Cancel Preloader
Edit Template
National

സാമ്പത്തിക പ്രതിസന്ധി; ‘തെരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്ക് കൂപ്പൺ അടിച്ച് പണപ്പിരിവ്‌

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ പിരിവുമായി കെപിസിസി. തീരുമാനം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ്. കൂപ്പൺ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും. പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നുള്ള എഐസിസി തീരുമാനത്തിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം. സാമ്പത്തിക പ്രതിസന്ധി മൂലം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പിന്നിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. സാധാരണഗതിയിൽ മൂന്നു ഘട്ടമായി ഹൈക്കമാൻ്റ് സ്ഥാനാർത്ഥികൾക്ക് സഹായം നൽകിയിരുന്നു. പ്രചരണ സാമഗ്രി തയ്യാറാക്കൽ, സ്ഥാനാർത്ഥികളുടെ പര്യടനം, നേതാക്കളുടെ […]Read More

Kerala

ഹോളി ആഘോഷത്തിൽ പങ്കെടുത്തില്ല; വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

കാസർഗോഡ് അമ്പലത്തുകരയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം.പ്ലസ് ടു വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ ക്രൂര മർദനമേറ്റത്. ആക്രമണം ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ്. മഡികൈ സ്കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ചെമ്മട്ടംവയൽ സ്വദേശി കെ പി നിവേദിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ നാല് പേർക്കെതിരെ ഹൊസ്ദുർഗ് കോടതി കേസെടുത്തു. നിവേദിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്ലസ് ടു കോമേഴ്‌സ് വിദ്യാർഥിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദിച്ചത്. പരീക്ഷ കഴിഞ്ഞ വീട്ടിലേക്ക് പോകാനായി ബസ് സ്‌റ്റോപ്പിൽ കാത്ത് നിൽക്കുകയായിരുന്നു നിവേദ്. അപ്പോഴാണ് കോമേഴ്‌സ് ഡിപ്പാർട്മെന്റിലെ […]Read More

Kerala

രണ്ടര വയസ്സുകാരിയുടെ മരണം; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്

മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ്‌ ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു. അതിനിടെ, മുഹമ്മദ്‌ ഫായിസിനെതിരെ കടുത്ത ആരോപണവുമായി ബന്ദുക്കള്‍ രംഗത്തെത്തി. ഫായിസ് നിരന്തരം കുട്ടിയെ മർദിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവിച്ചിരുന്നത്. ഫായിസിന്റെ ഉമ്മയും കുഞ്ഞിനെ മർദിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.കാളികാവ് ഉദിരംപൊയിൽ രണ്ട് വയസുകാരി മരിച്ചത് അതി ക്രൂര മർദ്ദനത്തെ തുടർന്നായിരുന്നു എന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. കുഞ്ഞ്‌ മരിച്ചതിന് […]Read More

National

ദില്ലിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ച് പോലീസ്: പ്രതിഷേധത്തിൽ നിന്ന്

പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധം നടക്കാനിരിക്കെ, ഇത് തടയാൻ മുൻകരുതലുമായി ദില്ലി പോലീസ്. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷന് ചുറ്റും പോലീസ് സന്നാഹം കൂട്ടി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാൺ മെട്രോ സ്‌റ്റേഷനും സെൻട്രൽ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും പ്രവര്‍ത്തകര്‍ എത്തുന്നത് തടയാനായി അടച്ചു. അതിനിടെ പഞ്ചാബിൽ നിന്നടക്കം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങി. ഇവരോട് പിരിഞ്ഞുപോകണമെന്നും അല്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഇതേസമയം ദില്ലിയിൽ വാര്‍ത്താസമ്മേളനം […]Read More

Kerala

പാലക്കാട് ലോറിക്കടിയിൽ പെട്ട് ഒരാൾ മരിച്ചു

പാലക്കാട് ഒലവക്കോട് ലോറിക്കടിയിൽപെട്ട് ഒരാൾ മരിച്ചു. ബാംഗ്ലൂർ സ്വദേശി ജോയ് ആണ് മരിച്ചത്. ഒലവകോട് ചായ കുടിക്കുന്നതിനായി വണ്ടി നിർത്തിയതായിരുന്നു ലോറി ഡ്രൈവർ. ചായ കുടിച്ച് തിരികെ വണ്ടിയെടുത്തപ്പോൾ ജോയ് വാഹനത്തിനടിയിൽ ഉണ്ടായിരുന്നത് ഡ്രൈവർ ശ്രദ്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.Read More

Kerala

വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 103.5 ലിറ്റർ മിലിട്ടറി മദ്യം

പത്തനംതിട്ട അടൂരിൽ വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 103.5 ലിറ്റർ മിലിട്ടറി കാന്റീൻ മദ്യം പിടികൂടി എക്സൈസ്. വീട്ടിൽ അനധികൃതമായി മദ്യ വിൽപ്പന നടത്തിയ റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥൻ അടൂർ സ്വദേശി രമണനെ (65 വയസ്സ്) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മിലിട്ടറി ക്യാന്റീൻ വഴി ലഭിക്കുന്ന മദ്യം പലരിൽ നിന്നായി ശേഖരിച്ചു ഇയാൾ വില്പന നടത്തി വരികയായിരുന്നു. മദ്യവിൽപ്പനയെ കുറിച്ച് അടൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി അൻഷാദിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം രമണന്‍റെ […]Read More

Entertainment

നേടിയത് 200കോടിക്ക് മേൽ,റെക്കോർഡ് നേട്ടവുമായി മഞ്ഞുമ്മൽ ബോയ്സ്

റിലീസിന് പിന്നാലെ മുൻവിധികളെ എല്ലാം കാറ്റിൽ പറത്തി ചിത്രം കുതിച്ചുയർന്നു. മലയാള സിനിമയിലെ ആദ്യ 200കോടി ക്ലബ്ബ് ചിത്രം എന്ന നേട്ടവും അത് സ്വന്തമാക്കി. പറഞ്ഞുവരുന്നത് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെ കുറിച്ചാണ്. ഭാഷാന്തരങ്ങൾ ഭേദിച്ച് വിജയ കാഹളം മുഴക്കിയ ചിത്രം ഇതാ 35 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കളിൽ ഒരാളും നടനുമായ സൗബിൻ ഷാഹിർ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതു സന്തോഷത്തോടൊപ്പം മുപ്പത്തി അഞ്ച് ദിവസത്തെ പോസ്റ്ററും സൗബിൻ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് […]Read More

Kerala

കോതമംഗലത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്നു

എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. നഗരസഭയിലെ ആറാം വാര്‍ഡ്, കള്ളാടാണ് സംഭവം നടന്നത്. സാറാമ്മ (72) ആണ് മരിച്ചത്. തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. ഇവര്‍ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. കോതമംഗലം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 3.45 ഓടെയാണ് സംഭവം പുറത്തറിഞ്ഞത്. മകൾ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ സമയത്താണ് അമ്മ കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഉടൻ വിവരം പൊലീസിനെ അറിയിച്ചു. ഫൊറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മുൻപെങ്ങും സ്ഥലത്ത് കൊലപാതകം […]Read More

Kerala

രണ്ടര വയസുകാരിയുടെ മരണം; പോസ്റ്റ്‌മോര്‍ട്ടത്തിൽ ഗുരുതര കണ്ടെത്തൽ; തലക്കും

കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് കണ്ടെത്തൽ. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. തലയിൽ അടിയേറ്റ് രക്തം കട്ട പിടിച്ചിരുന്നുവെന്നും വാരിയെല്ല് പൊട്ടിയിരുന്നതായും പോസ്റ്റ്മോ‍ര്‍ട്ടം പരിശോധനയിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടക്കും. ഉദരംപൊയിൽ സ്വദേശി മുഹമ്മദ്‌ ഫായിസ് മകൾ ഫാത്തിമ നസ്രിനെ കൊലപ്പെടുത്തിയതാണെന്ന് ഇന്നലെ അമ്മയും ബന്ധുക്കളും ആരോപിച്ചിരുന്നു. ബോധരഹിതയായ കുഞ്ഞിനെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് പിതാവ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. […]Read More

Kerala

രണ്ടര വയസ്സുകാരിയുടെ മരണം: പിതാവ് കസ്റ്റഡിയിൽ

മലപ്പുറം കാളികാവിലെ രണ്ടര വയസുകാരിയുടെ മരണത്തില്‍ പിതാവ് കസ്റ്റഡിയില്‍. കാളികാവിലെ റബര്‍ എസ്‌റ്റേറ്റില്‍ നിന്നാണ് പിതാവിനെ പിടികൂടിയത്. നിലവില്‍ ഫായിസിനെതിരേ തെളിവുകളൊന്നുമില്ലെന്ന് പോലിസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും പൊലിസ് പറഞ്ഞു. ഇന്നലെയാണ് കുട്ടി മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിതാവ് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാവിന്റെ ബന്ധുക്കളുടെ പരാതി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ബന്ധുക്കളുടെ പരാതി ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പോലിസ് അറിയിച്ചു.Read More