തലശ്ശേരി മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മണി മുതൽ ടോൾ ഈടാക്കി തുടങ്ങി. ട്രയൽ റണ്ണിനായി കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബൈപ്പാസ് തുറന്നുകൊടുത്തിരുന്നു. തലശ്ശേരി ചോനാടത്ത് മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ എ.എൻ.ഷംസീറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.45 മീറ്റർ വീതിയിൽ 18.6 കിലോ മീറ്റർ നീളത്തിൽ ബൈപ്പാസ് പൂർത്തിയാവുന്നത്. 1977ൽ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 2018ലാണ് തുടങ്ങിയത്. കോഴിക്കോട് ജില്ലയിലെഅഴിയൂർ […]Read More
ദില്ലിയില്‍ കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു. 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. കുഴല്‍ കിണറില്‍ വീണയാളെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്ന് ദില്ലി മന്ത്രി അതിഷി മര്‍ലെന പറഞ്ഞു. 30 വയസ് പ്രായമുള്ള യുവാവ് ആണ് മരിച്ചതെന്നും ഇയാള്‍ എങ്ങനെയാണ് കുഴല്‍ കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്നും ദൂരൂഹത സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ദില്ലിയിൽ തുറന്നു കിടക്കുന്ന കുഴൽ കിണറുകൾ 48 മണിക്കൂറിനുള്ളിൽ സീല്‍ ചെയ്യാൻ […]Read More
ഒരു യാത്രാ വിമാനത്തിലെ രണ്ട് പൈലറ്റുമാരും ഒരേ സമയം ഉറങ്ങിപ്പോയതിനാല്‍ വഴിതെറ്റി വിമാനം സഞ്ചരിച്ചത് 28 മിനിറ്റോളം. 153 യാത്രക്കാരുമായി പോയ വിമാനത്തിലെ പൈലറ്റും കോ പൈലറ്റുമാണ് ഒരേസമയം ഉറക്കത്തിലാണ്ടത്. സൗത്ത് ഈസ്റ്റ് സുലവേശിയില്‍ നിന്നും ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക് പറന്ന ബാത്തിക് എയര്‍ വിമാനത്തിനാണ് ഇത് സംഭവിച്ചത്. ഇക്കഴിഞ്ഞ ജനുവരി 25 ന് ആയിരുന്നു സംഭവം നടന്നതെന്ന് നാഷണല്‍ എയര്‍ സേഫ്റ്റി ഏജന്‍സിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം യാത്ര പുറപ്പെടുന്നതിന് തൊട്ടു മുന്‍പത്തെ രാത്രിയില്‍ […]Read More
ദില്ലിയിൽ കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണ് ദാരുണാപകടം. 40 അടിതാഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. ഇന്ന് രാവിലെ ദില്ലി കേശോപുര്‍ മാണ്ഡിക്ക് സമീപമാണ് അപകടമുണ്ടായത്. ജല ബോര്‍ഡ് പ്ലാന്‍റിനുള്ളിലെ 40 അടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. എത്രവയസുള്ള കുട്ടിയാണ് വീണതെന്നോ എങ്ങനെയാണ് അപകടമുണ്ടായതെന്നോ വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളുവെന്നും കുട്ടിയെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. 40 അടി […]Read More
വയനാട് മാനന്തവാടി പയ്യമ്പള്ളിയിൽ വന്യജീവി ആക്രമണം. നാട്ടുകാരനായ സുകു എന്നാ വ്യക്തിയെ ആണ് വന്യ ജീവി ആക്രമിച്ചത്. ഇന്ന് രാവിലെ ആറരയോടെ ആണ് സംഭവം. തലയ്ക്ക് പരിക്കേറ്റ സുകുവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചത് പുലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് വനംവകുപ്പ് പരിശോധന തുടങ്ങി. അതേസമയം,വന്യമൃഗശല്യം പെരുകിയ സാഹചര്യത്തിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ നിര്‍ണായക യോഗം ഇന്ന് ബന്ദിപ്പൂരിൽ ചേരും. മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന […]Read More
വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടൻ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് […]Read More
ചൂടിന് ആശ്വാസമായി തെക്കൻ ജില്ലകളിൽ വേനൽ മഴ ലഭിച്ചു തുടങ്ങി. ഇന്നലെ തിരുവനന്തപുരം കൊല്ലം,പത്തനംതിട്ട ജില്ലകളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ മഴ ലഭിച്ചു. ഇന്നും കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.അതേസമയം മാര്‍ച്ച് 10 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ചൂട് കൂടാനും സാധ്യതയുണ്ട്. 10 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും, പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 37°C […]Read More
പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ നിലവിലെ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചില ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ വൈകിയോടും. ഇന്നു മുതല്‍ 25 വരെ ട്രെയിന്‍ ഗതാഗതത്തില്‍ മാറ്റമുണ്ടാകും. പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍ വൈകിയോടുന്നവRead More
തിരുവനന്തപുരം പേട്ടയില്‍ നിന്ന് രണ്ടു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രതിയായ ഹസന്‍ കുട്ടിയെ ആലുവയില്‍ എത്തിച്ച് പൊലിസ് തെളിവെടുത്തു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഉപയോഗിച്ച മുണ്ട് കണ്ടെത്തിയിരുന്നു. ഇയാള്‍ ജോലി ചെയ്ത ഹോട്ടലില്‍ നിന്നാണ് കണ്ടെത്തിയത്. ഈ മുണ്ട് തലയിലൂടെയിട്ട് ഇയാള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നു നേരത്തെ പോലിസിന് ലഭിച്ചിരുന്നു. അഭിഭാഷകന് പണം നല്‍കാനാണ് ആലുവയില്‍ നിന്നു വര്‍ക്കലയിലേക്ക് ഹസന്‍ ട്രെയിന്‍ കയറിയതെന്നും ഉറങ്ങിപ്പോയത് കൊണ്ടാണ് പേട്ടയില്‍ ഇറങ്ങിയതെന്നുമാണ് ഹസന്‍ പോലിസിന് നല്‍കിയമൊഴി.Read More
മൈസൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു.മൈസുരു അമൃത വിദ്യാപീഠത്തില്‍ അവസാന വര്‍ഷ ബി.സി.എ വിദ്യാര്‍ഥികളായ അശ്വിന്‍ പി നായരും(21), ജീവന്‍ ടോമുമാണ്(21) മരിച്ചത്. റോഡിലെ ബാരിക്കേഡ് ഒഴിവാക്കാന്‍ വേണ്ടി ബൈക്ക് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. വെള്ളിയഴ്ച പുലര്‍ച്ചെ 3.30 ഓടെ ഹുന്‍സുര്‍ ഭാഗത്തു നിന്ന് താമസസ്ഥലത്തേക്ക് വരുമ്പോള്‍ മൈസുരു കുവെമ്പു നഗര്‍ കെ.ഇ.ബി ഓഫിസിന് സമീപത്ത് വച്ചായിരുന്നു അപകടം. ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ അശ്വനത്തില്‍ പ്രസാദ് -മഞ്ജു ദമ്പതികളുടെ […]Read More