Cancel Preloader
Edit Template
World

പറന്നുയര്‍ന്ന വിമാനത്തിൽ യുവാവിന്‍റെ പരാക്രമം; അമ്പരന്ന് യാത്രക്കാര്‍, പിന്നീട്,

വിമാനത്തില്‍ അക്രമാസക്തനായി യാത്രക്കാരന്‍. വിമാനത്തിന്‍റെ ശുചിമുറി നശിപ്പിച്ച യുവാവ് ക്യാബിന്‍ ക്രൂവിനെയും മര്‍ദ്ദിച്ചു. ബാങ്കോക്കില്‍ നിന്ന് ഹിത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട തായ് എയര്‍വേയ്സിലാണ് സംഭവം ഉണ്ടായത്. ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. എയര്‍ സ്റ്റുവാഡിനെ അടിച്ച യാത്രക്കാരന്‍ വിമാനത്തിലെ ടോയ്ലറ്റും തകര്‍ത്തു. 35കാരനായ ബ്രിട്ടീഷുകാരൻ വിമാന ജീവനക്കാരനെ ഇടിക്കുകയും ഇടിയുടെ ശക്തിയില്‍ ഇയാള്‍ നിലംപതിക്കുകയുമായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പരന്ന് പോയ യാത്രക്കാര്‍ അക്രമാസക്തനായ യുവാവിനെ നിയന്ത്രിക്കാന്‍ നോക്കി. പിന്നീട് യാത്രക്കാര്‍ ഇടപെട്ട് ഇയാളുടെ കൈകള്‍ കെട്ടുകയായിരുന്നു. ഏതാനും […]Read More

Kerala

13കാരന്റെ ആത്മഹത്യയിൽ അന്വേഷണം;സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

കലവൂരിൽ ഏഴാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. കാട്ടൂർ വിസിറ്റേഷൻ പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരുന്ന 13 വയസുകാരൻ പ്രജിതിനെ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രജിത് പഠിച്ചിരുന്ന സ്‌കൂളിനെതിരെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വരികയായിരുന്നു.ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്റെ വിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്. എന്നാൽ കാട്ടൂർ വിസിറ്റേഷൻ സ്‌കൂൾ അധികൃതർ ആരോപണങ്ങൾ എല്ലാം നിഷേധിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ച അവസാന പിരീയഡിന് […]Read More

Kerala

സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഭര്‍ത്താവ് പെട്രോളൊഴിച്ചു തീകൊളുത്തി

ചേര്‍ത്തലയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കടക്കരപ്പിള്ളി സ്വദേശി ആരതിയെയാണ് ഭര്‍ത്താവ് ശ്യാംജിത്ത് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം ഭര്‍ത്താവ് തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബപ്രശ്‌നമാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും പരസ്പരം പിരിഞ്ഞാണ് കഴിയുന്നത്. ചേര്‍ത്തലയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കസ്റ്റര്‍ റിലേഷന്‍ […]Read More

Kerala

കുട്ടിയെ കാണാതായ സംഭവം ; സഹോദരങ്ങൾ പറയുന്ന മൊഴിയിൽ

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പൊലീസ്. അന്വേഷണത്തിൽ നിർണായകമായിരിക്കുകയാണ് ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യം. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. അവർക്കിടയിൽ കുട്ടി ഉള്ളതായാണ് സംശയം. കുട്ടിയെ കാണാതായതിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. മുട്ടത്തറ- ഈഞ്ചക്കൽ സർവീസ് റോഡിലെ ഇന്ത്യൻ ഓയിലിന്റെ ട്രിവാൻഡ്രം ഡിവിഷണൽ ഓഫീസിൽ നിന്നാണ് ദൃശ്യങ്ങൾ ശേഖരിച്ചത്. അതേസമയം, അന്വേഷണത്തിന്റെ ഭാ​ഗമായി കൂടുതൽ […]Read More

Kerala

ടി പി കേസ്; വിചാരണ കോടതി ശിക്ഷ ശരിവെച്ച്

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. കുഞ്ഞനന്തൻ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം, കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടത് വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. എന്നാല്‍, മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ട വിധി കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ […]Read More

Kerala Weather

ചൂട് കഠിനം: മൂന്ന് ജില്ലകളിൽ താപനില മുന്നറിയിപ്പ്

കേരളത്തിൽ ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം കോഴിക്കോട് കണ്ണൂർ ജില്ലകളിലാണ് താപനില ഉയരും എന്ന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സാധാരണയേക്കാൾ മൂന്നു മുതൽ 4 ഡിഗ്രി വരെ താപനില ഉയരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കോഴിക്കോട് ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രിവരെയും ഉയരാമെന്നാണ് മുന്നറിയിപ്പ്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. […]Read More

Kerala

തൂക്കത്തിനിടെ കുഞ്ഞ് താഴെ വീണ സംഭവം; സ്വമേധയാ കേസെടുത്ത്

പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ തൂക്ക വഴിപാടിനിടെ കുഞ്ഞ് താഴെവീണ് പരിക്കേറ്റ സംഭവത്തില്‍ പോലീസ് സ്വമേധയ കേസെടുത്തു. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിചേർത്താണ് അടൂർ പോലീസ് സ്വമേധയ കേസെടുത്തത്. സിനുവിന്‍റെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണ് പരിക്കേറ്റതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഗരുഡൻ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡൻ തൂക്കത്തിൽ […]Read More

Kerala

തലസ്ഥാന നഗരിയിൽ നിന്നും 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 9

തലസ്ഥാന ന​ഗരിയിൽ നിന്നും 2 വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയിട്ട് 9 മണിക്കൂർ പിന്നിടുന്നു. ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീന ദേവി ദമ്പതികളുടെ മകളായ മേരിയെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കുഞ്ഞിനെ കാണാതായിരിക്കുന്നതെന്നാണ് മാതാപിതാക്കൾ നൽകിയിരിക്കുന്ന മൊഴി. റെയിൽവേ ട്രാക്കിന് സമീപമാണ് സഹോദരങ്ങൾക്കൊപ്പം കൊതുകുവലക്കുള്ളിൽ കുഞ്ഞ് ഉറങ്ങാൻ കിടന്നത്.അതിർത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലീസ്. പേട്ട ഓൾസെയിന്റ്സ് കോളേജിന് സമീപത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ആക്റ്റീവ സ്കൂട്ടർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുന്നത്. ഉന്നത […]Read More

Kerala

തിരുവനന്തപുരത്ത് നാടോടി ദമ്പതികളുടെ രണ്ടു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു

തിരുവനന്തപുരം പേട്ടയിൽ 2 വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് എടുത്തു കൊണ്ടു പോയതെന്ന് പരാതി ഉയർന്നിരിക്കുന്നത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്. ഹൈദ്രബാദ് എൽ പി നഗർ സ്വദേശികളാണ് ഇവര്‍. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇവർക്ക് […]Read More

Kerala

ക്ഷേത്രത്തിലെ ഗരുഡൻ തൂക്കം വഴിപാടിനിടെ 10 മാസം പ്രായമുള്ള

പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡൻ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ് അപകടം. 10 മാസം പ്രായമുള്ള കുഞ്ഞാണ് തൂക്കുകയറിൽ നിന്നും വേർപ്പെട്ട് താഴെ വീണത്. പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ക്ഷേത്രിൽ ഗരുഡൻ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡൻ തൂക്കത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് […]Read More