വർദ്ധിച്ചു വരുന്ന ചൂടിൽ കേരളത്തിൽ വൈദ്യുത ഉപയോഗവും പ്രതിസന്ധിയിൽ.ഓരോ ദിവസവും പീക്ക് ടൈമിൽ 5000ത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വരുന്നത്. കഴിഞ്ഞ ദിവസം 5031 മെഗാവാട്ട് എന്ന സർവകാല റെക്കോർഡിലുമെത്തി. 1600 മെഗാവാട്ടാണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം, വൈദ്യുത കരാറുകളിലൂടെ 1200 മെഗാവാട്ട്, ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം 1600 മെഗാവാട്ട്, അങ്ങനെ ആകെ മൊത്തം 4400 മെഗാവാട്ട്. ഇത് കഴിഞ്ഞ് ഉപയോഗിക്കുന്ന വൈദ്യുതി വലിയ തുകയ്ക്കാണ് ബോർഡ് വാങ്ങുന്നത്. അതിനാൽ കേരളം നേരിടുന്ന വൈദ്യുത പ്രതിസന്ധി ചർച്ച […]Read More
കോഴിക്കോട് പേരാമ്പ്ര നൊച്ചാട് ദുരൂഹ സാഹചര്യത്തിൽ മരിച്ച അനുവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. ഇന്നലെ രാവിലെ 11 മണിയോടെയാണ് അല്ലിയോറത്തോട്ടിൽ അർധ നഗ്നയായി അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് വാളൂരിലെ വീട്ടിൽ നിന്നിറങ്ങിയ അനുവിനെ കാണാതായിരുന്നു. കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.കാണാതാകുമ്പോൾ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൃതശരീരത്തിൽ ഉണ്ടായിരുന്നില്ല. മുട്ടോളം മാത്രമുള്ള വെള്ളത്തിൽ മുങ്ങി മരിക്കാൻ സാധ്യതയില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. പേരാമ്പ്ര പൊലീസ് […]Read More
വേനൽ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ആവശ്യമുള്ളത്. കഴിഞ്ഞ ദിവസം 5031 മെഗാവാട്ട് എന്ന സർവകാല റെക്കോർഡിലുമെത്തി. 1600 മെഗാവാട്ടാണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം, വൈദ്യുത കരാറുകളിലൂടെ 1200 മെഗാവാട്ട്, ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം 1600 മെഗാവാട്ട്, അങ്ങനെ ആകെ മൊത്തം 4400 മെഗാവാട്ട്. ഇത് കഴിഞ്ഞ് ഉപയോഗിക്കുന്ന വൈദ്യുതി വലിയ തുകയ്ക്കാണ് ബോർഡ് വാങ്ങുന്നത്. 2015 ൽ യുഡിഎഫ് സർക്കാർ ജിൻഡാൽ പവർ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ […]Read More
പാണ്ടിക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ മരണകാരണം വ്യക്തമായി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായതോടെയാണ് മരണകാരണം വ്യക്തമായിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പന്തല്ലൂര്‍ കടമ്പോട് സ്വദേശി മൊയ്തീൻ കുട്ടിയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ മൊയ്തീൻ കുട്ടിക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ […]Read More
പൗരത്വനിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതിനെതിരെ ദില്ലി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മുപ്പതില്‍ അധികം വിദ്യാര്‍ത്ഥികളെ പൊലീസ് കൊണ്ടുപോയി എന്നാണ് ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എസ്ഐഒ, എംഎസ്എഫ്, എഐഎസ്ഒ തുടങ്ങിയ സംഘടനകളിലെ വിദ്യാർത്ഥികൾ ആണ് പ്രതിഷേധിച്ചത്. പൊലീസ് ക്യാംപസില്‍ കയറി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവത്രേ. എന്നാല്‍ വരുംദിവസങ്ങളിലും ക്യാംപസില്‍ സിഎഎ വിരുദ്ധ സമരം ശക്തമാക്കാനാണ് തീരുമാനമെന്നാണ് ഈ സംഘടനകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അറിയിക്കുന്നത്. 2018ലും സിഎഎ വിരുദ്ധ സമരത്തില്‍ ദില്ലി സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സജീവമായിരുന്നു. അന്നും […]Read More
പേരാമ്പ്ര നൊച്ചാടിനടുത്ത് തോട്ടിൽ കണ്ടെത്തിയ മൃതദേഹം വാളൂർ സ്വദേശി അനു എന്ന യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ രാവിലെ എട്ടരയ്ക്ക് വീട്ടിൽ നിന്ന് പോയ അനുവിനെ കാണാതായിരുന്നു. തുടർന്ന് വൈകിട്ടോടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് അർദ്ധനഗ്നയായ നിലയിൽ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടിലാണ് കമിഴ്‌ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പേരാമ്പ്ര പൊലീസ് […]Read More
ബംഗളൂരു നഗരത്തിലെ രൂക്ഷമായ ജലക്ഷാമത്തിനിടെ കുടിവെള്ളം കൂടുതല്‍ ഉപയോഗിച്ചതിന് താമസക്കാര്‍ക്ക് 5,000 രൂപ പിഴ ചുമത്താന്‍ തീരുമാനിച്ച് ഹൗസിംഗ് സൊസൈറ്റി. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെയും നിയോഗിക്കും.വൈറ്റ്ഫീല്‍ഡ്, യെലഹങ്ക, കനക്പുര എന്നിവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്.ബംഗളൂരുവിലെ നിരവധി ഹൗസിംഗ് സൊസൈറ്റികള്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ദൈനംദിന ജല ഉപയോഗത്തില്‍ ജാഗ്രത പാലിക്കാന്‍ താമസക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡില്‍ നിന്ന് വെള്ളം ലഭിക്കുന്നില്ലെന്ന് ഹൗസിങ് സൊസൈറ്റി താമസക്കാരെ നോട്ടീസ് […]Read More
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് ഭാര്യയെ വെട്ടിയശേഷം വിഷം കഴിച്ചു മരിച്ചത്. പരിക്കേറ്റ ഭാര്യ കവിതയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് ദാരുണമായ സംഭവങ്ങളുണ്ടായത്. കുടുംബ കലഹത്തെ തുടർന്ന് സുരേഷ് കവിതയെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് വിവരം. ഭാര്യ വെട്ടേറ്റ് വീണതിന് പിന്നാലെ വിഷം കഴിച്ച സുരേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംഭവത്തിൽ കൊല്ലംകോട് പൊലീസ് കേസെടുത്തു.Read More
‘ പൗരത്വ നിയമ ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. മതമൈത്രി നിലനിൽക്കുന്നിടത്ത് ഭിന്നിപ്പിനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാകുന്നതെന്ന് വിജയ് പ്രതികരിച്ചു. തമിഴ്നാട്ടിൽ സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു. പാർട്ടി രൂപീകരിച്ച ശേഷമുളള ആദ്യ രാഷ്ട്രീയ പ്രതികരണമാണ് സിഎഎ വിഷയത്തിൽ വിജയ് നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പൗരത്വ നിയമഭേദഗതി നിയമം നടപ്പാക്കിയത്. മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നല്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. രണ്ടായിരത്തി പത്തൊമ്പതിൽ […]Read More
എറണാകുളം കോതമംഗലത്ത് മ്ലാവ് ഓട്ടോയിൽ വന്നിടിച്ച്ഓട്ടോ ഡ്രൈവർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു.ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൽ നാരായണനാണ് (41) മരിച്ചത്. രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരുമ്പോൾ ഇന്നലെ രാത്രി കളപ്പാറയിൽ വച്ചാണ് അപകടമുണ്ടായത്.Read More