Cancel Preloader
Edit Template
Kerala

‘വാച്ചർമാർക്ക് സുരക്ഷയ്ക്കായി തോക്ക് നൽകണം അജീഷിന്റെ മകൾ’; മരിച്ചവരുടെ

വയനാട്ടില്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷ്, തോല്‍പ്പെട്ടി സ്വദേശി ലക്ഷ്മണന്‍, വെളളമുണ്ട പുളിഞ്ഞാല്‍ സ്വദേശി തങ്കച്ചന്‍ എന്നിവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം-വെള്ളച്ചാലില്‍ സ്വദേശി പോള്‍, കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള പാക്കം -കരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ […]Read More

Kerala

20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു

തിരുവനന്തപുരം വർക്കലയിലെ ചാവർകോട്‌ ഒഴിഞ്ഞ പുരയിടത്തിൽ 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. ചാവർകോട്‌ ഗാംഗാലയം വീട്ടിൽ അജിത് ദേവദാസിന്റെ മൃതദേഹം ആണിതെന്ന് പൊലീസ് സ്ഥിതീകരിച്ചു. അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂർണ്ണമായും തെരുവ് നായ്ക്കൾ ഭക്ഷണമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയോടെ ഒഴിഞ്ഞ റബ്ബർ തോട്ടത്തിന് സമീപത്തെ പറങ്കി മാവിൻ ചുവട്ടിലാണ് തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കാണുന്നത്. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ ആണ് തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തുന്നത്. […]Read More

Kerala Politics

വനംമന്ത്രി തന്നെ പഴഞ്ചന്‍’: വനം-വന്യജീവി നിയമത്തിലെ പരിഷ്‌കാരങ്ങള്‍ കേരളത്തില്‍

‘ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലുള്ളത് എക്‌സപയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാരാണ് എന്ന് സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടിലെ വന്യ ജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എക്‌സപയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാരെ കൊണ്ട് ഒന്നും നടക്കില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു.മന്ത്രിമാരായ എ കെ ശശീന്ദ്രനെയും കടന്നപ്പള്ളി രാമചന്ദ്രനെയും അധിക്ഷേപിച്ചായിരുന്നു കെ സുരേന്ദ്രന്റെ പരാമര്‍ശം. വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വനം മന്ത്രി പരാജയപ്പെട്ടു എന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വനം-വന്യജീവി […]Read More

National

ചലോ ദില്ലി’ മാർച്ചിലുറച്ച് കർഷക സംഘടനകൾ

ലമെന്‍റ് സമ്മേളനം വിളിച്ച് താങ്ങുവില നിയമം നടപ്പാക്കണമെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. താങ്ങുവില സംബന്ധിച്ച് കേന്ദ്രനിർദ്ദേശം തള്ളിയതോടെ ചലോ ദില്ലി മാർച്ചിനായി തയ്യാറെടുക്കുകയാണ് കർഷകർ. .ഇതിനിടെ നോയിഡയിൽ സമരം ചെയ്യുന്ന കർഷകരും ദില്ലിക്ക് മാർച്ച് പ്രഖ്യാപിച്ചു. അഞ്ച് വിളകള്‍ക്ക് അഞ്ച് വര്‍ഷം മിനിമം താങ്ങുവില എന്നതായിരുന്നു കേന്ദ്ര വാഗ്ദാനം. പയര്‍, ഉഴുന്ന്, തുവര, ചോളം, പരുത്തി എന്നിവ മിനിമം താങ്ങുവില നല്‍കി വാങ്ങും. നാഫെഡ്, എന്‍സിസിഎഫ് തുടങ്ങിയ സഹകരണ സംഘങ്ങള്‍ വഴിയാകും വിളകള്‍ കര്‍ഷകരില്‍ നിന്ന് വാങ്ങുക. എന്നാൽ […]Read More

Kerala

വയനാട്ടിലെ വന്യജീവിശല്യം പരിഹരിക്കാൻ തീരുമാനം

വന്യജീവി ശല്യം പരിഹരിക്കാൻ വയനാട്ടിൽ രണ്ട് തരത്തിലുള്ള പരിഹാര നിര്‍ദ്ദേശങ്ങൾക്ക് ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേര്‍ന്ന തദ്ദേശ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. വനം, റവന്യു, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ ചികിത്സ സഹായം, ജനകീയ സമിതി രൂപീകരണം, പട്രോളിംഗ് സ്ക്വാഡുകൾ തുടങ്ങിയ കാര്യങ്ങളിലാണ് നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായത്.വന്യജീവി ശല്യം പരിഹരിക്കാൻ രണ്ട് തരത്തിലാണ് നിര്‍ദ്ദേശങ്ങൾ പരിഗണിച്ചത്. വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാര്‍ യോഗത്തിൽ ഉറപ്പുനൽകി. വന്യജീവികളുടെ […]Read More

Kerala

രണ്ട് വയസുകാരിയുടെ തിരോധാനം;അന്വേഷണം ഊർജിതപ്പെടുത്തി,കുട്ടി ആശുപത്രിയില്‍ തുടരും

തിരുവനന്തപുരം ചാക്കയിൽ നിന്നും രണ്ട് വയസുകാരിയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ ഏറുന്നു. ഞായറാഴ്ച അർധരാത്രിയോടെ കാണാതായ പെൺകുഞ്ഞിനെ ഇന്നലെ വൈകിട്ട്, 19 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ‌ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഒടുവിൽ‌ ലഭിച്ച വിവരം അനുസരിച്ച് സംശയാസ്പദമായ രീതിയിൽ ഒരു സ്ത്രീ നടന്നു പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. അറപ്പുര റസിഡൻസ് അസോസിയേഷനിലെ വീട്ടിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തെയാണ് ഈ ദൃശ്യങ്ങൾ. […]Read More

Kerala

മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങളുടെ ക്ഷാമം തുടരും

സംസ്ഥാനത്തെ സപ്ലൈക്കോ സ്റ്റോറുകളിൽ 40ഇന ഉത്പന്നങ്ങൾക്കെത്തിക്കാൻ വിളിച്ച ടെണ്ടർ മൂന്നാം വട്ടവും മുടങ്ങി. കുടിശിക തീർപ്പാക്കാത്തതിനാൽ ടെണ്ടർ ബഹിഷ്കരിക്കുന്നതായി വിതരണക്കാരുടെ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് സപ്ലൈക്കോ ടെണ്ടർ പിൻവലിച്ചത്. ഇതോടെ സപ്ലൈക്കോ മാവേലി സ്റ്റോറുകളിൽ സബ്സിഡി ഉത്പന്നങ്ങളുടെ അടക്കം ക്ഷാമം തുടരും. എട്ട് മാസമായുള്ള 600 കോടി രൂപയുടെ കുടിശ്ശികയിൽ തീരുമാനമില്ലെങ്കിൽ ടെണ്ടറിൽ പങ്കെടുക്കില്ലെന്ന് ആവർത്തിച്ചിരിക്കുകയാണ് വിതരണക്കാരുടെ സംഘടന.ഡിസംബറിലും ജനുവരിയിലും വിളിച്ച ടെണ്ടറിന് പിന്നാലെ ഇ ടെണ്ടറിൽ നിന്നും സംഘടന വിട്ട് നിന്നു. ഇതോടെയാണ് ടെണ്ടർ നടപടികൾ […]Read More

Kerala

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരം; ശാസ്ത്രീയ പരിശോധന

തലസ്ഥാനത്തെ രണ്ട് വയസുകാരിയുടെ തിരോധാനത്തിൽ കൂടുതൽ അന്വേഷണവുമായി പോലീസ്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്താനാണ് പോലീസ് തീരുമാനം. അതേസമയം, കുട്ടി നടന്നെത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ആരെങ്കിലും ഉപേക്ഷിച്ചതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മറ്റു സാധ്യതകൾ പോലീസ് പരിശോധിക്കുന്നത്. കുട്ടിയിൽ നിന്നും ചോദിച്ചറിയുന്ന കാര്യങ്ങളും കേസിൽ നിർണായകമാകും. അതേസമയം, എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ സംഘം അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം […]Read More

Kerala

ബേലൂര്‍ മഖ്ന കർണാടകയിലേക്ക് മടങ്ങുന്നു; നിരീക്ഷിച്ച് ദൗത്യസംഘം

വയനാട്ടിലെ ആളക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്ന കർണാടകയിലേക്ക് മടങ്ങി. ആന വീണ്ടും പുഴ മുറിച്ചു കടന്നതായാണ് വിവരം. നേരത്തെ, പെരിക്കല്ലൂരിലെത്തിയ ബേലൂർ മഖ്ന തിരിച്ച് ബൈരക്കുപ്പ ഭാഗത്തേക്കാണ് പോയത്. ആന തിരിച്ചെത്തിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഉള്ളവർക്ക് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ജനവാസ മേഖലയിൽ ആനയുള്ളത് ഭീതി പരത്തിയെങ്കിലും ആന തിരിച്ചുപോയ ആശ്വാസത്തിലാണ് വനംവകുപ്പ്. കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കർണാടക കാടുകളിലായിരുന്നു. കേരള അതിർത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗർഹോള വനത്തിലാണ്. ഇക്കാരണത്താൽ മയക്കുവെടി […]Read More