Cancel Preloader
Edit Template
Blog

കടുത്ത ചൂടിൽ എവിടേക്ക് യാത്ര പോകുമെന്ന് ആലോചിച്ചിരിക്കുകയാണോ? എങ്കിൽ

പുറത്തിറങ്ങാൻ പോലും പറ്റാത്ത ചൂടാണ് ഓരോ ദിവസവും വർദ്ധിച്ചു വരുന്നത്. വർദ്ധിച്ചുവരുന്ന ചൂടുകാരണം യാത്ര പോകാൻ മടിച്ചിരിക്കുകയാണോ? എങ്കിൽ ഈ കടുത്ത വേനലിലും മഞ്ഞുമൂടുന്ന കാഴ്ചകളുമായി സഞ്ചാരികളെ വിളിക്കുകയാണ് ഉറിതൂക്കി മല. കോഴിക്കോട് ജില്ലയിലാണ് ഉറിതൂക്കിമല. സാഹസികയാത്ര ഇഷ്ടപ്പെടുന്ന ആളുകൾക്ക് ആകർഷണീയമായ കാഴ്ചകൾ ഇവിടെയുണ്ട്.സമുദ്രനിരപ്പിൽ നിന്നും 2000ത്തോളം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടയ്ക്കിടെ വന്ന് മറഞ്ഞ് പോകുന്ന കോടമഞ്ഞും ഉയരംകൂടിയ കുന്നുകളും പാറക്കൂട്ടങ്ങളും നീർച്ചാലുകളും അരുവികളും പുൽമേടുകളുമെല്ലാമാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. അതു മാത്രമല്ല ഉറി […]Read More

National

കേരളത്തിന് അഭിമാനം;ബഹിരാകാശ യാത്രാ സംഘത്തെ മലയാളി നയിക്കും

ഇന്ത്യയുടെ അഭിമാനമാനമായ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, വിങ് കമാന്‍ഡര്‍ ശുഭാൻശു ശുക്ല  എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍.  തുമ്പ വിഎസ്എസ്‍യിൽ നടന്ന ചടങ്ങില്‍ ഇവര്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും […]Read More

National

അഭിമാന ദൗത്യത്തിന്‍റെ കൗണ്ട്ഡൗണ്‍ :2035ഓടെ സ്വന്തം സ്പേസ് സ്റ്റേഷൻ;

ഗഗൻയാൻ ദൗത്യത്തിനുള്ള ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളെ അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇത് ഇന്ത്യയുടെ അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സഞ്ചാരികള്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ സാഹസികതയാണ്. ഭാരതീയര്‍ ചന്ദ്രനിലിറങ്ങുമെന്നും സമീപ ഭാവിയിൽ ഇന്ത്യയുടെ സ്വന്തം റോക്കറ്റില്‍ ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കുന്ന ദൗത്യം യഥാര്‍ത്ഥ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വന്തം റോക്കറ്റിലാണ് ഇന്ത്യൻ ബഹിരാകാശ യാത്രികര്‍ ഇപ്പോള്‍ ഗഗൻയാൻ ദൗത്യത്തിന്‍റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്നത്.അഭിമാന ദൗത്യത്തിന്‍റെ കൗണ്ട്ഡൗണ്‍ ആണ് ഇവിടെ ആരംഭിക്കുന്നത്. വരും തലമുറകളുടെ ഭാവി […]Read More

Kerala

അമ്മയെ മക്കള്‍ നോക്കി നില്‍ക്കേ അയല്‍വാസി തീകൊളുത്തി കൊന്നു

വീട്ടമ്മയായ യുവതിയെ മക്കളുടെ മുന്നിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം സ്വയം തീകൊളുത്തി സുഹൃത്തായ യുവാവ് ജീവനൊടുക്കി. അഞ്ചല്‍ തടിക്കാട് ആണ് നാടിനെ നടുക്കിയ സംഭവം. തടിക്കാട് പൂവണത്തുംമൂട്ടില്‍ വീട്ടില്‍ ഉദയകുമാറിന്റെ ഭാര്യ സിബിമോള്‍ (37) കൊല്ലപ്പെട്ടത്. തടിക്കാട് പാങ്ങല്‍ കിഴക്കേത്തടത്തില്‍ വീട്ടില്‍ ബിജു (46) ആണ് സിബിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കുട്ടികളുമൊത്ത് വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന സിബിയെ സ്‌കൂട്ടറിലെത്തിയ ബിജു വീട്ടിനുള്ളിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി റൂമിലിട്ട് പൂട്ടി തീ […]Read More

World

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് അബുദാബി

അബുദബിയിലെ റോഡുകളിൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദബി പോലീസ് മുന്നറിയിപ്പ് നൽകി. 2024 ഫെബ്രുവരി 25-നാണ് അബുദബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, റോഡിൽ മനഃപൂർവ്വം വലിയ രീതിയിലുള്ള ശബ്ദം ഉണ്ടാകുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതാണ്. പൊതുസമൂഹത്തിലെ ശാന്തതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിലുള്ളതും, മറ്റുള്ളവർക്ക് അപകടത്തിനിടയ്ക്കുന്ന രീതിയിലുള്ളതുമായ ഡ്രൈവിംഗ് ശീലങ്ങൾക്കും പിഴ ചുമത്തുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് 2000 ദിർഹമാണ് പിഴയായി ചുമത്തുന്നത്. ഇതിന് പുറമെ ഇത്തരം വാഹനങ്ങൾക്ക് 12 […]Read More

Kerala Weather

വേനൽചൂടിൽ വന്യമൃഗങ്ങൾ കാടിറങ്ങാതിരിക്കാൻ ചെക്ക് ഡാമുകൾ നിർമ്മിച്ച് വനം

വേനലില്‍ കേരളത്തിലെ കാടുകളിലും നദികള്‍ വറ്റുകയും ജലലഭ്യത കുറയുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും മൃഗങ്ങള്‍ കാടിറങ്ങുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വയനാട്ടില്‍ കാടിനുള്ളിലെ നീരുറവകളില്‍ നിന്നുള്ള വെള്ളം കെട്ടി നിര്‍ത്തി ചെറിയ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുകയാണ്. സൗത്ത് വയനാട് ഡിവിഷൻ ചെതലത്ത് റെയിഞ്ച് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കോളിമൂല,ആനപ്പന്തി,17 ഏക്കർ, വേരുത്തോട്, ഒന്നാം നമ്പർ ഭാഗങ്ങളിലും വനത്തിനുള്ളിലെ നീർച്ചാലുകളിലും ബ്രഷ് വുഡ് ചെക്ക് ഡാമുകൾ ഇതിനകം നിർമ്മിച്ചു കഴിഞ്ഞു. വേനൽക്കാലം ശക്തിയാവുന്നതോടെ വനത്തിനുള്ളിലെ നീരുറവകൾ വറ്റുന്നത് […]Read More

Kerala National

മോദി ഇന്ന് തിരുവനന്തപുരത്ത്; രണ്ടിടത്ത് പരിപാടികൾ, ഉച്ചയ്ക്ക് ശേഷം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് വിക്രം സാരാഭായി സ്പേസ് സെന്‍ററിലേക്ക് പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20 ന് തമിഴ്നാട്ടിലേക്ക് പോകും. നാളെ ഉച്ചയോടെ തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 1.15 ന് മഹാരാഷ്ട്രയിലേക്ക് പോകും. […]Read More

Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കര്‍ഷക സംഘടനകൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലും വയനാട്ടിലും സ്ഥാനാർത്ഥികളെ നിര്‍ത്താൻ സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്മ അതിജീവന പോരാട്ട വേദി തീരുമാനിച്ചു. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടത്-വലത് മുന്നണികൾക്ക് ഭീഷണി ഉയർത്തുകയാണ് ലക്ഷ്യം. മാർച്ച് പത്തിന് നടക്കുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. സംസ്ഥാനത്തൊട്ടാകെ വന്യമൃഗ ആക്രമണങ്ങളിലും പട്ടയ-ഭൂപ്രശ്നങ്ങളിലും സമര രംഗത്തുള്ള അറുപതിലധികം സംഘടനകളുണ്ട്. ഇവർ ഒറ്റക്കെട്ടായി തരെഞ്ഞെടുപ്പിൽ രംഗത്തിറങ്ങാനാണ് ആലോചന. മനുഷ്യ-വന്യമൃഗ സംഘർഷം രൂക്ഷമായ മണ്ഡലങ്ങളാണ് മത്സരത്തിനായി തെരഞ്ഞെടുത്തരിക്കുന്നത്. 1964 –ലെ ഭൂപതിവ് ഭേദഗതി […]Read More

Kerala

കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു; എൽഡിഎഫ് ഹർത്താൽ

മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടു. അപകടത്തിൽ പരുക്കേറ്റ രണ്ടു പേർ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എസക്കി രാജ, ഭാര്യ റജീന എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം.മൂന്നാർ കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാർ ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. സുരേഷ് കുമാറിൻറെ ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരിൽ കന്നിമല സ്വദേശികളായ എസക്കി രാജ, ഭാര്യ റെജിനാ എന്നിവർക്കാണ് പരിക്കേറ്റത്. […]Read More

Politics

സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു ; തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍

നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ സിഎ അരുണ്‍കുമാര്‍, തൃശൂരില്‍ വിഎസ് സുനില്‍കുമാര്‍, വയനാട്ടിൽ ആനി രാജ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും എല്‍ഡിഎഫ് സജ്ജമാണെന്നും ഒരേ മനസോടെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഷ്ടീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണ്. ബിജെപിയും കോണ്‍ഗ്രസും എല്‍ഡിഎഫിനെതിരെ കൈകോര്‍ക്കുകയാണ്. ഇത്തവണയും ഈ രീതി ഉണ്ടാകാം. മതേതര ബോധത്തിന്റെയും മാനുഷിക ഐക്യത്തിന്റെയും […]Read More