Cancel Preloader
Edit Template
Entertainment

എ.ആർ റഹ്മാൻ്റെ സംഗീതം; ആടുജീവിതത്തിൻ്റെ മ്യൂസിക്കൽ ആൽബത്തിൻ്റെ മേക്കിങ്

ബ്ലസി- പൃഥിരാജ് ചിത്രം ആടുജീവിതത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ വിർച്ച്വൽ റിയാലിറ്റി അനുഭവം പകർന്നു നൽകുന്ന ഹോപ്പ് എന്ന മ്യൂസിക്കൽ ആൽബത്തിൻ്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഓസ്കാർ ജേതാവ് എ.ആർ റഹ്മാനാണ് ആൽബത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ നേതൃത്വം നൽകുന്ന ടെക്ബാങ്ക് മൂവീസ് ലണ്ടനുമായി ചേർന്നാണ് ബ്ലസി വിർച്വൽ റിയാലിറ്റി ആൽബം പുറത്തു വിടുന്നത്. ആഗോള പ്രേക്ഷകർക്ക് വേറിട്ടൊരനുഭവമൊരുക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആടുജീവിതത്തിൻ്റെ ഭാഗമായി ഇത്തരം […]Read More

Politics

വയനാട്ടില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി

വയനാട് പാര്‍ലമെന്റ് സീറ്റില്‍ നുസ്രറത്ത് ജഹാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ( എ).രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ നാളിതുവരെ ബി.ജെ.പിക്ക് കഴിയാതെ വന്ന സാഹചര്യത്തിലാണ് ആര്‍.പി.ഐ ദേശീയ നേതൃത്വം വയനാട്ടില്‍ നുസ്രത്ത് ജഹാനെ പ്രഖ്യാപിച്ചതെന്ന് ആര്‍.പി.ഐ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് പി.ആര്‍.സോംദേവ് പറഞ്ഞു. കഴിഞ്ഞ തവണ എന്‍.ഡി.എ ഘടകകക്ഷിയാണ് വയനാട്ടില്‍ മത്സരിച്ചത്. എന്നാല്‍, ഇക്കുറി തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മത്സരിക്കാന്‍ തയ്യാറായിരുന്നില്ല.ഇടത് വലത് മുന്നണികള്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചരണം കഴിഞ്ഞിട്ടും […]Read More

National Politics

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ മൂന്ന് മണിക്ക്

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒഡീഷ അരുണാചൽ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് […]Read More

Politics

നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ്ഷോയ്ക്ക് അനുമതിയില്ല; ഹൈക്കോടതിയെ സമീപിച്ച്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ റോഡ്ഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് പൊലീസ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച കോയമ്പത്തൂരില്‍ നടത്താനിരുന്ന റോഡ്ഷോയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. സുരക്ഷാകാരണങ്ങളാലാണ് അനുമതി നല്‍കാത്തതെന്നാണ് പൊലീസ് വിശദീകരണം. കോയമ്പത്തൂര്‍ ടൗണില്‍ നാലു കിലോമീറ്റര്‍ ദൂരത്തിലായി റോഡ്ഷോ നടത്തുന്നതിനാണ് പൊലീസില്‍നിന്ന് ബിജെപി അനുമതി തേടിയത്. 1998ൽ ബോംബ് സ്ഫോടനം നടന്ന ആർ.എസ്.പുരം ആണ് റോഡ്‌ഷോ സമാപനത്തിന് തീരുമാനിച്ചിരുന്നത്. റോഡ്ഷോയ്ക്ക് അനുമതി തേടി ബിജെപി ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തില്‍ ഹര്‍ജി പരിഗണിച്ച […]Read More

Kerala

ഇന്ന് 9 ജില്ലകളിൽ മഴ സാധ്യത

കേരളത്തിൽ ഇന്ന് 9 ജില്ലകളിൽ മഴ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ, പാലക്കാട്,ജില്ലകളിലാണ് മഴ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.വിവിധ പ്രദേശങ്ങളിൽ ഇടത്തരം മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥ. അതേസമയം വിവിധ ജില്ലകളിൽ താപനില മുന്നറിയിപ്പുമുണ്ട്. 2024 മാർച്ച് 15 മുതൽ 19 വരെ പാലക്കാട് കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും, ആലപ്പുഴ കോട്ടയം കോഴിക്കോട് ജില്ലകളിൽ ഉയർന്ന 37 ഡിഗ്രി വരെയും […]Read More

Kerala

എംഡിഎംഎയുമായി പിടിയിലായ പ്രതിക്ക് 10 വര്‍ഷം കഠിന തടവും

കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയിലായ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. കാസര്‍ഗോഡ് ബദിയടുക്ക സ്വദേശി 27 വയസുകാരന്‍ മുഹമ്മദ് ഹാരിഫിനെയാണ് വടകര എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി ആറാം തീയതിയാണ് ഇയാളെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 204 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ സിനു കോയില്ല്യത്തും സംഘവും റെയില്‍വേ ഫോഴ്സിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചിട്ടില്ലെന്ന് […]Read More

National

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു

ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ആലോചിക്കാൻ ഉടൻ യോഗം ചേരും. വോട്ടെടുപ്പിന് പൂർണ്ണ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഗ്യാനേഷ് കുമാര്‍, ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരെ പുതിയ കമ്മീഷണര്‍മാരായി തെരഞ്ഞെടുത്തത്. കോ-ഓപ്പറേഷന്‍ വകുപ്പ് […]Read More

Politics

കോണ്‍ഗ്രസിന് തിരിച്ചടി;പദ്മിനി തോമസ് ബിജെപിയില്‍

കോണ്‍ഗ്രസ് നേതാവ് പദ്മിനി തോമസ് ബിജെപിയില്‍ ചേര്‍ന്നു. നേരത്തെ തന്നെ കോണ്‍ഗ്രസ് വിടുമെന്നും, ബിജെപിയില്‍ ചേരുമെന്നും പദ്മിനി അറിയിച്ചിരുന്നു. പത്മജ വേണുഗോപാലിന് പിന്നാലെ ഒരു വനിതാ നേതാവ് കൂടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് പദ്മിനി.സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റും, മുന്‍കായിക താരവും കൂടിയാണ് അവര്‍. കോണ്‍ഗ്രസിലെ കായിക മേഖലയില്‍ നിന്നുള്ള കരുത്തുറ്റ വനിതാ നേതാവായും അവര്‍ അറിയപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ നിന്ന് കാര്യമായ പരിഗണനകളൊന്നും അവര്‍ക്ക് ലഭിച്ചില്ലെന്നാണ് പരാതി. ഇതാണ് പാര്‍ട്ടി […]Read More

Kerala

ലഹരി കേസിൽ അറസ്റ്റിലായ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ചു

ലഹരിക്കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ചു.ഇടുക്കി സ്വദേശി ഷോജോ ജോണാണ് പാലക്കാട് എക്സൈസ് റേഞ്ച് ഓഫിസിലെ ലോക്കപ്പില്‍ തൂങ്ങിയത്. രണ്ട് കിലോ ഹഷീഷ് ഓയില്‍ കൈവശം വച്ചതിന് കഴിഞ്ഞ ദിവസമായിരുന്നു പിടിയിലായത്.നീല ബാഗ് തിരക്കി വീട്ടിലേക്ക് എക്സൈസ് വന്നതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഷോജോയുടെ ഭാര്യ ജ്യോതി. ഷോജോയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. കാടാങ്കോട്ടെ വാടക വീട്ടില്‍ നിന്നാണ് ഷാജോണിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഇന്ന് പുലർച്ചയോടെയാണ് ഇയാൾ തൂങ്ങിയത്. […]Read More

Entertainment

18 ഒടിടി പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

സൈബര്‍ ലോകത്തെ അശ്ലീലവും അശ്ലീല കണ്ടന്‍റുകളും തടയുന്നതിനായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (ഐ ആൻഡ് ബി) വ്യാഴാഴ്ച 18 ഓളം ഒടിടി പ്ലാറ്റ്ഫോമുകള് നിരോധിച്ചു. അശ്ലീല കണ്ടന്‍റുകള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയ 18 ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് നടപടിയെടുത്തത് എന്നാണ് കേന്ദ്രം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഈ 18 പ്ലാറ്റ്‌ഫോമുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ, 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നുള്ള അഡള്‍ട്ട് കണ്ടന്‍റ് പ്ലാറ്റ്ഫോം യെസ്മയും നിരോധിച്ചവയില്‍ പെടുന്നു. […]Read More