Cancel Preloader
Edit Template
Business

ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ ഇനി തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ ക്ലിനിക്ക് ഇനി തിരുവനന്തപുരത്തും. മുടികൊഴിച്ചിലിനും തൊലിപ്പുറത്തെ പാടുകൾക്കുമാണ് ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ പരിഹാരം കണ്ടെത്തുന്നത്. പ്രമുഖ യൂ ടൂബറും മോഡലുമായ ഇഷാനി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ഗ്രോ ഹെയർ ആൻഡ് ഗ്ലോ സ്കിൻ ബ്രാൻഡ് സ്ഥാപകനുമായ ശരൺ വേൽ. ജെ ചടങ്ങിൽ ആതിഥ്യം വഹിച്ചു. കുളത്തൂർ ശ്രീവിനായക ഷോപ്പിംഗ് കോംപ്ലക്സിൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. യുസ് – എഡിഎ അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിച്ചാണ് ഗ്രോ ഹെയർ […]Read More

Weather

കേരളത്തിൽ ചൂട് മാർച്ച് 28 വരെ തുടരും

കേരളത്തിൽ ചൂട് മാർച്ച് 28 ആം തീയതി വരെ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.9 ജില്ലകളിൽ താപനില മുന്നറിയിപ്പ് നൽകി.തൃശൂർ, കൊല്ലം. പാലക്കാട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ വ്യാഴാഴ്ച (മാർച്ച് 28 ) വരെ തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില […]Read More

National

മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു നാലു കുട്ടികള്‍ വെന്തുമരിച്ചു

മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് നാല് കുട്ടികള്‍ വെന്തു മരിച്ചതായി റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാലു(5), ഗോലു(6), നിഹാരിക(8), സരിക (12) എന്നിവരാണ് മരിച്ചത്. യുപിയിലെ മീററ്റില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടികള്‍ മുറിയില്‍ ഉറങ്ങുകയായിരുന്നു. മാതാപിതാക്കള്‍ അടുക്കളയിലുമായിരുന്നു ആസമയം. അകത്തെ മുറിയില്‍ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും മുറിയില്‍ തീയും പുകയും നിറഞ്ഞിരുന്നു. കിടക്കയിലേക്ക് അതിവേഗം തീ പടര്‍ന്നതാവാം കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് പൊലിസ് അറിയിച്ചു. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനായി […]Read More

Kerala

പന്ത് തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന്‍ മരിച്ചു

വയനാട്ടില്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി രണ്ടരവയസുകാരന്‍ മരിച്ചു. ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. കളിക്കുന്നതിനിടെ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.Read More

Kerala

രണ്ടര വയസുകാരിയുടെ മരണത്തില്‍ ദുരൂഹത

മലപ്പുറത്ത് രണ്ടരവയസുകാരിയുടെ മരണത്തില്‍ ദുരൂഹത. കാളികാവ് ഉദരപൊയിലില്‍ ഫാരിസിന്റെ മകളാണ് മരിച്ചത്. കുഞ്ഞിനെ പിതാവ് ഫാരിസ് മര്‍ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഇന്നലെയാണ് കുട്ടി മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിതാവ് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാവിന്റെ ബന്ധുക്കളുടെ പരാതി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ബന്ധുക്കളുടെ പരാതി ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പോലിസ് അറിയിച്ചു.Read More

Kerala

തോട്ടം തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി ഒരാഴ്ചയ്ക്കുള്ളിൽ നൽകി തുടങ്ങും

ഇടുക്കിയിലെ പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളിൽ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഒരാഴ്ചക്കുള്ളിൽ നൽകി തുടങ്ങും. വർഷങ്ങളായി മുടങ്ങിക്കിടന്ന ഗ്രാറ്റുവിറ്റി സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് വിതരണം ചെയ്യുന്നത്. ചീഫ് പ്ലാൻ്റേഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നടന്ന യോഗത്തിലാണ് ഇതിനുള്ള തിരുമാനം എടുത്തത്. ഇടുക്കിയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനി, എം.എം ജെ പ്ലാൻറേഷൻസ് , പ്രതിസന്ധിയിലും പ്രവർത്തിക്കുന്ന മ്ലാമല എന്നീ തോട്ടങ്ങളിൽ നിന്നും പിരിഞ്ഞ തൊഴിലാളികൾക്കാണ് ഗ്രാറ്റുവിറ്റി നൽകുന്നത്. കമ്പനികൾ അംഗീകരിച്ച 5.4 കോടി രൂപയാണ് ഇപ്പോൾ നൽകുക. തൊഴിലാളിക്ക് […]Read More

Kerala

കേരളത്തിൽ പ്രചാരണ ചൂടേറി; വിവിധ മണ്ഡലങ്ങളിൽ ത്രികോണപോര്

കേരളത്തിൽ പ്രചാരണ ചൂടേറി. വയനാട്ടിൽ കെ സുരേന്ദ്രൻ ഇറങ്ങിയത് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനപ്രകാരം. രാഹുലിനെതിരെ പരമാവധി വോട്ടു നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടാണ് ബിജെപി ദേശീയ നേതൃത്വം കെ.സുരേന്ദ്രനെ വയനാട്ടിൽ ഇറക്കുന്നത്. പല പേരുകൾ പരിഗണിച്ചിരുന്ന കൊല്ലത്ത് ഒടുവിൽ നടൻ കൃഷ്ണകുമാറിനാണ് നറുക്ക് വീണത്. വയനാട് അടക്കമുള്ള നാല് മണ്ഡലങ്ങളിലേക്ക് കൂടി ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് കേരളത്തിൽ മത്സര ചിത്രം പൂർത്തിയായത്. മത്സരിക്കില്ലെന്ന് പറഞ്ഞ് […]Read More

Kerala Tech

സി.എസ്.ഐ.ആര്‍ – നിസ്റ്റ് സംഘടിപ്പിക്കുന്ന ബയോ മെഡിക്കല്‍ വേസ്റ്റ്

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഐ.ആര്‍.- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി(നിസ്റ്റ്) യുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച്ച [ മാർച്ച് 26] ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് കോണ്‍ക്ലേവ് നടക്കും. രാവിലെ 10 മണി മുതല്‍ പാപ്പനംകോട് സി.എസ്.ഐ.ആര്‍ – നിസ്റ്റ് ആസ്ഥാനത്തെ ഭട്ട്നഗര്‍ ഓഡിറ്റോറിയത്തിലാണ് കോണ്‍ക്ലേവ് നടക്കുക.ബയോമെഡിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുന്നതിനും മാലിന്യ സംസ്കരണത്തിനുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് കോൺക്ലേവ് വിഭാവനം ചെയ്തിരിക്കുന്നത്. […]Read More

Kerala

എറണാകുളത്ത് ലോറി ഇടിച്ച് ചികിത്സക്കെത്തിയ 55കാരൻ മരിച്ചു

എറണാകുളത്തെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ കണ്ണൂര്‍ സ്വദേശി ടോറസ് ലോറി ഇടിച്ച് മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ സത്താര്‍ (55) ആണ് മരിച്ചത്. രാവിലെ ദേശീയപാതയിൽ കൊച്ചി നെട്ടൂരില്‍ ലേക് ഷോര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. സംഭവത്തില്‍ ആലപ്പുഴക്കാരനായ ടോറസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോറസ് ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായാണ് അബ്ദുള്‍ സത്താര്‍ ലേക് ഷോറിലെത്തിയത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ സത്താറിനെ ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചിടുകയായിരുന്നു. സത്താര്‍ […]Read More

Kerala

പോലീസ് സ്റ്റേഷനിൽ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; ​ഗുരുതരമായി

പാലക്കാട്‌ ആലത്തൂർ പോലീസ് സ്റ്റേഷനിൽ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട്‌ കാവശ്ശേരി സ്വദേശി രാജേഷ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷനിൽ കയറിയ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ യുവാവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ വിവാഹിതയായ സ്ത്രീ പരാതി നൽകിയിരുന്നു. ഈ പരാതി പൊലീസ് ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.Read More