Cancel Preloader
Edit Template
Kerala

സിപിഎം നേതാവിന്റെ കൊലപാതകം; കാരണം വ്യക്തി വിരോധമെന്ന് പ്രതി

കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പോലീസ്. പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചെന്നും പ്രതി മൊഴി നല്‍കി. പാർട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിലാഷിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.ഇന്നലെ ക്ഷേത്രോത്സവത്തിനിടെയാണ് കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി പെരുവട്ടൂർ […]Read More

Kerala Politics

സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു ; കൊയിലാണ്ടിയില്‍ ഇന്ന്

സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പെരുവട്ടൂർ പുളിയോറവയൽ പിവി സത്യനാഥൻ (62) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ.സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിഷാഷ് പിടിയിലായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ ആണ്.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് […]Read More

Kerala

‘H’ ഒഴിവാക്കി; ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ പരിഷ്കാരങ്ങള്‍

സംസ്ഥാനത്തെ ‍ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് പുതിയ പരിഷ്കാരം. പകരം സിഗ്സാഗ് ഡ്രൈവിങും പാര്‍ക്കിങും ഉള്‍പ്പെടുത്തും. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ​ഗിയറുള്ള വാഹനം ഉപയോ​ഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു. ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ് നടത്തണം എന്നാണ് പുതിയ നിര്‍ദ്ദേശം. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ […]Read More

Kerala

17കാരിയുടെ മൃതദേഹം കണ്ടെത്തിയത് മേല്‍ വസ്ത്രമില്ലാതെ; ദുരൂഹത ആരോപിച്ച്

എടവണ്ണപ്പാറയിലെ ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 17 കാരിയുടെ വസ്ത്രം കണ്ടെത്തി. ചാലിയാറില്‍ മൃതദേഹം കണ്ടതിന് സമീപത്ത് പുഴയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ വസ്ത്രം കണ്ടെത്തിയത്. വാഴക്കാട് പൊലിസിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയോടെ പുഴയില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. മേല്‍വസ്ത്രമില്ലാതെയാണ് ഇവിടെ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയ സമയത്ത് റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ രണ്ട് യുവാക്കള്‍ ബൈക്കിലെത്തിയിരുന്നു. പെണ്‍കുട്ടി […]Read More

National

അക്ബര്‍, സീത എന്ന് പേരിട്ടത് ശരിയല്ല, സിംഹങ്ങളുടെ പേര്

‘ പശ്ചിമ ബംഗാളിലെ സിംഹ വിവാദവുമായി ബന്ധപ്പെട്ട ഹർജിയിൽ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേര് നൽകിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സർക്കാരിന് കോടതി ഉപദേശിച്ചു. അതേസമയം, വിഎച്ച്പി നൽകിയ റിട്ട് ഹർജി അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. റിട്ട് ഹർജിയായി ഈ ആവശ്യം നിലനിൽക്കില്ലെന്ന് അറിയിച്ച കോടതി, പൊതുതാൽപര്യ ഹർജിയായി മാറ്റാൻ നിർദ്ദേശിച്ചു. പത്ത് ദിവസത്തിനുള്ളിൽ റെഗുലർ ബെഞ്ചിന് മുന്നിൽ സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.ബംഗാളിൽ അല്ലാതെ തന്നെ നിരവധി വിവാദങ്ങളുണ്ട്. […]Read More

Kerala

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുൻ സർക്കാർ പ്ലീഡർ

നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ സർക്കാർ അഭിഭാഷകൻ പിജി മനു ജാമ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. പ്രമേഹ രോഗം വർദ്ധിച്ചതിനാൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ശസ്ത്രക്രിയ കഴിഞ്ഞ ഇടത് കാലിൽ സ്റ്റീൽ ഇട്ട സ്ഥലത്ത് പഴുപ്പ് ഉണ്ടെന്നതടക്കം ചൂണ്ടികാട്ടിയാണ് ഹർജി. അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തെന്നും ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാൽ ജാമ്യം നൽകണമെന്നുമാണ് വാദം. ഹർജിയിൽ ഹൈക്കോടതി സർക്കാറിന്‍റെ നിലപാട് തേടി. കഴിഞ്ഞ […]Read More

Politics

അച്ഛനെ കൊന്നത് യുഡിഎഫ് സർക്കാർ ‘; ആരോപണവുമായി പികെ

‘ അച്ഛനെ കൊന്നത് യുഡിഎഫ് സർക്കാരാണെന്ന ആരോപണവുമായി പികെ കുഞ്ഞനന്തൻ്റെ മകൾ ഷബ്‌ന. കെഎം ഷാജി തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് എറിഞ്ഞുനോക്കുകയാണ്. ഷാജിയുടേത് വെറും ജൽപനം മാത്രമാണെന്നും ഷബ്‌ന പറഞ്ഞു. അച്ഛന് ചികിത്സ നിഷേധിച്ചത് യുഡിഎഫ് സർക്കാരാണ്. ചികിത്സക്ക് വേണ്ടി നിരന്തരം ശ്രമിച്ചിരുന്നുവെങ്കിലും യുഡിഎഫ് സർക്കാരിന്റെ കാലത്ത് മികച്ച ചികിത്സ ലഭിച്ചിരുന്നില്ല. പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് നല്ല ചികിത്സ ലഭിച്ചതെന്നും അപ്പോഴേക്കും അവസ്ഥ മോശമായിരുന്നുവെന്നും ഷബ്ന പറഞ്ഞു. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായിരുന്ന […]Read More

Politics

വയനാട്ടിൽ ആനി രാജ;തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ

ലോക്സഭ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരത്തെ സിപിഐ സ്ഥാനാർത്ഥിയാകുന്നത് മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. മത്സരത്തിന് പന്ന്യൻ സമ്മതമറിയിച്ചതായി സിപിഐ വ്യക്തമാക്കി. വയനാട്ടിൽ ആനി രാജ സിപിഐ സ്ഥാനാർഥിയാകും. തൃശൂരിൽ വി. എസ്. സുനിൽകുമാർ, മാവേലിക്കരയിൽ സി.എ അരുൺകുമാർ എന്നിവരും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ഫെബ്രുവരി 26 ന് നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും അന്തിമ തീരുമാനം.Read More

Business

ഇന്ത്യ വിട്ടുപോകരുത്; ബൈജു രവീന്ദ്രന് കുരുക്കായി ഇഡി നോട്ടീസ്

രാജ്യത്തെ പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പുതിയ റിപ്പോർട്ട്. ബൈജൂസ്‌ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനോട് രാജ്യം വിട്ടുപോകരുതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. 43കാരനായ സംരംഭകനെതിരെ കേന്ദ്ര ഏജൻസി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചുവെന്നാണ് ലഭ്യമായ വിവരം.ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇഡി നിര്‍ദേശിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. നേരത്തെ തന്നെ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലർ നിലവിലുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഈ നടപടി. എന്നാല്‍ […]Read More

Kerala

രണ്ടു വയസ്സുകാരിയെ കാണാതായ സംഭവം; കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ്

ചാക്കയിൽ നിന്ന് രണ്ട് വയസ്സുകാരിയെ കാണാചതായ സംഭവത്തിൽ ഡി എൻ എ പരിശോധന നടത്താൻ നീക്കം. കുട്ടിയുമായി ബന്ധപ്പെട്ട ഒരു വിവരവും രക്ഷിതാക്കൾ നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പോലീസ് നടപടി. നിലവിൽ ശിസുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ ഉള്ള കുട്ടിയുടെ ഡി എൻ എ ഫലം കൂടി പരിശോധിച്ച ശേഷമേ വിട്ടുനൽകൂ.അന്വേഷണത്തോട് മാതാപിതാക്കളും ബന്ധുക്കളും സഹകരിക്കുന്നില്ല. പോലീസ് ആവർത്തിച്ച് ചോദിച്ചിട്ടും കുട്ടിയെ‌ സംബന്ധിക്കുന്ന ഒരു രേഖകളും കുടുംബം ഹാജരാക്കിയിട്ടില്ല. തുടക്കം മുതൽക്ക് മാതാപിതാക്കളുടെ ഇടപെടലിൽ പോലീസിന് സംശയങ്ങളുണ്ട്.ഈ സാഹചര്യത്തിലാണ് […]Read More