കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയിലായ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. കാസര്‍ഗോഡ് ബദിയടുക്ക സ്വദേശി 27 വയസുകാരന്‍ മുഹമ്മദ് ഹാരിഫിനെയാണ് വടകര എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി ആറാം തീയതിയാണ് ഇയാളെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 204 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കണ്ണൂര്‍ എക്‌സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ സിനു കോയില്ല്യത്തും സംഘവും റെയില്‍വേ ഫോഴ്സിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചിട്ടില്ലെന്ന് […]Read More
ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ആലോചിക്കാൻ ഉടൻ യോഗം ചേരും. വോട്ടെടുപ്പിന് പൂർണ്ണ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഗ്യാനേഷ് കുമാര്‍, ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരെ പുതിയ കമ്മീഷണര്‍മാരായി തെരഞ്ഞെടുത്തത്. കോ-ഓപ്പറേഷന്‍ വകുപ്പ് […]Read More
കോണ്‍ഗ്രസ് നേതാവ് പദ്മിനി തോമസ് ബിജെപിയില്‍ ചേര്‍ന്നു. നേരത്തെ തന്നെ കോണ്‍ഗ്രസ് വിടുമെന്നും, ബിജെപിയില്‍ ചേരുമെന്നും പദ്മിനി അറിയിച്ചിരുന്നു. പത്മജ വേണുഗോപാലിന് പിന്നാലെ ഒരു വനിതാ നേതാവ് കൂടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് പദ്മിനി.സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റും, മുന്‍കായിക താരവും കൂടിയാണ് അവര്‍. കോണ്‍ഗ്രസിലെ കായിക മേഖലയില്‍ നിന്നുള്ള കരുത്തുറ്റ വനിതാ നേതാവായും അവര്‍ അറിയപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ നിന്ന് കാര്യമായ പരിഗണനകളൊന്നും അവര്‍ക്ക് ലഭിച്ചില്ലെന്നാണ് പരാതി. ഇതാണ് പാര്‍ട്ടി […]Read More
ലഹരിക്കേസില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പിൽ തൂങ്ങി മരിച്ചു.ഇടുക്കി സ്വദേശി ഷോജോ ജോണാണ് പാലക്കാട് എക്സൈസ് റേഞ്ച് ഓഫിസിലെ ലോക്കപ്പില്‍ തൂങ്ങിയത്. രണ്ട് കിലോ ഹഷീഷ് ഓയില്‍ കൈവശം വച്ചതിന് കഴിഞ്ഞ ദിവസമായിരുന്നു പിടിയിലായത്.നീല ബാഗ് തിരക്കി വീട്ടിലേക്ക് എക്സൈസ് വന്നതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഷോജോയുടെ ഭാര്യ ജ്യോതി. ഷോജോയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. കാടാങ്കോട്ടെ വാടക വീട്ടില്‍ നിന്നാണ് ഷാജോണിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഇന്ന് പുലർച്ചയോടെയാണ് ഇയാൾ തൂങ്ങിയത്. […]Read More
സൈബര്‍ ലോകത്തെ അശ്ലീലവും അശ്ലീല കണ്ടന്‍റുകളും തടയുന്നതിനായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (ഐ ആൻഡ് ബി) വ്യാഴാഴ്ച 18 ഓളം ഒടിടി പ്ലാറ്റ്ഫോമുകള് നിരോധിച്ചു. അശ്ലീല കണ്ടന്‍റുകള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയ 18 ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെയാണ് നടപടിയെടുത്തത് എന്നാണ് കേന്ദ്രം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഈ 18 പ്ലാറ്റ്‌ഫോമുകളുമായി ലിങ്ക് ചെയ്‌തിരിക്കുന്ന 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ, 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയും നിരോധിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നുള്ള അഡള്‍ട്ട് കണ്ടന്‍റ് പ്ലാറ്റ്ഫോം യെസ്മയും നിരോധിച്ചവയില്‍ പെടുന്നു. […]Read More
കേരളത്തിൽ ഇന്നും ചൂട് തുടരുമെന്ന് കേന്ദ്ര കാലാസ്ഥാ വകുപ്പ്. മാർച്ച് 17 വരെ വിവിധ ജില്ലകളിൽ ചൂട് 38 ഡിഗ്രി വരെ ഉയരും എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് പാലക്കാട് കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി വരെയും, പത്തനംതിട്ട കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രിയും, തൃശ്ശൂരിൽ 37 ഡിഗ്രി വരെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി വരെ താപനില ഉയരും എന്നാണ് മുന്നറിയിപ്പ്. […]Read More
എറണാകുളം ജില്ലയിൽ ആദ്യമായി അപൂർവരോഗമായ ‘ലൈം രോഗം’ റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ‘ബൊറേലിയ ബർഗ്ഡോർഫെറി’ എന്ന ബാക്ടീരിയ മൂലമാണ് രോഗം ഉണ്ടാകുന്നത്. ഒരു പ്രത്യേക തരം ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യ ശരീരത്തിലെത്തുന്നത്. കടുത്ത പനിയും തലവേദനയും കാൽമുട്ടിൽ നീരുമായെത്തിയ രോഗിയെ കഴിഞ്ഞ ഡിസംബർ ആറിനാണ് ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപസ്മാരത്തിന്‍റെ ചില ലക്ഷണങ്ങള്‍ വരെ പ്രകടിപ്പിച്ചതോടെ രോഗിയുടെ നട്ടെല്ലിൽനിന്നുള്ള സ്രവം പരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയ […]Read More
മെട്രോ ട്രാക്കിലേക്ക് യുവാവ് അതിക്രമിച്ച് കടന്നതിനാൽ സർവ്വീസ് നിർത്തി വെച്ച് ബെംഗളൂരു മെട്രോ. കെങ്ങേരി മെട്രോ സ്റ്റേഷന്റെ പരിധിയിൽ ഇന്നലെയാണ് സംഭവം. സംഭവത്തെ തുടർന്ന് രാജ രാജേശ്വരി നഗറിനും കെങ്ങേരി സ്റ്റേഷനുമിടയിൽ മെട്രോ സർവ്വീസ് തടസ്സപ്പെട്ടു. അരമണിക്കൂറിന് ശേഷമാണ് പിന്നീട് സര്‍വ്വീസ് ആരംഭിച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങി. സമീപത്തെ മെട്രോ ട്രാക്കിൽ യുവാവിനെ കണ്ടതോടെ അധികൃതരെത്തി പരിശോധന നടത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ട്രാക്കിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ ശ്രദ്ധയിൽ പെട്ടതോടെ സർവ്വീസ് 27 […]Read More
മലപ്പുറം അരീക്കോട് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ കാണികള്‍ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ വിദേശ താരം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. മര്‍ദ്ദനമേറ്റ ഐവറി കോസ്റ്റ് സ്വദേശി ഹസന്‍ ജൂനിയറാണ് പരാതി നല്‍കിയത്. കാണികള്‍ വംശീയാധിക്ഷേപം നടത്തിയതായും പരാതിയിലുണ്ട്. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. അരീക്കോട് ചെമ്രകാട്ടൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്ബോള്‍ മത്സരത്തിനിടയിലായിരുന്നു സംഭവം. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് കാണികള്‍ താരത്തെ അക്രമിക്കുകയായിരുന്നു.ഇന്ന് രാവിലെ നേരിട്ട് എത്തിയാണ് താരം പരാതി കൈമാറിയത്. കഴിഞ്ഞ ദിവസമാണ് താരത്തിന് […]Read More
ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. ബെല്ലാരി സ്വദേശി ഷബീർ എന്നയാളെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്ഫോടനക്കേസ് പ്രതി നഗരത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കണ്ട് സംസാരിച്ചുവെന്ന് കരുതുന്നയാളെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നേരത്തേ നഗരത്തിലെ വിവിധ സിസിടിവികൾ പരിശോധിച്ചതിൽ നിന്ന് പ്രതി പല ബിഎംടിസി ബസ്സുകൾ മാറിക്കയറിയിരുന്നെന്ന് കണ്ടെത്തിയിരുന്നു. ശേഷം തുമക്കുരുവിലെത്തിയ പ്രതി അവിടെ വച്ച് വസ്ത്രം മാറി. ഒരു ആരാധനാലയത്തിൽ കയറി. തിരിച്ചിറങ്ങിയ ശേഷം […]Read More