കൊച്ചി: വീടുകളുടെ ദീര്‍ഘായുസ്സ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കള്ളിയത്ത് ഗ്രൂപ്പ് കെ-കെയര്‍ വിപണിയിലെത്തിച്ചു. കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍സ് ഉത്പന്നങ്ങളാണ് കമ്പനി വിപണിയിലിറക്കിയിരിക്കുന്നത്. വീടിന്റെ ചോര്‍ച്ച, വിള്ളല്‍, ഈര്‍പ്പം എന്നിവക്കെല്ലാം പരിഹാരമേകുന്ന ഉല്‍പ്പന്നങ്ങളാണ് ഇവ. വീടിന്റെ നിര്‍മ്മാണത്തകരാറുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും കെ-കെയര്‍ ഉല്‍പ്പന്നങ്ങള്‍ ശാശ്വത പരിഹാരമാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. കൊച്ചി ഹോളീഡേ ഇന്നില്‍ വച്ച് നടന്ന ചടങ്ങില്‍ കെ-കെയര്‍ ബ്രാന്‍ഡ് അംബാസ്സഡര്‍ നടന്‍ ഇന്ദ്രന്‍സ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു. കള്ളിയത്ത് ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ നൂര്‍ മുഹമ്മദ് നൂര്‍ഷ, സി.ഇ.ഒയും ഡയറക്ടറുമായ […]Read More
കോട്ടയം: ഓട്ടോ ഡ്രൈവറെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുത്തിപ്പരുക്കേല്‍പിച്ച ശേഷം ഗൃഹനാഥന്‍ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു. കോട്ടയം അറുനൂറ്റിമംഗലത്ത് മുള്ളം മടയ്ക്കല്‍ വീട്ടില്‍ ഷിബു ലൂക്കോസാണ് തൂങ്ങി മരിച്ചത്. അറുനൂറ്റിമംഗലം സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ കെ.എസ് പുരം വടക്കേ കണ്ണങ്കരയത്ത് വി.എസ് പ്രഭാതിനിക്കാണ് കുത്തേറ്റത്. ഓട്ടം പോകണം എന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവറെ ഷിബു ലൂക്കോസ് വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഓട്ടം പോകണമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം […]Read More
അവധിക്കാലത്ത് വീട്ടില്‍ എത്തിയ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ രണ്ടാനമ്മയുടെ സഹായത്തോടെ ബലാത്സംഗം ചെയ്ത കേസില്‍ 70കാരനടക്കം നാലു പേര്‍ക്ക് കഠിന തടവും പിഴയും. 10 വര്‍ഷം മുന്‍പ് നടന്ന കേസില്‍ ശിക്ഷ വിധിച്ചത് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി വര്‍ഗീസ് ആണ്. പെണ്‍കുട്ടിയെ വിവിധ ദിവസങ്ങളില്‍ പ്രതികള്‍ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷം അഞ്ച് വ്യത്യസ്ത കേസുകളാക്കി മാറ്റുകയായിരുന്നു. ഇതില്‍ മൂന്നു കേസിലെ പ്രതികളെ ആണ് ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതി […]Read More
കേരളത്തിന് ആശ്വാസമായി ഇന്ന് വേനൽ മഴയെത്തും. ഇന്ന് 10 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത. ശനിയാഴ്ച എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത കൽപിക്കുന്നെണ്ടെങ്കിലും മഴയില്ലാത്ത സമയത്ത് ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. 2024 മാർച്ച് 21 മുതൽ 25 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന […]Read More
ക്രിക്കറ്റ് ആവേശത്തെ വാനോളമുയർത്താൻ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ഇന്ന് ആരംഭിക്കും. 17-ാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരും (ആർസിബി) ഏറ്റുമുട്ടും. പതിവുപോലെ രാത്രി എട്ട് മണിക്കാണ് ഉദ്ഘാടന മത്സരം നടക്കുക. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയമാണ് ഐപിഎൽ 2024 പൂരത്തിന്റെ തുടക്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഐപിഎല്ലിലെ സ്റ്റാർ ടീമുകൾ ആദ്യമത്സരത്തിൽ നേരിട്ട് ഏറ്റുമുട്ടുമ്പോൾ സ്റ്റേഡിയം മഞ്ഞയും ചുവപ്പും നിറത്തിൽ പൂത്തുലയും. ഇനി രണ്ട് മാസക്കാലം ഇന്ത്യൻ ക്രിക്കറ്റിന്റെ ഉത്സവദിനങ്ങളാകും. […]Read More
മദ്യ നയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിചാരണക്കോടതിയിൽ ഹാജരാക്കാനിരിക്കെ രാജി ആവശ്യപ്പെടാനുള്ള നീക്കങ്ങള്‍ തുടങ്ങി ബിജെപി. കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. സംസ്ഥാന ഭരണ സംവിധാനം തകർന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്നത്. അതേസമയം കെജരിവാളിന് പകരം ആര് എന്നതിൽ ആം ആദ്മി പാർട്ടിയിൽ അവ്യക്തതയുണ്ട്. കെജ്രിവാളിൻ്റെ ഭാര്യ സുനിതയുമായി ആം ആദ്മി നേതാക്കൾ ചർച്ച നടത്തി. സുനിതയോട് നിലപാട് തേടാനാണ് ചർച്ച. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് […]Read More
മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്റ് അറസ്റ്റ് ചെയ്തതിൽ രാജ്യ വ്യാപക പ്രതിഷേധം. ഇഡി ഓഫീസിൽ എത്തിച്ച കെജ്രിവാളിന്‍റെ മെർഡിക്കൽ പരിശോധന ഉടൻ നടക്കും. കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചു. കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം കെജ്രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി […]Read More
ഡല്‍ഹി മദ്യനയക്കേസിൽ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‍രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കേസിൽ അറസ്റ്റ് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ വീടിനു പുറത്തു എഎപി പ്രവര്‍ത്തകർ പ്രതിഷേധിച്ചു. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. കെജ്രിവാളിന്റെ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ടു തവണ സമന്‍സ് […]Read More
പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ കേരളമൊന്നാകെ പ്രതിഷേധം അലയടിക്കുന്നു. കേരളം ഒറ്റക്കെട്ടായി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സി പി എം, കോൺഗ്രസ്, ബി ജെ പി നേതാക്കളെല്ലാം തന്നെ സത്യഭാമക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ പാർട്ടികളുടെ സംസ്ഥാന അധ്യക്ഷൻമാരുമെല്ലാം സത്യഭാമയുടെ ജാതി അധിക്ഷേപത്തെ തള്ളിപ്പറഞ്ഞു. കേരളത്തിന്‍റെ യുവജനതയും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസുമെല്ലാം […]Read More
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വീട്ടിൽ ഇ ഡി സംഘം. എട്ട് ഇ ഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കെജ്രിവാളിന്‍റെ വീട്ടിലെത്തിയിരിക്കുന്നത്. വീടിനു പുറത്ത് വൻ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇ ഡി എത്തിയത്. കെജ്രിവാളിന് സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇ ഡി സംഘം പറഞ്ഞതെങ്കിലും വീട്ടിൽ പരിശോധന നടത്തുന്നതായാണ് വിവരം. ദില്ലി മുഖ്യമന്ത്രിയുടെ വീട് പരിശോധിക്കാനുള്ള സെർച്ച് വാറണ്ട് ഉണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥർ കെജരിവാളിന്‍റെ സ്റ്റാഫിനെ അറിയിച്ചിട്ടുണ്ട്. അതിനിടെ മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാനായി […]Read More