അടൂര്‍: കെ.പി റോഡില്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലിടിച്ച് മരിച്ച കായംകുളം ചിറക്കടവം ഡാഫൊഡില്‍സില്‍ അനുജ (38), സംസ്‌കരാം ഇന്ന് . സുഹൃത്ത് ചാരുംമൂട് ഹാഷിം മന്‍സിലില്‍ ഹാഷി (31) മിന്റെ മൃതദേഹം ഇന്നലെ ഖബറടക്കി. ഇരുവരുടെയും ഫോണുകള്‍ സൈബര്‍ സംഘം പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ഹാഷിമിന്റെ രണ്ടുഫോണും അനുജയുടെ ഒരുഫോണുമാണ് പരിശോധിക്കുന്നത്. ഒരുവര്‍ഷത്തെ വിവരങ്ങള്‍ വീണ്ടെടുക്കാനാണ് നീക്കം. തുമ്പമണ്‍ ഗവ. ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ബസ് യാത്രക്കിടെ പരിചയപ്പെട്ട ഇരുവരും ആറുമാസത്തിലേറെയായി […]Read More
പാർട്ടിക്കെതിരായ ആദായ നികുതി നോട്ടിസുകളിൽ കോൺഗ്രസ് സുപ്രിം കോടതിയിൽ അടുത്തയാഴ്ച ഹരജി നൽകും. 30 വർഷം മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയുള്ള കേന്ദ്ര ഏജൻസികളുടെ നീക്കം ചട്ടലംഘനമാണെന്നും കോൺഗ്രസ് സുപ്രിം കോടതിയിൽ വാദിക്കും. ഒപ്പം ബി.ജെ.പിയിൽ നിന്ന് നികുതി പിരിക്കാത്തതും കോടതിയിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടും. കോൺഗ്രസിനെതിരായ സർക്കാരിന്റെ പ്രതികാര നടപടിക്കെതിരെ ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കും. കേരളത്തിൽ കെ.പി.സി.സി യുടെ നേതൃത്വത്തിൽ ആദായ നികുതി വകുപ്പിന്‍റെ തിരുവനന്തപുരം, […]Read More
പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. ഗുരുതരമായി പരുക്കേറ്റ തത്ത എന്ന സ്ത്രീ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. കാട്ടുപന്നി ഇവരുടെ മേലേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറാന്‍ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു. ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി തത്തയെ വിട്ടത്. അപ്പോഴേക്ക് കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി നല്ലതുപോലെ മാംസം നഷ്ടപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ നില ആശങ്കാജനകമാണെന്നാണ് […]Read More
കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു.ടയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് കണ്ണൂർ ഉൾപ്പെടെ 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് നൽകിയിരുന്നു. സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം […]Read More
രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫെയ്‌സ്ബുക്ക് വഴി വ്യാജപ്രചാരണം നടത്തി രാഷ്ട്രീയസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45) തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നും ഈസമയം ബി.ജെ.പിക്ക് അനുകൂലമായി ഇ.വി.എം. മെഷീന്‍ തയ്യാറാക്കുമെന്നും ശേഷം അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിക്കുമെന്നും കാണിച്ചാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചുവരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂര്‍ പൊലിസ് കേസ് […]Read More
തടവുശിക്ഷ അനുഭവിച്ചുവരവെ ജയില്‍ വെച്ചു മരിച്ച ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായ മുക്താര്‍ അന്‍സാരിയെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം. രണ്ട് തവണ ഇത് സംഭവിച്ചിരുന്നു. 40 ദിവസം മുന്‍പ് വിഷം നല്‍കി. പിന്നീട് മാര്‍ച്ച് 19 നും വിഷം അടങ്ങിയ ഭക്ഷണം നല്‍കി. ഇതോടെയാണ് അദ്ദേഹത്തിന്റെ നില വഷളായത്. – മുഖ്താറിന്റെ സഹോദരന്‍ അഫ്‌സല്‍ അന്‍സാരി പറഞ്ഞു. ബന്ദ ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്നും ഭക്ഷണത്തോടൊപ്പം വിഷ പദാര്‍ത്ഥം നല്‍കിയെന്നും മുഖ്താര്‍ അന്‍സാരിയുടെ അഭിഭാഷകന്‍ ഈ […]Read More
കോഴിക്കോട് : പേരാമ്പ്ര അനുവധക്കേസ് പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയും അറസ്റ്റില്‍. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. കൊല്ലപ്പെട്ട അനുവിന്റെ ശരീരത്തില്‍ നിന്നും കവര്‍ന്ന സ്വര്‍ണം വിറ്റു കിട്ടിയ പണം മുജീബ് റഹ്മാന്‍ റൗഫീനയെ ഏല്‍പ്പിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് കാര്‍ വാങ്ങാനും ഇരുവരും ശ്രമിച്ചുവെങ്കിലും മുജീബ് റഹ്മാന്‍ അറസ്റ്റിലായതോടെ ഇത് നടന്നില്ല. അനുവിന്റെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് നിഗമനം. റൗഫീനയെ ഏല്‍പ്പിച്ചിരുന്ന മോഷണ സ്വര്‍ണം വിറ്റ പണം പൊലീസ് കണ്ടെടുത്തു. സ്വര്‍ണാഭരണങ്ങള്‍ […]Read More
ലഖ്‌നൗ: ഗുണ്ടാത്തലവനും ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരി (63) അന്തരിച്ചു.ജയിലില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കോണ്‍ഗ്രസ് നേതാവിനെയടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുഖ്താര്‍ അന്‍സാരി 2005മുതല്‍ ജയിലിലായിരുന്നു. ബി.ജെ.പി എം.എല്‍.എ കൃഷ്ണനാഥ് റായിയെ കൊലപ്പെടുത്തിയ കേസില്‍ 10 വര്‍ഷം തടവ് ലഭിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 61 ക്രിമിനല്‍ കേസുകളില്‍ അന്‍സാരി വിചാരണ നേരിടുന്നുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ബഹുജന്‍ […]Read More
ചെന്നൈ: ആല്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്നു മരണം. നഗരത്തിലെ തിരക്കേറിയ ചാമിയേര്‍ റോഡിലുള്ള സെഖ്മട് ബാറിന്റെ മേല്‍ക്കൂര തകര്‍ന്നാണ് അപകടമുണ്ടായത്. ഒന്നാം നിലയുടെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ബാറിന്റെ പ്രവര്‍ത്തന സമയത്തിലായിരുന്നു അപകടം. ബാറിനോട് ചേര്‍ന്ന് മെട്രോയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്നുണ്ടായിരുന്നു. ഇതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. അപകട സമയത്ത് മെട്രോ റെയില്‍ പണിയില്‍ എന്തെങ്കിലും കാര്യമായ സ്വാധീനംചെലുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.Read More
ദിവസംതോറും സ്വര്‍ണവില പുതിയ ഉയരങ്ങള്‍ തേടുകയാണ്. ഇന്ന് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് 50000 രൂപ കടന്നിരിക്കുകയാണ്. പവന് 50,400 ആണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 6300 ഉം. മാര്‍ച്ച് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,320 രൂപയായിരുന്നു അന്ന് പവന്റെ വില.Read More