Cancel Preloader
Edit Template
Business

സംസ്ഥാന സര്‍ക്കാരിന്റെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ് കള്ളിയത്ത് ഗ്രൂപ്പിന്

സംസ്ഥാന വ്യാവസായിക വകുപ്പിന്റെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന വ്യവസായശാലകൾക്കുള്ള പുരസ്‌കാരം കള്ളിയത്ത് ഗ്രൂപ്പിന്. ‘അപകടരഹിത സുരക്ഷിത തൊഴിലിടം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്കുള്ള മികച്ച ഫാക്ടറി, മികച്ച അതിഥി തൊഴിലാളി സുരക്ഷ എന്നീ വിഭാഗങ്ങളിലുള്ള പുരസ്‌കാരമാണ് ലഭിച്ചത്. കള്ളിയത്ത് ഗ്രൂപ്പിന്റെ പാലക്കാട് കഞ്ചിക്കോടുള്ള ഗാഷാ സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഈ വിഭാഗത്തിലുള്ള പുരസ്‌കാരം ലഭിച്ച കേരളത്തിലെ ഏക ടിഎംടി ബ്രാന്‍ഡാണ് കള്ളിയത്ത് ഗ്രൂപ്പ്. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ […]Read More

National

വനിതാ ദിന സമ്മാനം ;രാജ്യത്ത് പാചക വാതക വില

വനിതാദിനത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്‍റെ വില നൂറ് രൂപ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറയ്ക്കാന്‍ ഈ നടപടി സഹായകമാകുമെന്നും നാരീശക്തിക്ക് പ്രയോജനകരമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 100 രൂപ കുറയുന്നതോടെ നിലവില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില 910 രൂപയില്‍ നിന്ന് 810 ആയിമാറും. ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്സിഡി ഒരുവര്‍ഷത്തേക്ക് നീട്ടാന്‍ കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഉജ്ജ്വല […]Read More

Politics Viral Viral News

പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ പദ്മജ വേണുഗോപാല്‍, കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറില്‍ നിന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. തുടര്‍ച്ചയായ അവഗണനയിൽ മനം മടുത്താണ് കോണ്‍ഗ്രസ് വിടുന്നതെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞു. വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കി. കെ.മുരളീധരന്‍റെ വിമര്‍ശനങ്ങള്‍ കേൾക്കുമ്പോൾ ചിരിയാണ് വരുന്നതെന്നും പദ്മജ പറഞ്ഞു. ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് പദ്മജ […]Read More

Kerala

21 വയസുകാരനെ മര്‍ദ്ദിച്ച് കൊന്ന കേസ്; മൂന്ന് പേര്‍

കാസര്‍കോട് മഞ്ചേശ്വരത്ത് 21 വയസുകാരന്‍ മുഹമ്മദ് ആരിഫിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കുഞ്ചത്തൂര്‍ കണ്യതീര്‍ത്ഥ സ്വദേശി അബ്ദുല്‍ റഷീദ്, ഷൗക്കത്ത്, സിദ്ധീഖ് എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.മിയാപദവ് സ്വദേശി ആരിഫ് (21) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. പോലീസ് അന്വേഷണത്തിലാണ് ആരിഫിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മര്‍ദ്ദനം മൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ലഹരി ഉപയോഗിച്ച് വീട്ടിൽ സ്ഥിരം പ്രശ്നം ഉണ്ടാക്കുന്നതിനെ തുടർന്നായിരുന്നു മർദ്ദനമെന്നാണ് പോലീസ് […]Read More

Tech

ഡിജിറ്റല്‍ ലോകത്ത് മറ്റൊരു നേട്ടവുമായി മമ്മൂട്ടി; ടെക്ബാങ്ക് മൂവീസ്

സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന എന്‍എഫ്ടി ലോകത്തേക്കാണ് മമ്മൂട്ടി കടന്നു ചെല്ലുന്നത്. ജാതി രാഷ്ട്രീയം പറഞ്ഞ് മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിന്റെ ഡിഎന്‍എഫ്ടി പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി ഡിഎന്‍എഫ്ടി ഡയറക്ടര്‍ സുഭാഷ് മാനുവലിന് ആദ്യ ടോക്കണ്‍ കൈമാറി. സംവിധായിക രത്തീന, […]Read More

National

ജമ്മു കശ്മീർ ഇന്ത്യയുടെ ശിരസ്’; മോദി, കോൺ​ഗ്രസിന് വിമര്‍ശനം

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീർ ഇന്ത്യയുടെ ശിരസാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 370 അനുഛേദത്തിന്റെ പേരിൽ കോൺ​ഗ്രസ് ജമ്മു കശ്മീരിലെ ജനങ്ങളെ പറ്റിച്ചു. കോൺ​ഗ്രസ് ഒരു കുടുബത്തിന്റെ താൽപര്യം മാത്രം നോക്കിയാണ് പ്രവർത്തിച്ചതെന്നും മോദി കുറ്റപ്പെടുത്തി. പ്രത്യേക പദവി റദ്ദാക്കിയ ശേഷം മികച്ച മാറ്റങ്ങൾ ജമ്മു കശ്മീരിലുണ്ടാക്കി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് പുതിയ ജമ്മു കശ്മീരാണ്. വലിയ വികസന പ്രവർത്തനങ്ങൾ ജമ്മു കശ്മീരിൽ നടക്കുകയാണ്. പതിറ്റാണ്ടുകളിലായി ഇവിടുത്തെ ജനങ്ങൾ […]Read More

Kerala National

യുജിസി യോഗ്യത ഇല്ല;കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കി

കാലിക്കറ്റ്, സംസ്‌കൃത എന്നീ സര്‍വകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്‌കൃത വിസി ഡോ. എം വി നാരായണനെയുമാണ് പുറത്താക്കിയത്. യുജിസി യോഗ്യത ഇല്ലാത്തത്തിന്‍റെ പേരിലാണ്‌ ഗവർണറുടെ നടപടി. സേർച്ച് കമ്മിറ്റിയിൽ ഒറ്റപ്പേര് മാത്രം വന്നതാണ് സംസ്‌കൃത വിസിക്ക് വിനയായത്. സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി ഉണ്ടായതാണ് കാലിക്കറ്റ് വിസിക്ക് പ്രശ്നമായത്. ഹിയറിങ്ങിന് ശേഷമാണ് ഗവർണറുടെ നടപടി. അതേസമയംസ ഡിജിറ്റൽ, ഓപ്പൺ വിസിമാരുടെ കാര്യത്തിൽ […]Read More

National

പ്രൊഫസർ ജി എൻ സായിബാബ ജയിൽമോചിതനായി

മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ദില്ലി സർവകാലശാല മുൻ പ്രൊഫസർ ജി എൻ സായിബാബ ജയിൽ മോചിതനായി. പത്തു വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സായിബാബയടക്കം ആറ് കുറ്റാരോപിതരെയും കോടതി വെറുതെ വിടുന്നത്. നാഗ്പുർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ സായിബാബ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ ജയിലിലായ പാണ്ടു നൊരോത്തെ വിചാരണകാലയളവിൽ മരിച്ചിരുന്നു. 2022 ൽ കേസിലെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് മോചനം നീണ്ടു […]Read More

Kerala

കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് ആണ് മരിച്ചത്. 14 വയസായിരുന്നു. ഇന്നലെയാണ് കുട്ടിയെ കാണാതായത്. കോസ്റ്റൽ പൊലിസ് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളായ കുട്ടികൾ കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആകെ മൂന്ന് കുട്ടികൾ ആണ് തിരയിൽ അകപ്പെട്ടത്. രണ്ട് പേരെ ഇന്നലെ രക്ഷപെടുത്തിരുന്നു.Read More

Kerala Politics

‘കേരളത്തിൽ ബിജെപി ജയിക്കില്ല’, ജയിച്ചുവരുന്ന ബിജെപിക്കാർ കോൺഗ്രസിൽ പോകും

കോൺഗ്രസിലെ ഡസൻ കണക്കിനാളുകൾ ഓരോ ദിവസവും ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2 അക്ക നമ്പർ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ കേരളത്തിൽ ബിജെപി ജയിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ജയിച്ചുവരുന്ന കോൺഗ്രസുകാര്‍ ബിജെപിയിൽ പോകും. എകെ ആന്റണിയുടെ മകൻ പോയി. കെ കരുണാകരന്റെ മകൾ പോയിക്കൊണ്ടിരിക്കുന്നു. നാളെ ആരാണ് പോവുകയെന്ന് പറയാനാവില്ല. കോൺഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാവുന്നത്. ആര് പോകുന്നു എന്നതല്ല. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളാണ് കാരണം. […]Read More