന്നിധ്യമുള്ളതിനാൽ പ്രദേശത്ത് കൂടും ക്യാമറയും വനം വകുപ്പ് സ്ഥാപിച്ചു.Read More
കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ട ഐസിസ് പ്രവർത്തകൻ റിയാസ് അബൂബക്കറിനെതിരായ കേസിൽ എൻഐഎ കോടതി ഇന്ന് വിധി പറയും. രാവിലെ 11 മണിക്കാണ് കൊച്ചി എൻഐഎ കോടതി വിധി പറയുക. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എൻഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തി […]Read More
സംസ്ഥാനത്ത് പുതുതായി വാഹനം വാങ്ങുന്നവർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. ഡ്രൈവിങ് ലൈസൻസ് ലഭിക്കാത്തവരുടെ എണ്ണം ഏഴര ലക്ഷം. പ്രിന്റിങ്ങ് കാർഡ് വിതരണം ചെയ്യുന്ന കമ്പനിക്ക് മോട്ടോർ വാഹന വകുപ്പ് പണം നൽകാത്തതിനാൽ വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം.നവംബർ 16 നാണ് ഡ്രൈവിംഗ് ലൈസൻസിന്റെ അച്ചടി നിർത്തിയത്. 23ന് ആർസി ബുക്ക് പ്രിന്റിങ്ങും നിർത്തി. 8 കോടിയോളം രൂപ സർക്കാർ കുടിശിക വരുത്തിയതോടെയാണ് കരാർ എടുത്ത സ്വകാര്യ കമ്പനി പ്രിന്റിങ് അവസാനിപ്പിച്ചത്.ഏറ്റവും അവസാനം ഇരുപതിനായിരം കാർഡുകളാണ് കമ്പനി, മോട്ടോർ […]Read More
വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെയുള്ള വിധി. 2021 ജൂണ്‍ 30 ന് പരാതിക്കാരന്റെ വാഹനം തിരൂരില്‍ അപകടത്തില്‍പ്പെട്ടു. വാഹനത്തിനും യാത്രക്കാരനും ഗുരുതരമായ പരുക്കേറ്റു. എയര്‍ ബാഗ് പ്രവര്‍ത്തിക്കാത്തതിനാലാണ് ഗുരുതരമായ പരുക്ക് പറ്റാന്‍ കാരണമെന്നും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് വാഹന നിര്‍മ്മാണത്തിലെ പിഴവു കാരണമാണെന്നും ആരോപിച്ചാണ് ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്. […]Read More
പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവിന് 123 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനൊന്നും പന്ത്രണ്ടും വയസ്സ് പ്രായമുള്ള മക്കളെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. പ്രതിക്ക് തടവുശിക്ഷക്ക് പുറമെ 8.85ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നത്. രണ്ട് കേസുകളിലായി പിഴയായി വിധിച്ച 8.85 ലക്ഷം രൂപ മക്കൾക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി […]Read More
കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം പറപ്പൂർ സ്വദേശി ഹാരിസാണ് അറസ്റ്റിലായത്. ഊട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസിൽ വെച്ചാണ് സംഭവം. ഇയാൾ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ മലപ്പുറം വഴിക്കടവ് പൊലീസാണ് കേസെടുത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.Read More