Cancel Preloader
Edit Template
Kerala Weather

ചൂട് കൂടുന്നു; വാഹനങ്ങള്‍ അഗ്‌നിക്കിരയാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.. മോട്ടോർ

കേരളത്തില്‍ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വാഹനങ്ങള്‍ അഗ്‌നിക്കിരയാകാമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. വേനല്‍ക്കാലത്ത് വാഹനങ്ങള്‍ അഗ്‌നിക്കിരയാകുന്നത് അപൂര്‍വമല്ലെന്നും ഈ അവസ്ഥ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ എം വി ഡി വ്യക്തമാക്കുന്നത്.അഗ്‌നിബാധയ്ക്ക് സാധ്യത നല്‍കുന്ന ഘടകങ്ങള്‍ ഒഴിവാക്കുക എന്നതാണ് ഇതിന് പ്രാഥമികമായി ചെയ്യേണ്ടതെന്നും മറ്റ് പരിഹാരമാര്‍ഗങ്ങള്‍ എന്തൊക്കെയെന്നും എം വിഡിയുടെ പോസ്റ്റില്‍ പറയുന്നു.എം വി ഡിയുടെ പോസ്റ്റ് ഇങ്ങനെ ചൂടു കൂടുന്നു……വാഹനങ്ങളിലെ അഗ്‌നിബാധയും……. വേനല്‍ കടുക്കുകയാണ് സ്വാഭാവികമായും അന്തരീക്ഷ […]Read More

Kerala

വെടിക്കെട്ട് നടത്തിയത് അനുമതിയില്ലാതെ; അമ്പല കമ്മിറ്റിക്കെതിരെ കേസെടുത്ത് പോലീസ്

തൃപ്പൂണിത്തുറയിൽ സ്ഫോടനത്തിന് പിന്നാലെ നിർണായക വിവരങ്ങൾ പുറത്ത്. പുതിയകാവ് ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിന് അമ്പലക്കമ്മിറ്റിക്ക് അനുമതി നൽകിയിരുന്നില്ലെന്നും അനധികൃതമായാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി. വെടിക്കെട്ട് നടത്തരുതെന്ന് അമ്പല കമ്മിറ്റിക്കും പടക്ക കരാറുകാർക്കും നിർദേശം നൽകിയിരുന്നു. വെടിക്കെട്ടിന് അനുമതിയും നൽകിയിരുന്നില്ല. പുതിയകാവ് ക്ഷേത്രത്തിൽ ഇന്നലെ തെക്കുംപുറം വിഭാഗം സ്ഫോടകവസ്തുക്കൾ പൊട്ടിച്ചതും അതുമതി ഇല്ലാതെയായിരുന്നു. തെക്കുംപുറം എൻ എസ് എസ് കരയോഗം ഭാരവാഹികൾക്കെതിരെ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. ഇന്ന് വൈകുന്നേരം വടക്കുംപുറം കരയോഗത്തിൻ്റെ വെടിക്കെട്ടായിരുന്നു നടത്താനിരുന്നത്. […]Read More

Kerala

തൃപ്പൂണിത്തറയിൽ സ്ഫോടനം, ഒരാൾ മരിച്ചു, സ്ത്രീകളും കുട്ടികളുമടക്കം 16

തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അനുമതിയില്ലാതെ ആണ് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്ന് ജില്ലാ ഫയർഫോഴ്സ് അറിയിച്ചു. തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് നാടിനെയാകെ നടുക്കിയ അപകടമുണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. […]Read More

Kerala National

റേഷൻ കടകളിൽ മോദി ചിത്രം; ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയെന്ന്

റേഷൻ കടകളിൽ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര നിർദ്ദേശം ലഭിച്ചു, പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ റേഷൻ ഷോപ്പുകളിൽ പ്രചരിപ്പിക്കുകയെന്നത് ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയാണ്. കേരളം ഇത് നടപ്പാക്കില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ഭക്ഷ്യസെക്രട്ടറി സംസ്ഥാന ഭക്ഷ്യസെക്രട്ടറിക്ക് നൽകിയ കത്തിലെ നിർദ്ദേശങ്ങളിൽ റേഷൻ കടകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ചിത്രമുളള ബാനറുകൾ സ്ഥാപിക്കണം, പ്രധാനമന്ത്രിയുടെ ചിത്രങ്ങളുള്ള കവറുകൾ […]Read More

Kerala

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം; ഉന്നത തലയോഗം

വയനാട്ടില്‍ തുടരുന്ന വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിൽ ഉന്നത തലയോഗം വിളിച്ച് മുഖ്യമന്ത്രി.വനമന്ത്രിയും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും ഉന്നതലയോഗത്തില്‍ പങ്കെടുക്കും. അതേസമയം വയനാട്ടിലെ ജനങ്ങളുടെ ആശങ്ക മാറ്റുന്നതിൽ സർക്കാർ പൂർണ്ണ പരാജയെമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ബോധമില്ലാത്ത ആനയല്ല, കഴിവ് കേട്ട സർക്കാർ ആണ്‌ അജീഷിന്‍റെ മരണത്തിൽ ഒന്നാം പ്രതിയെന്നും അദ്ദേഹം പറഞ്ഞു.വയനാട്ടില്‍ വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവച്ച് […]Read More

Kerala National

വീണയ്ക്ക് ഇന്ന് നിർണായകം; എക്സാലോജിക്കിന്റെ ഹർജി ഇന്ന് കർണാടക

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ചിന് മുന്നിലാണ് ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഐ ടി കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്‌എഫ്ഐഒ അന്വേഷണത്തിനു തടയിടണമെന്നാണ് ഹർജിയില്‍ കമ്പനി ആവശ്യപ്പെടുന്നത്. എസ്‌എഫ്ഐഒ ഇപ്പോൾ നടത്തി വരുന്ന അന്വേഷണത്തിന് ആധാരമായ വിവരങ്ങൾ കമ്പനിക്ക് ലഭ്യമാക്കണമെന്നും ഏജൻസിയുടെ തുടർനടപടികൾക്കെല്ലാം ഇടക്കാല സ്റ്റേ അനുവദിക്കണമെന്നുമാണ് ഹർജിയിലെ […]Read More

Kerala

ആളെക്കൊല്ലി ബേലൂര്‍ മഖ്‌നയെ ഇന്ന് പിടികൂടാൻ നടപടികള്‍ ആരംഭിച്ചു

കാട്ടാന ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള നടപടികള്‍ ഇന്ന് രാവിലെ വീണ്ടും തുടങ്ങുമെന്ന് വനംവകുപ്പ്. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്ന മുറയ്ക്കാകും ദൗത്യ സംഘം നീങ്ങുക. ആന ഏതു ഭാഗത്തു തമ്പടിക്കുന്നു എന്ന് നോക്കി ആദ്യം ട്രാക്കിങ് വിദഗ്ധര്‍ ഇറങ്ങും. കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിനറി സംഘം മയക്കുവെടി വയ്ക്കാന്‍ നീങ്ങും. അതിവേഗത്തില്‍ ആണ് ആനയുടെ നീക്കം. ഇത് ദൗത്യത്തിനു വെല്ലുവിളിയാണ്. രാവിലെ തന്നെ മോഴയെ ട്രാക് ചെയ്യനായാല്‍ എളുപ്പം നടപടികള്‍ പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ. […]Read More

Kerala National World

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെ സ്വതന്ത്രരാക്കി

ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം 8 പേരെയും വിട്ടയച്ചു. ഇവരിൽ ഏഴു പേരും നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് […]Read More

Kerala

ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി

ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു.ഉടുമ്പൻചോല പാറക്കൽ ഷീലയാണ് മരിച്ചത്. അയൽവാസിയായ ശശികുമാറാണ് വെള്ളിയാഴ്ച്ച ഷീലയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി അപായപ്പെടുത്തിയത്. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രതിയായ ശശികുമാർ പൊലീസ് കസ്റ്റഡിയിലാണ്. സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ ജീവനക്കാരാണ് ഷീലയും ശശികുമാറും. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. ഏലം ശേഖരിക്കുന്ന സ്റ്റോറിനടുത്തുവെച്ച് ഷീലയെ ശശികുമാര്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് എസ്റ്റേറ്റ് ലയത്തിനുള്ളിലേക്ക് […]Read More

Kerala

എറണാകുളത്ത് ബാറിൽ വെടിവെപ്പ് ;രണ്ടു പേര്‍ക്ക് പരുക്ക്

എറണാകുളത്തെ ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് പരുക്ക്. കത്രിക്കടവ് ഇടശേരി ബാറിന് മുന്നിലാണ് സംഭവം. ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഭവം. സിജിന്റെ വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ തന്നെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സിസി […]Read More