Cancel Preloader
Edit Template
Kerala National

പ്രഭാവര്‍മയ്ക്ക് സരസ്വതി സമ്മാന്‍ പുരസ്‌കാരം

കവിയും ഗാനരചയിതാവുമായ പ്രഭാ വര്‍മ്മക്ക് സാഹിത്യ രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരമെന്ന് കരുതുന്ന സരസ്വതി സമ്മാന്‍. കെ.കെ ബിര്‍ല ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുന്നത്. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്‌കാരം. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിന് പുരസ്‌കാരം ലഭിക്കുന്നത്. 2012 ല്‍ സുഗതകുമാരിയിലൂടെയാണ് മലയാളത്തിലേക്ക് അവസാനമായി പുരസ്‌കാരം എത്തിയത്. മലയാളത്തില്‍നിന്ന് ബാലാമണിയമ്മ, കെ അയ്യപ്പപ്പണിക്കര്‍ എന്നിവരാണ് മുന്‍പ് പുരസ്‌കാരത്തിന് അര്‍ഹരായത്.Read More

Entertainment

ഒരു മണിക്കൂറിനുള്ളില്‍ ‘ശെയ്‍ത്താന്റെ’ 3890 ടിക്കറ്റുകള്‍ വിറ്റു

അജയ് ദേവ്‍ഗണ്‍ നായകനായി എത്തിയ ചിത്രമാണ് ശെയ്ത്താൻ. വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് ശെയ്‍ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്‍ഗണ്‍ നിലനിര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു മണിക്കൂറിനുള്ളില്‍ ശെയ്‍ത്താന്റെ 3890 ടിക്കറ്റുകള്‍ വിറ്റു എന്ന് വ്യക്തമാക്കിയ ട്രേഡ് അനലിസ്റ്റുകള്‍ ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ ഇതുവരെ 14660 എണ്ണം ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയി എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. മാധവനും ജ്യോതികയും വേഷമിട്ട ഹൊറര്‍ ചിത്രം ശെയ്‍ത്താൻ ഇന്ത്യൻ ബോക്സ് ഓഫീസില്‍ […]Read More

Kerala

പേരാമ്പ്രയിലെ ക്രൂരകൊലപാതകത്തെക്കുറിച്ച് പോലീസ് പറയുന്നത്

കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്‍റെ കൊലപാതകത്തിൽ പ്രതി മുജീബ് ഉപയോഗിച്ച ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞത് നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമെന്ന് കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. കോഴിക്കോട് റൂറൽ പോലീസും മലപ്പുറം പോലീസും ചേർന്നാണ് കൊണ്ടോട്ടി സ്വദേശിയായ മുജീബ് റഹ്മാനെ പിടികൂടിയത്. മുജീബിന് എതിരെ അൻപതിൽ അധികം കേസുകളുണ്ടെന്ന് എസ്പി വ്യക്തമാക്കി. കൊലപാതക രീതിയിൽ നിന്നാണ് മുജീബിനെ സംശയം തോന്നിയത്. അനുവിന്റെ ശരീരത്തിൽ നിന്ന് മോഷ്ടിച്ച സ്വർണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. തളളിയിട്ടപ്പോൾ […]Read More

Kerala

വന്ദേഭാരത് ട്രെയിനിടിച്ച് പട്ടാമ്പിയിൽ വയോധികൻ മരിച്ചു

വന്ദേഭാരത് ട്രെയിനിടിച്ച് വയോധികൻ മരിച്ചു. പട്ടാമ്പിയിൽ വച്ചാണ് സംഭവം ഉണ്ടായത്. മുതുമല സ്വദേശി ദാമോദരൻ മാസ്റ്ററാണ് മരിച്ചത്. 68 വയസായിരുന്നു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.അപകടത്തെ തുടർന്ന് റെയിൽവേ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.Read More

Kerala

രോഗിയുമായി പോയ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗി

രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42) ആണ് മരിച്ചത്. രതീഷിന്റെ മാതാവ് രാധാമണി (65), ആംബുലന്‍സ് ഡ്രൈവര്‍ പോത്താനിക്കാട് സ്വദേശി അന്‍സല്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത് ശനിയാഴ്ച ഉച്ചയ്ക്ക് എം സി റോഡില്‍ കൂത്താട്ടുകുളത്തിനടുത്തുവെച്ചാണ് അപകടമുണ്ടായത്. അസുഖ ബാധിതനായ രതീഷിനെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. കോതമംഗലത്തുനിന്ന് വിളിച്ച ആംബുലന്‍സില്‍ പോകുമ്പോഴായിരുന്നു അപകടം. ആദ്യം ലോറിയില്‍ […]Read More

Kerala

മലപ്പുറത്ത് വിവാഹ നിശ്ചയ ദിവസം യുവാവിനെ തൂങ്ങി മരിച്ച

വിവാഹ നിശ്ചയം നടക്കേണ്ട ദിവസം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പാളിലാണ് സംഭവം. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയിൽ അനീഷ് (38) ആണ് മരിച്ചത്. വീടിന് സമീപത്തെ മരത്തിൽ ഇന്ന് രാവിലെ ആണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് ആണ് അനീഷിന്റെ വിവാഹ നിശ്ചയം നടക്കേണ്ടിയിരുന്നത്. ചങ്ങരംകുളം പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.ഇന്ന് വിവാഹ നിശ്ചയമായതിനാൽ എല്ലാ ഒരുക്കങ്ങളും നടത്തുന്ന തെരക്കിലായിരുന്നു അനീഷ്. പുലർച്ചെ 2 മണിക്ക് കോഴിക്കടയിൽ പോയി കോഴി […]Read More

Kerala

പേരാമ്പ്ര കൊലപാതകം;സ്വർണം വിൽക്കാൻ മുജീബിനെ സഹായിച്ച ആൾ പിടിയിൽ

കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്‍റെ കൊലപാതകത്തില്‍ ഒരാൾ കൂടി പിടിയിൽ. പ്രതി മുജീബിനെ സ്വർണം വിൽക്കാൻ സഹായിച്ച കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് കസ്റ്റ‍ഡിയിൽ എടുത്തത്. ഇരുവരെയും പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞ ദിവസമാണ് അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മുട്ടൊപ്പം വെള്ളമുള്ള തോട്ടിലായിരുന്നു മൃതദേഹം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമെന്ന് വ്യക്തമാകുന്നതും പ്രതി മുജീബ് റഹ്മാൻ പിടിയിലാകുന്നതും. പിടിയിലായ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാൻ സ്ഥിരം കുറ്റവാളിയാണ്. പ്രതിക്കെതിരെ ബലാത്സംഗ […]Read More

Politics

മതവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; സന്ദീപ് വാര്യര്‍

കേരളത്തില്‍ വെള്ളിയാഴ്ച ലോക്സഭ തെരഞ്ഞെടുപ്പ് നടത്തുന്നത് വിശ്വാസീകള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന മുസ്ലിം ലീഗിന്‍റേയും സമസ്തയുടയേും അഭിപ്രായത്തിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍ രംഗത്ത്.എല്ലാ മതവിഭാഗങ്ങളുടെയും സൗകര്യം നോക്കിയാൽ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു തീർത്തും അനാവശ്യ ആവശ്യങ്ങൾ ഉന്നയിക്കുന്നതാണ് മറ്റു വിഭാഗങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നത്. ഇന്ത്യാ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താൻ പോലും സമസ്ത മുശാവറയുടെ അംഗീകാരം വാങ്ങണോ ? സമസ്തയുടെയും മുസ്‌ലിം ലീഗിന്‍റേയും ലക്ഷ്യം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക എന്നതാണ് . മതവാദം ഉന്നയിച്ച് […]Read More

Kerala

വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍

‘ കേരളത്തിൽ ഏപ്രിൽ 26ന് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ജുമുഅ ദിവസത്തെ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്‌ലിം ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും വലിയ പ്രയാസം സൃഷ്ടിക്കും. പോളിംഗ് എജന്‍റുമാരായ വിശ്വാസികൾക്കും അസൗകര്യമുണ്ടാക്കുന്നതാണ്. രാജ്യത്തിന്‍റെ ഉത്സവമായ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്നും കേരള മുസ് ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഓൺലൈനിൽ ചേർന്ന കാബിനറ്റ് മീറ്റിംഗിൽ […]Read More

Kerala

അനുവിന്‍റെ കൊലപാതകം; മോഷ്ടിച്ച ബൈക്കും കോട്ടും കണ്ടെത്തി

കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ഥിരം കുറ്റവാളിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാൻ ആണെന്ന് പിടിയിലായത്. പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തി. പ്രതിക്കെതിരെ ബലാത്സംഗ കേസ് ഉള്‍പ്പെടെ 55 കേസുകള്‍ നിലവിലുണ്ട്. പ്രതി മുജീബ് റഹ്മാനുമായി ഇന്ന് രാവിലെ പൊലീസ് തെളിവെടുപ്പും ആരംഭിച്ചു. അതിക്രൂരമായാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം അനുവിന്‍റെ സ്വര്‍ണാഭരണങ്ങള്‍ പ്രതി മോഷ്ടിച്ചു. തുടര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടോട്ടിയിലെത്തി ഒരാള്‍ക്ക് കൈമാറുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലാണ് മുജീബ് […]Read More